latest

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം മെയ് 26 ന്.

Editor  ,  2019-05-23 05:27:52pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

 ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ഈ വർഷത്തെ പൊതു ആദ്യകുർബാന സ്വീകരണം മെയ് 26 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു . കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ് . ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം നൈൽസിലുള്ള വൈറ്റ് ഈഗിൾ banquet ഹാളിൽ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തിൽ വിരുന്നു സൽക്കാരവും ഒരുക്കിയിട്ടുണ്ട് . ദേവാലയത്തിലെ ചടങ്ങുകൾ ഭക്തിസാന്ദ്രമാക്കുന്നതിനുവേണ്ടി ഇടവക വികാരി ഫാ . തോമസ് മുളവനാലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിന്റെയും സ്കൂൾ ഡയറക്ടർമാരുടെയും അധ്യാപകരുടെയും പള്ളി എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. മാതാപിതാക്കളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ഹാളിലെ ചടങ്ങുകൾ ഭംഗിയാക്കുന്നതിനുവേണ്ടി ക്രമീകരണങ്ങൾ ചെയ്തുവരുന്നു .



Latest

Copyrights@2016.