latest

ക്‌നാനായ അംഗത്വം കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംയുക്ത പ്രസ്താവന

Tiju Kannampally  ,  2018-01-20 05:41:46amm

പ്രിയ ക്‌നാനായ സഹോദരങ്ങളെ, 
പ്രവാസി ക്‌നാനായക്കാരുടെ മിഷനുകളിലെയും ഇടവകകളിലെയും അംഗത്വത്തെ സംബന്ധിച്ചുള്ള ആശങ്കള്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രശ്‌നം പരിഹരിക്കുവാന്‍ നാം സഭാപിതാക്കന്മാരുമായി ആലോചിച്ച് വേണ്ട നടപടികള്‍ ധൃതഗതിയില്‍ തയ്യാറാക്കുകയാണെന്ന് മനസ്സിലാക്കുന്നു. 
18-01-2018 ല്‍ ചൈതന്യയില്‍ ചേര്‍ന്ന അതിരൂപതാ പ്രസ്ബിറ്ററല്‍-പാസ്റ്ററല്‍ കൗണ്‍സിലുകളുടെ അടിയന്തര സംയുക്ത യോഗം ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളുടെ കാര്യത്തില്‍ അങ്ങാടിയത്ത് പിതാവിന് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുതുതായി വന്ന കത്തിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരെ മാത്രമേ അംഗങ്ങളാകാന്‍ അനുവദിക്കുകയുള്ളൂ എന്ന മൂലക്കാട്ട് പിതാവിന്റെ നിലപാടിനോട് ശക്തമായി യോജിച്ചുകൊണ്ട് അതിരൂപതയിലെ അല്‍മായ സംഘടനകളെ പ്രതിനിധീകരിച്ച് കെ.സി.സി പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ്  വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും അതിരൂപതാ നേതൃത്വത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായി കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ എക്‌സിക്യൂട്ടീവ് പ്രതിനിധികള്‍ 20-01-2018 ല്‍ ചൈതന്യയില്‍ യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. കെ.സി.സി പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി  ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ക്‌നാനായ സമുദായാംഗങ്ങള്‍ ഏകസ്വരത്തോടെ മുന്‍പോട്ട് പോകേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. യോഗത്തില്‍ താഴെപ്പറയുന്ന  നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. 
1. ചിക്കാഗോയിലെ ക്‌നാനായ റീജിയണില്‍ നിന്നും ചര്‍ച്ചകള്‍ക്കായി എത്തിച്ചേരുന്ന വികാരി ജനറാളുമാരുള്‍പ്പടെയുള്ള പ്രതിനിധികളുമായി ജനുവരി 24 ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി അതിരൂപതയിലെ അല്‍മായ സംഘടനകളുടെ ശക്തമായ സഹകരണവും പിന്തുണയും നിലപാടുകളും അറിയിക്കും. 
2. ജനുവരി 23-ാം തീയതി അഭിവന്ദ്യ പിതാക്കന്മാരും ക്‌നാനായ റീജിയണല്‍ പ്രതിനിധികളും മേജര്‍ ആര്‍ച്ചുബിഷപ്പുമായി നടത്തുന്ന ചര്‍ച്ചകളെ തുടര്‍ന്ന് സംഘടനകളുടെ പ്രതിനിധികള്‍ സംയുക്തമായി മേജര്‍ ആര്‍ച്ചു ബിഷപ്പിനെ സന്ദര്‍ശിച്ച് സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കും. 
3. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവും പാസ്റ്ററല്‍ കൗണ്‍സിലിലും സ്വീകരിച്ച ശക്തമായ നിലപാടുകള്‍ തുടര്‍ന്നും മൂന്ന് സംഘടനകളിലും ചര്‍ച്ച ചെയ്യുന്നതും ഉചിതമായ നടപടികള്‍ക്ക് രൂപം നല്‍കുന്നതുമാണ്. 
4. ഫെബ്രുവരി 13-ാം തീയതി ചൈതന്യയില്‍ ചേരുന്ന അതിരൂപതാ അല്‍മായസംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ യൂണിറ്റ് പ്രതിനിധികള്‍ ഉള്‍പ്പടെ അറുന്നൂറോളം പേര്‍ പങ്കെടുക്കുന്ന നേതൃസംഗമത്തില്‍ കൂടുതല്‍ സുവ്യക്തമായ ക്‌നാനായ സമുദായ സംരക്ഷണത്തിനായുള്ള രൂപരേഖ തയ്യാറാക്കും. 
5. നിലവില്‍ സമുദായാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകമനസ്സോടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൈകോര്‍ക്കുമ്പോഴും ആഴമായ സമുദായ സ്‌നേഹം കൊണ്ടുതന്നെ ഉണ്ടാകുന്ന വികാര പ്രകടനങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 
6. തെറ്റായും പ്രകോപനപരമായും പ്രചരണങ്ങള്‍ നടത്തുന്നതുവഴി നമ്മെ സഹായിക്കുന്ന  പലരെയും വിഷമിപ്പിക്കുവാനും വേദനിപ്പിക്കുവാനും ഇടവരുത്തുമെന്നും യോഗം വിലയിരുത്തി. 
7. ഇടവകയിലെന്ന പോലെ സമുദായ സംഘടനകളിലും ക്‌നാനായക്കാരല്ലാത്ത ആരും അംഗങ്ങളായി ചേരുവാന്‍ ഇടവരുന്നതിന് മുന്‍കരുതലുകള്‍ അടുത്ത കാലത്ത് അതിരൂപതയിലെ  സംഘടനകള്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കുവാനും തീരുമാനമായി. 
സംയുക്ത ഭാരവാഹികളുടെ അടുത്ത യോഗം ജനുവരി 27 ന് വീണ്ടും ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ കെ.സി.സി. പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ്, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, ഷൈജി ഓട്ടപ്പള്ളില്‍, സിന്‍സി പാറേല്‍, റ്റിജിന്‍ ചേന്നാട്ട്, സാബു മുണ്ടകപ്പറമ്പില്‍, ബീന നെടുംചിറ, ജോണി താന്നിയാംകുന്നേല്‍, സിസ്റ്റര്‍ ലേഖ എസ്.ജെ.സി, ടെസ്സി കപ്ലങ്ങാട്ട്, ടിസ്മി മണക്കാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്റ്റീഫന്‍ ജോര്‍ജ്ജ് ഡോ. മേഴ്‌സി ജോണ്‍ ബിബീഷ് ഓലിക്കമുറിയില്‍
പ്രസിഡന്റ്, ഗഇഇ പ്രസിഡന്റ്, ഗഇണഅ പ്രസിഡന്റ്, ഗഇഥഘ
കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംയുക്ത പ്രസ്താവന

