മാതൃദിനാഘോഷം സംഘടിപ്പിച്ചു
Tiju Kannampally , 2018-05-14 08:23:33amm
മാതൃദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിച്ചറിഞ്ഞ് മൂല്യങ്ങളില്‍ അടിയുറച്ച് വളരുന്ന സമൂഹമാണ് ഇന്നിന്റെ ആവശ്യകതയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാതാപിതാക്കളുടെ സഹനത്തിന്റെയും അദ്വാനത്തിന്റെയും സത്ഫലങ്ങളാണ് നാം അനുഭവിക്കുന്നതെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും അത്തരം ചിന്തകള്‍ക്ക് കരുത്ത് പകരുവാന്‍ മാതൃദിനാഘോഷങ്ങള്‍ വഴിയൊരുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്മാന് ജോയി മന്നാമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സോഷ്യല്‍ വര്‍ക്കര്‍ ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് "മാതൃത്വത്തിന്റെ മഹനീയത" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ബി.സി.എം കോളജ് റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്കി. കൂടാതെ അമ്മമാരെ ആദരിക്കലും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ നൂറ്റമ്പതോളം പേര് പങ്കെടുത്തു.