gulf

കുവൈറ്റ് കെ സി വൈ എൽ 2018 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം മാർച്ച് 4 ന്‌

Tiju Kannampally  ,  2018-02-09 08:56:09amm ക്ലിന്റിസ് ജോർജ്

കുവൈറ്റ്: വ്യത്യസ്തമായ പ്രോഗ്രാമുകളിലൂടെ ക്നാനായ സമുദായ അംഗങ്ങളുടെ ശ്രദ്ധ നേടി വളരെ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന കുവൈറ്റ് കെ സി വൈ എൽ "ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കേണമെപ്പോഴും" എന്ന ആപ്ത വാക്യമായി 2018 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം മാർച്ച് 4 അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വച്ച് വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്നു.

പ്രവർത്തനവർഷ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വിവാഹിതരായ കുവൈറ്റ് കെ സി വൈ എൽ മെബേഴ്സിനെ ഒരുമിച്ചുകൂട്ടി കപ്പിൾസ് മീറ്റാണ് അതിൽ എടുത്തു പറയേണ്ടത്. തുടർന്ന് ഗാനമേള കൾച്ചറൽ പ്രോഗ്രാം സ്നേഹവിരുന്ന് തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.

മാർച്ച് നാലിന് നടക്കുന്ന കുവൈറ്റ് കെ സി വൈ എൽ 2018 പ്രവർത്തനവർഷ ഉദ്ഘാടനത്തി ലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ലിജു ജോസഫ് അറിയിച്ചു.



Latest

Copyrights@2016.