പ്രിയ ക്‌നാനായ സഹോദരങ്ങളെ, പ്രവാസി ക്‌നാനായക്കാരുടെ മിഷനുകളിലെയും ഇടവകകളിലെയും അംഗത്വത്തെ സംബന്ധിച്ചുള്ള ആശങ്കള്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രശ്‌നം പരിഹരിക്കുവാന്‍ നാം സഭാപിതാക്കന്മാരുമായി ആലോചിച്ച് വേണ്ട നടപടികള്‍ ധൃതഗതിയില്‍ തയ്യാറാക്കുകയാണെന്ന് മനസ്സിലാക്കുന്നു. 

18-01-2018 ല്‍ ചൈതന്യയില്‍ ചേര്‍ന്ന അതിരൂപതാ പ്രസ്ബിറ്ററല്‍-പാസ്റ്ററല്‍ കൗണ്‍സിലുകളുടെ അടിയന്തര സംയുക്ത യോഗം ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളുടെ കാര്യത്തില്‍ അങ്ങാടിയത്ത് പിതാവിന് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുതുതായി വന്ന കത്തിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരെ മാത്രമേ അംഗങ്ങളാകാന്‍ അനുവദിക്കുകയുള്ളൂ എന്ന മൂലക്കാട്ട് പിതാവിന്റെ നിലപാടിനോട് ശക്തമായി യോജിച്ചുകൊണ്ട് അതിരൂപതയിലെ അല്‍മായ സംഘടനകളെ പ്രതിനിധീകരിച്ച് കെ.സി.സി പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ്  വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും അതിരൂപതാ നേതൃത്വത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായി കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ എക്‌സിക്യൂട്ടീവ് പ്രതിനിധികള്‍ 20-01-2018 ല്‍ ചൈതന്യയില്‍ യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. കെ.സി.സി പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി  ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ക്‌നാനായ സമുദായാംഗങ്ങള്‍ ഏകസ്വരത്തോടെ മുന്‍പോട്ട് പോകേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. യോഗത്തില്‍ താഴെപ്പറയുന്ന  നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. 

