latest

ടോറോന്റോ ക്നാനായ കത്തോലിക്കാ ഇടവകയിൽ ആദ്യകുർബാന സ്വീകരണവും മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദർശനവും നടന്നു .

Tiju Kannampally  ,  2019-05-22 11:44:03pmm

ടോറോന്റോ ക്നാനായ കത്തോലിക്കാ ഇടവകയിൽ ആദ്യകുർബാന സ്വീകരണവും മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദർശനവും  നടന്നു .
ടോറോന്റോ : കോട്ടയം അതിരൂപതാധ്യക്ഷനും ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഗോത്രത്തലവനുമായ മാർ മാത്യു മൂലക്കാട്ട് ടൊറോന്റോ സെന്റ് .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സന്ദർശനം നടത്തുകയും ,പതിനാറു കുട്ടികളുടെ പ്രാരംഭ കൂദാശകളിൽ മുഖ്യ കാർമികനായി ബലി അർപ്പിക്കുകയും ചെയ്തു .പൗരസ്ത്യ സഭകളുടെ പാരമ്പര്യമനുസരിച്ചു പ്രാരംഭ കൂദാശകളായ മാമ്മോദിസാ ,സ്ഥൈര്യലേപനം  എന്നിവ ഒരുമിച്ചാണു പരികർമം ചെയ്യുന്നതെന്നും , കൂദാശകളിലൂടെ ലഭിക്കുന്ന വരപ്രസാദാവസ്‌ഥയിൽ  ജീവിക്കുവാൻ കുഞ്ഞുങ്ങളെയും ,മാതാപിതാക്കളെയും ,ഇടവക സമൂഹത്തെയും വചന സന്ദേശത്തിലൂടെ അഭിവന്ദ്യ പിതാവ് ഓർമിപ്പിക്കുകയും ചെയ്തു .ദിവ്യബലിയിൽ ഇടവക വികാരി ഫാ . പത്രോസ് ചമ്പക്കര ,ഫാ .ജോർജ് പാറയിൽ ,ഫാ . ബ്രസൺ ഒഴുങ്ങാലയിൽ എന്നിവർ സഹ കാർമികരായിരുന്നു .വിശുദ്ധ കുർബാനയെ തുടര്ന്നു നടന്ന യോഗത്തിൽ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് കാനഡ വൈസ് പ്രസിഡന്റ് സിബിൾ നീരാട്ടുപാറ ആശംസ അർപ്പിക്കുകയും ,ജോമോൻ കുടിയിരിപ്പിൽ  ഇടവക സമൂഹത്തിനു നന്ദി പറയുകയും ചെയ്തു .കുട്ടികളെ പ്രാരംഭ കൂദാശകൾക്കായി ഒരുക്കിയ സൺ‌ഡേ സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ .ജോൺ കുരുവിള അരയത്തിനെ അഭിവന്ദ്യ പിതാവ് യോഗത്തിൽ വെച്ചു ആദരിക്കുകയും ചെയ്തു .ഇടവക ട്രെസ്സ്റ്റിമാരായ സാബു തറപ്പേൽ ,ബിജു കിഴക്കേപ്പുറം സെക്രട്ടറി സിനു മുളയാനിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

Latest

Copyrights@2016.