latest

ക്​നാ​നായ അംഗത്വം: തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ

Editor  ,  2018-01-22 07:51:18amm

ക്​നാ​നായ അംഗത്വം: തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ    1.എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ക്നാനയ തനിമ ശക്തമായി നിലനിർത്തുന്നത് സഹിക്കാനാകാതെ വന്ന ക്നാനയ അസ്തിത്വം നഷ്ടപ്പെടുത്തിയ സഹോദരങ്ങൾ അമേരിക്കക്കാരനായ വക്കീൽ വഴി നൽകിയ പരാതിയുടെ തുടർച്ചയായിട്ടാണ് അങ്ങാടിയത്ത് പിതാവിന് കോൺഗ്രിഗേഷനിൽ നിന്നും കത്ത് ലഭിച്ചത്.
2.കോൺഗ്രിഗേഷൻ കത്തയച്ചിരിക്കുന്നത് അങ്ങാടിയത്ത് പിതാവിനാണ്. അതിന്റെ കോപ്പിയാന്ന് മൂലക്കാട്ട് പിതാവിനും ആലഞ്ചേരി പിതാവിനും ലഭിച്ചത്.കത്ത് അങ്ങാടിയത്ത് പിതാവിനുള്ളതായത് കൊണ്ടും അദ്ദേഹം ഇന്ത്യയിലായതിനാൽ കത്ത് കൈപ്പറ്റിയട്ടില്ലാത്തതിനാലും അതിരൂപതക്ക് ലഭിച്ച കത്തിന്റെ കോപ്പി പ്രസദ്ധീകരിക്കുന്നത് ഉചിതമല്ലല്ലോ.
3.കത്ത് അതിരൂപതക്ക് ലഭിച്ച ഉടൻ തന്നെ രൂപതയുടെ നിലപാട് ശക്തമായി വ്യക്തമാക്കി. സീറോ മലബാർ സഭയിലെ അഭിവന്ദ്യ പിതാക്കൻമാർ ചേർന്ന് സമാന സാഹചര്യത്തിൽ ഉചിതമായ പരിഹാരം കണ്ടെത്തിയതുപോലെ തന്നെ ഈ കാര്യത്തിലും കണ്ടെത്തുന്നതിനാണ് ജനുവരി 23-ാം തിയതി മേജർ ആർച്ച് ബിഷപ്പ് ചിക്കാഗോ ക്നനായ റീജിയണിലെ നമ്മുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി യോഗം വിളിച്ചിരിക്കുന്നത്.
4.സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി മിഷനുകളും ഇടവകകളും സ്ഥാപിച്ചതുകൊണ്ടാണല്ലോ നമുക്ക് ശക്തമായ നിലപാടെടുക്കുവാൻ ഇപ്പോൾ സാഹചര്യം ഒരുങ്ങിയത്. സീറോ മലബാറിന്റെ പേരിലല്ല നമ്മുടെ പേരിലാണ് പളളികൾ വാങ്ങി സ്ഥാപിച്ചിരിക്കുന്നത് എന്നോർക്കണം.
5.ഇപ്പോൾ രൂപതയേയും രൂപതാദ്ധ്യക്ഷനെയും അവസരം മുതലാക്കി വിമർശിക്കുന്നവർ ഓർക്കണം ക്നനായ കത്തോലിക്കാ എന്നെല്ലാപള്ളികളിലും ബോർഡുകൾ സ്ഥാപിക്കണമെന്ന് കൽപന ഇറക്കിയത് മൂലക്കാട്ട് പിതാവാണെന്നും അതിനുശേഷം സ്ഥിരമായി നിർമ്മിക്കുന്ന വലിയ കമാനങ്ങളിലെല്ലാം ആ പേര് ഉൾക്കൊള്ളിക്കുന്നുമുണ്ടെന്നുള്ള യാഥാർത്ഥ്യം (ഉദാഹരണത്തിന് ചൈതന്യയുടെ കവാടം).
6.മുൾഹാൾ പിതാവിന്റെ റിപ്പോർട്ടിന്റെ കോപ്പി കോട്ടയം അതിരൂപതക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിനു ലഭിച്ചിട്ടില്ല. കമ്മിഷൻ ബിഷപ്പിന്റെ സന്ദർശനത്തിനു മുൻപ് അതിരൂപതയിലെ എല്ലാ സംഘടനകളിലേയും ഔദ്യോഗിക സമതികളിലേയും ഉത്തരവാദിത്വമുള്ള ഭാരവാഹികളെ വിളിച്ച് ചേർത്ത് ആലോചിച്ചാണ് നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചത്.സംഘടന നേതൃത്വം നേരിൽ കാണുകയും ചെയ്തിരുന്നു. സമുദായ വ്യക്തിത്വം തകർക്കുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് അന്ന് തന്നെ അതിരൂപത നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു.
7.കൂടുതൽ സംശയങ്ങൾ ഉള്ളവരും വ്യക്തത ആവശ്യമുള്ളവരും ആദ്യം ദയവായി ചോദിക്കുക. എന്നിട്ടും തൃപ്തികരമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ പ്രതികരിക്കുന്നതല്ലേ സമുദായത്തിന്റെ കെട്ടുറപ്പിന് നല്ലത്.
8.ഓർക്കുക, സമുദായത്തെ തകർക്കാൻ സമുദായ അംഗത്വം നഷ്ടപ്പെടുത്തിയവരും വ്യക്തിതാലപര്യത്തോടെ നമ്മുടെ പരാജയം ആഗ്രഹിക്കുന്നവരും സഭാപരമായും സിവിൽ നടപടികളിലൂടെയും കേസുകളുമായി മുന്നോട്ട് പോകുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കേണ്ടതല്ലേ.👍 
MEDIA COMMISSION
KOTTAYAM ARCHDIOCESE

1.എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ക്നാനയ തനിമ ശക്തമായി നിലനിർത്തുന്നത് സഹിക്കാനാകാതെ വന്ന ക്നാനയ അസ്തിത്വം നഷ്ടപ്പെടുത്തിയ സഹോദരങ്ങൾ അമേരിക്കക്കാരനായ വക്കീൽ വഴി നൽകിയ പരാതിയുടെ തുടർച്ചയായിട്ടാണ് അങ്ങാടിയത്ത് പിതാവിന് കോൺഗ്രിഗേഷനിൽ നിന്നും കത്ത് ലഭിച്ചത്.

