europe

തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ ക്രിസ്തുമസ് ആഘോഷം പ്രൗഡ ഗംഭീരമായി.

Tiju Kannampally  ,  2018-01-09 02:06:06amm

തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ ക്രിസ്തുമസ് ആഘോഷം പ്രൗഡ ഗംഭീരമായി.
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന് ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് പളളിയുടെ ഹാളില്‍ പ്രൗഡഗംഭീരമായി ആഘോഷിക്കപ്പെട്ടു. ഉച്ചക്ക് 2മണിക്ക് സെന്റ് ജോസഫ് പളളിയില്‍ നടത്തപ്പെട്ട ദിവ്യബലിക്ക് വികാരി ജനറാല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിച്ചു.ക്‌നാനായ ക്വയര്‍ അംഗങ്ങളുടെ ഗാനങ്ങളും ദിവ്യബലി ഭക്തി സാന്ദ്രമാക്കി. തുടര്‍ന്ന് ഹാളില്‍ നടന്ന കലാപരിപാടികള്‍ സെക്രട്ടറി ജിജോ കിഴക്കേകാട്ടിലിന്റെ സ്വാഗത പ്രസംഗത്തോട് ആരംഭിക്കുകയും അതോടപ്പം സാന്താക്രോസിനെയും കമ്മിറ്റിയംഗങ്ങളും സ്‌റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു.പ്രസിഡന്റ് ജിജി എബ്രാഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ UKKCA വുമണ്‍സ് ഫോറം പ്രസിഡന്റ് റ്റെസി ബെന്നി മാവേലില്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ് സന്ദേശം പകര്‍ന്നു നല്‍കി. തൊണ്ണൂറില്‍ പരം കുട്ടികളും 35 ഓളം മുതിര്‍ന്നവരും പരിപാടികളില്‍ പങ്കെടുത്തു. ഏകദേശം നാനൂറോളം പേര്‍ പങ്കെടുത്തു.മനോഹരമായ പരിപാടികള്‍ കാണികളെ പുളകം കൊളളിച്ചു നാടകം "നിലാവ് " എല്ലാവര്‍ക്കും പ്രത്യേക ദൃശ്യാനുഭവം നല്‍കി. 
 MKCA കുടുംബത്തിന്റെ ജനപങ്കാളിത്തവും സഹകരണംകൊണ്ടും പരിപാടികളെ അത്യുന്നതയില്‍ എത്തിക്കാന്‍ സാധിച്ചു. പ്രോഗ്രാമിന്റെ അവസാനം നടവിളികളും പാട്ടും ഡാന്‍സ്‌കളിച്ചും എല്ലാവരും സന്തോഷം പങ്കിട്ടു. ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആവേളം ആസ്വദിച്ചു. കള്‍ച്ചറല്‍ കേഡിനേറ്ററായി ബിജു.പി. മാണിയെ യോഗം തിരഞ്ഞെടുത്തു. വൈസ്. പ്രസിഡന്റ് സുനു ഷാജി നന്ദി പറഞ്ഞുകൊണ്ട് പരിപാടികള്‍ക്ക് തിരശീലവീണു.

Latest

Copyrights@2016.