1. ചിക്കാഗോയിലെ ക്‌നാനായ റീജിയണില്‍ നിന്നും ചര്‍ച്ചകള്‍ക്കായി എത്തിച്ചേരുന്ന വികാരി ജനറാളുമാരുള്‍പ്പടെയുള്ള പ്രതിനിധികളുമായി ജനുവരി 24 ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി അതിരൂപതയിലെ അല്‍മായ സംഘടനകളുടെ ശക്തമായ സഹകരണവും പിന്തുണയും നിലപാടുകളും അറിയിക്കും. 

2. ജനുവരി 23-ാം തീയതി അഭിവന്ദ്യ പിതാക്കന്മാരും ക്‌നാനായ റീജിയണല്‍ പ്രതിനിധികളും മേജര്‍ ആര്‍ച്ചുബിഷപ്പുമായി നടത്തുന്ന ചര്‍ച്ചകളെ തുടര്‍ന്ന് സംഘടനകളുടെ പ്രതിനിധികള്‍ സംയുക്തമായി മേജര്‍ ആര്‍ച്ചു ബിഷപ്പിനെ സന്ദര്‍ശിച്ച് സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കും. 

3. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവും പാസ്റ്ററല്‍ കൗണ്‍സിലിലും സ്വീകരിച്ച ശക്തമായ നിലപാടുകള്‍ തുടര്‍ന്നും മൂന്ന് സംഘടനകളിലും ചര്‍ച്ച ചെയ്യുന്നതും ഉചിതമായ നടപടികള്‍ക്ക് രൂപം നല്‍കുന്നതുമാണ്. 

4. ഫെബ്രുവരി 13-ാം തീയതി ചൈതന്യയില്‍ ചേരുന്ന അതിരൂപതാ അല്‍മായസംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ യൂണിറ്റ് പ്രതിനിധികള്‍ ഉള്‍പ്പടെ അറുന്നൂറോളം പേര്‍ പങ്കെടുക്കുന്ന നേതൃസംഗമത്തില്‍ കൂടുതല്‍ സുവ്യക്തമായ ക്‌നാനായ സമുദായ സംരക്ഷണത്തിനായുള്ള രൂപരേഖ തയ്യാറാക്കും. 

5. നിലവില്‍ സമുദായാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകമനസ്സോടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൈകോര്‍ക്കുമ്പോഴും ആഴമായ സമുദായ സ്‌നേഹം കൊണ്ടുതന്നെ ഉണ്ടാകുന്ന വികാര പ്രകടനങ്ങള്‍ അതിരു കടക്കാതെ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 

6. തെറ്റായും പ്രകോപനപരമായും പ്രചരണങ്ങള്‍ നടത്തുന്നതുവഴി നമ്മെ സഹായിക്കുന്ന  പലരെയും വിഷമിപ്പിക്കുവാനും വേദനിപ്പിക്കുവാനും ഇടവരുത്തുമെന്നും യോഗം വിലയിരുത്തി. 

7. ഇടവകയിലെന്ന പോലെ സമുദായ സംഘടനകളിലും ക്‌നാനായക്കാരല്ലാത്ത ആരും അംഗങ്ങളായി ചേരുവാന്‍ ഇടവരുന്നതിന് മുന്‍കരുതലുകള്‍ അടുത്ത കാലത്ത് അതിരൂപതയിലെ  സംഘടനകള്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കുവാനും തീരുമാനമായി. 

സംയുക്ത ഭാരവാഹികളുടെ അടുത്ത യോഗം ജനുവരി 27 ന് വീണ്ടും ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ കെ.സി.സി. പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ്, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, ഷൈജി ഓട്ടപ്പള്ളില്‍, സിന്‍സി പാറേല്‍, റ്റിജിന്‍ ചേന്നാട്ട്, സാബു മുണ്ടകപ്പറമ്പില്‍, ബീന നെടുംചിറ, ജോണി താന്നിയാംകുന്നേല്‍, സിസ്റ്റര്‍ ലേഖ എസ്.ജെ.സി, ടെസ്സി കപ്ലങ്ങാട്ട്, ടിസ്മി മണക്കാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്റ്റീഫന്‍ ജോര്‍ജ്ജ് ഡോ. മേഴ്‌സി ജോണ്‍       ബിബീഷ് ഓലിക്കമുറിയില്‍

പ്രസിഡന്റ്, KCC   പ്രസിഡന്റ്, KCWA       പ്രസിഡന്റ്, KCYL

 Latest

Copyrights@2016.