2.കോൺഗ്രിഗേഷൻ കത്തയച്ചിരിക്കുന്നത് അങ്ങാടിയത്ത് പിതാവിനാണ്. അതിന്റെ കോപ്പിയാന്ന് മൂലക്കാട്ട് പിതാവിനും ആലഞ്ചേരി പിതാവിനും ലഭിച്ചത്.കത്ത് അങ്ങാടിയത്ത് പിതാവിനുള്ളതായത് കൊണ്ടും അദ്ദേഹം ഇന്ത്യയിലായതിനാൽ കത്ത് കൈപ്പറ്റിയട്ടില്ലാത്തതിനാലും അതിരൂപതക്ക് ലഭിച്ച കത്തിന്റെ കോപ്പി പ്രസദ്ധീകരിക്കുന്നത് ഉചിതമല്ലല്ലോ.

3.കത്ത് അതിരൂപതക്ക് ലഭിച്ച ഉടൻ തന്നെ രൂപതയുടെ നിലപാട് ശക്തമായി വ്യക്തമാക്കി. സീറോ മലബാർ സഭയിലെ അഭിവന്ദ്യ പിതാക്കൻമാർ ചേർന്ന് സമാന സാഹചര്യത്തിൽ ഉചിതമായ പരിഹാരം കണ്ടെത്തിയതുപോലെ തന്നെ ഈ കാര്യത്തിലും കണ്ടെത്തുന്നതിനാണ് ജനുവരി 23-ാം തിയതി മേജർ ആർച്ച് ബിഷപ്പ് ചിക്കാഗോ ക്നനായ റീജിയണിലെ നമ്മുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി യോഗം വിളിച്ചിരിക്കുന്നത്.

4.സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി മിഷനുകളും ഇടവകകളും സ്ഥാപിച്ചതുകൊണ്ടാണല്ലോ നമുക്ക് ശക്തമായ നിലപാടെടുക്കുവാൻ ഇപ്പോൾ സാഹചര്യം ഒരുങ്ങിയത്. സീറോ മലബാറിന്റെ പേരിലല്ല നമ്മുടെ പേരിലാണ് പളളികൾ വാങ്ങി സ്ഥാപിച്ചിരിക്കുന്നത് എന്നോർക്കണം.

5.ഇപ്പോൾ രൂപതയേയും രൂപതാദ്ധ്യക്ഷനെയും അവസരം മുതലാക്കി വിമർശിക്കുന്നവർ ഓർക്കണം ക്നനായ കത്തോലിക്കാ എന്നെല്ലാപള്ളികളിലും ബോർഡുകൾ സ്ഥാപിക്കണമെന്ന് കൽപന ഇറക്കിയത് മൂലക്കാട്ട് പിതാവാണെന്നും അതിനുശേഷം സ്ഥിരമായി നിർമ്മിക്കുന്ന വലിയ കമാനങ്ങളിലെല്ലാം ആ പേര് ഉൾക്കൊള്ളിക്കുന്നുമുണ്ടെന്നുള്ള യാഥാർത്ഥ്യം (ഉദാഹരണത്തിന് ചൈതന്യയുടെ കവാടം).

6.മുൾഹാൾ പിതാവിന്റെ റിപ്പോർട്ടിന്റെ കോപ്പി കോട്ടയം അതിരൂപതക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിനു ലഭിച്ചിട്ടില്ല. കമ്മിഷൻ ബിഷപ്പിന്റെ സന്ദർശനത്തിനു മുൻപ് അതിരൂപതയിലെ എല്ലാ സംഘടനകളിലേയും ഔദ്യോഗിക സമതികളിലേയും ഉത്തരവാദിത്വമുള്ള ഭാരവാഹികളെ വിളിച്ച് ചേർത്ത് ആലോചിച്ചാണ് നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചത്.സംഘടന നേതൃത്വം നേരിൽ കാണുകയും ചെയ്തിരുന്നു. സമുദായ വ്യക്തിത്വം തകർക്കുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് അന്ന് തന്നെ അതിരൂപത നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു.

7.കൂടുതൽ സംശയങ്ങൾ ഉള്ളവരും വ്യക്തത ആവശ്യമുള്ളവരും ആദ്യം ദയവായി ചോദിക്കുക. എന്നിട്ടും തൃപ്തികരമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ പ്രതികരിക്കുന്നതല്ലേ സമുദായത്തിന്റെ കെട്ടുറപ്പിന് നല്ലത്.

8.ഓർക്കുക, സമുദായത്തെ തകർക്കാൻ സമുദായ അംഗത്വം നഷ്ടപ്പെടുത്തിയവരും വ്യക്തിതാലപര്യത്തോടെ നമ്മുടെ പരാജയം ആഗ്രഹിക്കുന്നവരും സഭാപരമായും സിവിൽ നടപടികളിലൂടെയും കേസുകളുമായി മുന്നോട്ട് പോകുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കേണ്ടതല്ലേ.👍 

MEDIA COMMISSION

KOTTAYAM ARCHDIOCESE

 Latest

Copyrights@2016.