latest

UKKCA വിശുദ്ധനാട് തീർത്ഥാടനം 90 അംഗ ടീമംഗങ്ങൾക്കും പ്രാർത്ഥനാനിർഭരമായ ആശംസകൾ | Live on KVTV

Saju Kannampally  ,  2018-02-13 01:59:38pmm

യേശു സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കുവാൻ, UKKCA യുടെ നേതൃത്വത്തിൽ 2018 ഫെബ്രുവരി 9 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന വിശുദ്ധനാട് തീർത്ഥാടന യാത്ര ആരംഭിച്ചു. ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ 10 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിൽ പങ്കാളികളാകുന്നത് തൊണ്ണൂറോളം വരുന്ന യു. കെ ക്നാനായക്കാരാണ്.

ബഹു: ഫാ. സജി തോട്ടത്തിലച്ചനാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. യു. കെ യിലെ നാല് എയർപോർട്ടുകളിൽ നിന്നായാണ് 90 അംഗ സംഘം യാത്ര തിരിച്ചത്. മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ബിജു മടക്കകുഴിയും, ബിർമിങ്ഹാം എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ജോസ് മുഖച്ചിറയും, ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ജോസി നെടുംതുരുത്തിൽ പുത്തൻപുരയിലും, ഹീത്രു എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ഫിനിൽ കളത്തിക്കോട്ടിലുമാണ് Lead ചെയ്യുന്നത്. ജിജോ മാധവപ്പള്ളിയുടെ നേതൃത്വത്തിലുള്ള ആഷിൻ സിറ്റിയാണ് വിശുദ്ധനാട് തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധനാട് സന്ദർശനം നടത്തുന്ന യുകെയിലെ എല്ലാ ക്നാനായ മക്കൾക്കും UKKCA സെൻട്രൽ കമ്മിറ്റിയുടെ പ്രാർത്ഥന നിറഞ്ഞ മംഗളങ്ങൾ നേരുന്നു. - യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി



Latest

Copyrights@2016.