latest

സിജോ മോന്‍ മിന്നി. കേരളത്തിന് നോക്കൗട്ട് സാധ്യത

Editor  ,  2017-11-20 10:52:43pmm

തിരുവനന്തപുരം: നിര്‍ണ്ണായക മത്സരത്തില്‍ കരുത്തരായ സൗരാഷ്ട്രയെ 309 റണ്‍സിന് പരാജയപ്പെടുത്തിയ കേരളം രഞ്ജിട്രോഫിയില്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. വിജയിക്കാന്‍ 405 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര ടീം സിജോമോന്‍ ജോസഫ്, ജലജ് സക്സേന, കെ.സി. അക്ഷയ് സ്പിന്‍ ത്രയത്തിനു മുന്നില്‍ മുട്ടുമടക്കി 95 റണ്‍സിന് എല്ലാവരും പുറത്തായി.

ഒരു വിക്കറ്റിന് 30 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്തായ റോബിന്‍ ഉത്തപ്പയേയും ഓപ്പണര്‍ സ്നെല്‍ പട്ടേലിനേയും പവലിയനിലേക്ക് തിരിച്ചയച്ച് സിജോമോനാണ് അവരുടെ കൂട്ടത്തകര്‍ച്ചയ്ക് തുടക്കം കുറിച്ചത്. ഇവരെക്കൂടാതെ ഓപ്പണറായ അവി ബാരോട്ടിന്‍റെയും വിക്കറ്റെടുത്ത് സിജോമോന്‍ രണ്ടാം ഇന്നിംഗിസില്‍ മൂന്ന് വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരന്‍റെ ഒരു സമ്മര്‍ദ്ദവുമില്ലാതെ പന്തെറിഞ്ഞ സിജോ മോന്‍ നാലു മത്സരത്തില്‍ നിന്നായി 19 വിക്കറ്റ് നേടിയിട്ടുണ്ട്. ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ദേശീയ ടീമിന്‍റെ കോച്ചായിരുന്ന ഓസ്ട്രേലിയക്കാരന്‍ ഡേവ് വാട്മോര്‍, പഴയ പടക്കുതിരകള്‍ക്ക് പകരം കൂടുതല്‍ യുവതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുന്നത് സിജോമോനെപ്പോലെയുള്ള തുടക്കക്കാര്‍ക്ക് കൂടുതല്‍ സഹായകരമാകുന്നുണ്ട്.

വളരെ ചെറുപ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടമായ സിജോമോന്‍ തന്‍റെ മാതാവിന്‍റെയും സഹോദരങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് കളിക്കളത്തില്‍ കരുത്തനാകുന്നത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയും കിടങ്ങൂര്‍ സ്വദേശിയുമായ ഈ ക്നാനായ സമുദായാഗം ഉടന്‍ തന്നെ ഇന്ത്യന്‍ ദേശീയ ടീം സിലക്ടര്‍മാരുടെ കണ്ണില്‍പ്പെടുമെന്ന് പ്രത്യാശിക്കാം.



Latest

Copyrights@2016.