latest
ഫാ. തോമസ് പ്രാലേല്‍, ഡോ. ജോസ് പന്നിവേലില്‍ എന്നിവര്‍ കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍
Tiju Kannampally , 2018-07-15 01:15:07amm

ഫാ. തോമസ് പ്രാലേല്‍, ഡോ. ജോസ് പന്നിവേലില്‍ എന്നിവര്‍
കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി ഫാ. തോമസ് പ്രാലേല്‍, ഡോ. ജോസ് ജെയിംസ് പന്നിവേലില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇവര്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. വൈദിക സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. തോമസ് പ്രാലേല്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന വികാരിയാണ്. അല്മായ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോസ് ജെയിംസ് പന്നിവേലില്‍ കോട്ടയം അതിരൂപതാ എഡ്യുക്കേഷന്‍ കമ്മീഷന് ചെയര്‍മാനായി സേവനം ചെയ്തു വരുന്നു. എസ്.എച്ച് മൗണ്ട് ഇടവകാംഗമാണ്.ഫാ. തോമസ് പ്രാലേല്‍, ഡോ. ജോസ് പന്നിവേലില്‍ എന്നിവര്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി ഫാ. തോമസ് പ്രാലേല്‍, ഡോ. ജോസ് ജെയിംസ് പന്നിവേലില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇവര്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. വൈദിക സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. തോമസ് പ്രാലേല്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന വികാരിയാണ്. അല്മായ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോസ് ജെയിംസ് പന്നിവേലില്‍ കോട്ടയം അതിരൂപതാ എഡ്യുക്കേഷന്‍ കമ്മീഷന് ചെയര്‍മാനായി സേവനം ചെയ്തു വരുന്നു. എസ്.എച്ച് മൗണ്ട് ഇടവകാംഗമാണ്.