latest

മടമ്പം KCYL യൂണിറ്റിൽ യുവജനദിനാഘോഷവും ടാലന്റ് മീറ്റും നടത്തി

Tiju Kannampally  ,  2018-07-17 06:01:50amm

മടമ്പം KCYL യൂണിറ്റിൽ യുവജനദിനാഘോഷവും ടാലന്റ് മീറ്റും നടത്തി
മടമ്പം: മടമ്പം KCYL യൂണിറ്റിൽ യുവജനദിനാഘോഷവും ടാലന്റ് മീറ്റും വിവിധ പരിപാടികളോടെ നടന്നു. ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക മിനി ജോസഫ് നെല്ലിക്കാകണ്ടത്തിൽ "യുവജന കർമ്മശേഷി ആധുനിക ലോകത്തിൽ " എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി സെപ്റ്റംബറിൽ സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മടമ്പത്തെ അനക്സ് റോൺ ഫിലിപ് പല്ലൂന്നിലിനും +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഈ യൂണിറ്റിലെ അംഗങ്ങൾക്കുമുള്ള അനമോദനവും ക്യാഷ് പ്രൈസ് വിതരണവും നടത്തപ്പെട്ടു. 140 ഓളം യുവജനങ്ങൾ പങ്കെടുത്ത ആഘോഷങ്ങളോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി എന്നീ മത്സരങ്ങളും നടത്തപ്പെട്ടു.

Latest

Copyrights@2016.