latest

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ആഘോഷിച്ചു.

Editor  ,  2018-08-09 05:16:56amm

 

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ആഗസ്റ്റ് 4 ശനിയാഴ്ച സെന്റ് ആഗ്നസ് ചർച് ഹയത്തിൽ വെച്ച് ആഘോഷിച്ചു. പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കൂടാരയോഗാടിസ്ഥാനത്തിൽ ചന്തം ചാർത്തും മയിലാഞ്ചി ഇടീൽ മത്സരവും നടത്തപ്പെടുകയും വിജയികൾക്ക് പൗവത്തിൽ ജോസഫ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും, ഐക്കരപ്പറമ്പിൽ മത്തായി മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും നൽകുകയും ചെയ്തു. 
മത്സരങ്ങളിൽ പങ്കെടുത്ത സെഹിയോൻ, കാൽവരി,ബെത്ലെഹേം, നസറെത് കൂടാരയോഗങ്ങളെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും വിജയികളായവരെ അഭിനന്ദിക്കുകയും ചെയ്തു. ഇതുപോലുള്ള സൗഹ്രദ മത്സരങ്ങൾ കൂടാരയോഗ അംഗങ്ങൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ക്നാനായ പാരമ്പര്യങ്ങളെ  കുറിച്ച് കൂടുതൽ അറിവ് നൽകുവാനും കാരണമാകട്ടെ എന്ന് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി സ്വാഗത പ്രസംഗത്തിൽ ആശംസിച്ചു.
പരിപാടികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാ കൂടാരയോഗ ഭാരവാഹികളെയും, പാരിഷ് കൗൺസിൽ അംഗങ്ങളെയും സമ്മാനങ്ങൾ സ്പോൺസർ ചെയ്തവരെയും ചാപ്ലിൻ നന്ദി അറിയിച്ചു.

 

 



Latest

Copyrights@2016.