latest

പ്രൊ-ലൈഫ് ദിനാചരണം കോട്ടയം അതിരൂപതയില്‍ മാര്‍ച്ച് 23 ന്

Tiju Kannampally  ,  2019-03-19 03:18:54amm

പ്രൊ-ലൈഫ് ദിനാചരണം കോട്ടയം അതിരൂപതയില്‍ മാര്‍ച്ച് 23 ന് 
കോട്ടയം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍  പ്രൊ-ലൈഫ് ദിനാചരണം മാര്‍ച്ച് 23-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 3 വരെ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 25 കേരളസഭയില്‍ പ്രൊ-ലൈഫ് ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചാണ് കോട്ടയം രൂപതയില്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. മനുഷ്യജീവനെതിരായുള്ള കടന്നാക്രമണങ്ങള്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ "ജീവന്റെ സംസ്‌കാരം കുടുംബത്തിലും സമൂഹത്തിലും" എന്ന വിഷയത്തെക്കുറിച്ച് കെ,സി.ബി.സി പ്രൊ-ലൈഫ് സംസ്ഥാന അനിമേറ്റര്‍ ജോര്‍ജ്ജ് എഫ്. സേവ്യര്‍ വലിയവീട് സെമിനാര്‍ നയിക്കും. തുടര്‍ന്ന് ജീവന്റെ മഹത്വത്തെക്കുറിച്ച് ചര്‍ച്ചകളും ഗ്രൂപ്പ് പ്രസന്റേഷനും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപീകരണവും അതിരൂപതയിലെ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ ആദരിക്കലും നടത്തപ്പെടും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കുരിയത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ ഫാമിലി കമ്മീഷന്റെ ചുമതല വഹിക്കുന്ന അംഗങ്ങളും പ്രൊ-ലൈഫ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകരും പരിപാടികളില്‍ പങ്കെടുക്കും.   

Latest

Copyrights@2016.