latest

ആവേശം വാനോളം ഉയർത്തി യു കെ ക്നാനായ മക്കൾ ക്നാനായ പ്രതിസന്ധിക്ക് എതിരെ പ്രതിക്ഷേധിച്ചു .

Editor  ,  2018-01-20 08:15:49pmm അഭിലാഷ് മൈലപ്പറമ്പിൽ

ആവേശം വാനോളം ഉയർത്തി യു കെ ക്നാനായ മക്കൾ ക്നാനായ പ്രതിസന്ധിക്ക് എതിരെ പ്രതിക്ഷേധിച്ചു .
ബെർമിങ്ങ്ഹാം : 2018 ജനുവരി 18 പ്രവാസി ക്നാനായ മക്കൾക്ക് ദുഃഖം സമ്മാനിച്ചു കൊണ്ട് റോമിൽ നിന്നും അമേരിക്കയിലെ ചിക്കാഗോ രൂപതക്ക് ലഭിച്ച കത്ത് ലോക ക്നാനായ മക്കൾ അംഗീകരിക്കില്ല എന്ന് യു കെ കെ സി എ വിളിച്ച അടിയന്തര മീറ്റിംഗിൽ 120 ഓളം വരുന്ന സമുദായ സ്നേഹികൾ ഒറ്റക്കെട്ടായി അറിയിച്ചു. 1700 വർഷമായി പാലിച്ചു പോരുന്ന ക്നാനായ പാരമ്പര്യത്തെ പ്രവാസലോകത്ത് എത്തിയതിന്റെ പേരിൽ നിക്ഷേധിക്കുന്ന തീരുമാനം എവിടുന്നു വന്നാലും അതിനെ എതിർക്കുമെന്ന് ബെർമിങ്ങ്ഹാം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ എത്തിയ ഏവരും ഒറ്റകെട്ടായി ഒരേസ്വരത്തിൽ അറിയിച്ചു. 
യു കെ കെ സി എ പ്രസിഡണ്ട് ബിജു മടക്കക്കുഴിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു ഭംഗം വരുന്ന ഒരു തിരുമാനത്തെയും അംഗീകരിക്കാം ആവില്ലെന്നും , അത്തരം നീക്കങ്ങളെ പിതാക്കന്മാരും , വൈദീകരയും ഒറ്റകെട്ടായി എതിർക്കണമെന്നും യോഗം വിലയിരുത്തി. 
ഫാ സജി മലയിൽപുത്തൻപുര , ഫാ ബേബി കട്ടിയാങ്കൽ , ഫാ സജി തോട്ടം എന്നിവരും, യു കെ കെ സി എ ഭാരവാഹികളും , വിവിധ യൂണിറ്റ് ഭാരവാഹികൾ സമുദായ സ്നേഹികൾ ഏവരും ഒറ്റകെട്ടായി ഏതറ്റം വരെ പോകാൻ തയ്യാർ ആണ് എന്ന് ആവർത്തിച്ചു പറഞ്ഞു. 
ചുരുങ്ങിയ സാമ്യത്തിനുള്ളിൽ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഓടി എത്തിയ ഏവരെയും പ്രെസിഡന്റ്റ് അഭിനന്ദിച്ചു. ഇതുതന്നയാണ് ക്നാനായ സമുദായത്തിന്റെ പ്രാധാന്യവും ഓകൂട്ടായ്മയും എന്ന് ഏവരും അഭിപ്രായപ്പെട്ടു .
അഭിലാഷ് മൈലപ്പറമ്പിൽ 

ഫോട്ടോസ് : സ്റ്റീഫൻ ചാണ്ടി 

Latest

Copyrights@2016.