latest

യു.കെ ക്നാനായ കാത്തലിക് വുമൻസ് ഫോറത്തിന്റെ വാർഷിക ആഘോഷങ്ങൾ ഇന്ന് | Live on KnanayaVoice

Saju Kannampally  ,  2018-11-15 05:58:38pmm മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ

യുകെ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറത്തിന്റ പ്രഥമവാർഷിക ആഘോഷത്തിന്റ ഒരുക്കങ്ങൾ ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിയുടേയും മറ്റ്‌ കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ പൂർത്തിയായി. 

ഈ വാർഷികാഘോഷചടങ്ങിന് മുഖ്യാഥിതിയായി നാട്ടിൽ നിന്നും എത്തിച്ചേർന്ന Dr . മേഴ്‌സി ജോൺ മൂലക്കാട്ടിനെ വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളും വനിതാ പ്രതിനിധികളും ചേർന്ന് ബുധനാഴ്ച മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരിച്ചു .

നവംബർ പതിനേഴാം തിയതി ശനിയാഴ്ച് യുകെ കെസി യുടെ ആസ്ഥാന മന്ദിരത്തിൽ രാവിലെ  പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയിലും
തുടർന്ന് നടക്കുന്ന പബ്ലിക് മീറ്റിംഗിലും ,കലാ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കുന്നതിനായി എല്ലാ ക്നാനായ കുടുംബങ്ങളേയും വളരെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .

യുകെ കെസി യുടെ മാഞ്ചസ്റ്റർ , വിഗൺ ,കോവെന്ററി , ബിർമിങ്ഹാം , വുസ്റ്റർ ആൻഡ് കാർഡിഫ് എന്നീ യൂണിറ്റുകളിൽ നിന്നുള്ള വനിതാ അംഗങ്ങൾ  ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന സ്വാഗതനൃത്തം ആഘോഷപരിപാടിയിയുടെ മുഖ്യ ആകർഷണമാണ് . 
   ഈ വാർഷിക ആഘോഷം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരുടെയും സഹകരണം ഞങ്ങൾ പ്രതീഷിക്കുന്നു . 

Live Telecast available on KVTV, KnanayaVoice and KVTV app, Also Available on KVTV Main Channel in Roku TV






Latest

Copyrights@2016.