latest

ക്നാനായ പ്രതിസന്ധിക്ക് എതിരെ എല്ലാ അംഗസംഘടനകളും പ്രതികരിക്കണം കെ സി സി എൻ എ

Saju Kannampally  ,  2018-01-21 10:56:46pmm

ക്നാനായ പ്രതിസന്ധിക്ക് എതിരെ എല്ലാ അംഗസംഘടനകളും പ്രതികരിക്കണം കെ സി സി എൻ എ 
ന്യൂയോർക്ക് : ജനുവരി 18 ക്നാനായ സമുദായത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന വാർത്തയാണ് ലോക ക്നാനായ മക്കൾക്ക് ശ്രവിക്കനായത്. റോമിൽനിന്നും ചിക്കാഗോ രൂപതക്ക് ക്നാനായ പള്ളികളിൽ ഏവർക്കും അംഗത്വം നല്കണമെന്നുള്ള നിർദ്ദേശം നൽകി എന്ന് അറിയുവാൻ സാധിച്ചു. മുൽഹാൾ പിതാവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാനാ എന്ന ചെറു സംഘടനയുടെ താലപര്യത്തിനൊത്ത് റോം പ്രതികരിച്ചു എന്നത് അമേരിക്കൻ ക്നാനായ മക്കൾക്ക് വേണ്ടി കെ സി സി എൻ എ നിരുപാതികം പ്രതിക്ഷേധം അറിയിക്കുന്നു. 
1700 വര്ഷം പഴക്കമുള്ള ക്നാനായ പാരമ്പര്യങ്ങളെ ഒരു കമ്മീഷനും ഇല്ലാതാക്കാൻ കെ സി സി എൻ എ പോലുള്ള ശക്തമായ സംഘടന നിലനിൽക്കുമ്പോൾ ഒരു ശക്തിയെയും അനുവദിക്കില്ല.  കേരളത്തിന് പുറത്ത് പ്രവാസി ക്നാനായ കത്തോലിക്കർക്ക് കോട്ടയത്തെ പോലെ തന്നെ യുള്ള സഭാ സവിധാനത്തിൽ കുറഞ്ഞ ഒരു ഫോർമുലയും കെ സി സി എൻ എ അഗീകരിക്കില്ല എന്ന് പ്രസിഡണ്ട് ബേബി മണക്കുന്നേൽ അറിയിച്ചു. 
ഇത്തരത്തിലുള്ള ഏത് തീരുമാനത്തിന് എതിരെയും ഏത് അറ്റം വരെയും പോകാൻ കെ സി സി എൻ എ തയാറാണ് എന്ന് എബ്രഹാം പുതിയിടത്തുശേരിൽ, മേയമ്മ വെട്ടിക്കാട്ട് , രാജൻ പടവത്തിൽ , അനിൽ മറ്റപ്പള്ളിക്കുന്നേൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു 

Latest

Copyrights@2016.