latest

ഷിക്കാഗോ സെന്റ് മേരിസ് ക്നാനാ‍യ കത്തോലിക്കാ ദൈവാലത്തിൽ മാതൃദിനo ആചരിച്ചു .

Saju Kannampally  ,  2018-05-13 08:29:06pmm സ്റ്റീഫൻ ചൊള്ളബേൽ [പി..ആർ. ഒ]

 ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരിസ് ക്നാനാ‍യ കത്തോലിക്കാ ദൈവാലത്തിൽ, മെയ് 12 - ന് രാവിലെ പത്തു മണിക്ക്  മദേഴ്സ് ഡേ സെലിബ്രേഷനോടനുബന്ധിച്ച് നടത്തിയ വി.ബലിയിൽ  റവ.ഫാ.മൈക്കിൾ നെടും തുരുത്തിയിൽ മുഖ്യകാർമമീ കത്വം വഹിച്ചു.  റവ.ഫാ.തോമസ് മുളവനാൽ,  റവ.ഫാ .ജോസഫ് മുളവനാൽ, റവ.ഫാ.എബ്രാഹം കളരിക്കൽ,  റവ.ഫാ.കാച്ചനോലിക്കൽ,  റവ.ഫാ.ജെയിസൺ ഇടത്തിൽ  എന്നിവർ സഹകാർമമീകരായിരുന്നു.  വിശുദ്ധ കുർബാനക്കുശേഷം നടന്ന മാതൃദിന ആചരണ  ചടങ്ങിൽ  ഇടവക വികാരി ബഹുമാനപ്പെട്ട മോൺ.തോമസ്  അച്ചൻ എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന ചൊല്ലി ആശീർവദിക്കുകയും ചെയ്തു.  ത്യാഗങ്ങളിലൂടെ സഹനങ്ങളെ അധിജീവിച്ചുകൊണ്ട്  കുടുംബങ്ങളുടെ വിളക്കായി മാറിയ  എല്ലാ മാതാക്കൾക്കo സ്നേഹത്തിന്റെയും സന്താഷത്തിന്റെയും നന്ദി സൂചകമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയുണ്ടായി  . അഞ്ഞൂറിൽപരം മാതാക്കൾ പങ്കെടുത്ത ഈ മാതൃദിന  ആചരണ ചടങ്ങിന് ഇടവകയിലെ കൈക്കാരന്മാരുo സിസ്റ്റേഴസുo നേതൃത്വം നല്കി. 

 



Latest

Copyrights@2016.