latest

കാല്‍ നൂറ്റാണ്ടിന്റെ മധുരവും പേറി ഉഴവൂര്‍ ഒ.എല്‍.എല്‍. എച്ച്.എസ്. സുഹൃത്തുക്കളുടെ ഓര്‍മ്മക്കൂട്ട്.

Saju Kannampally  ,  2018-05-16 07:13:29amm

 

ഉഴവൂര്‍: സൗഹൃദങ്ങള്‍ പുതുക്കുന്ന, ഓര്‍മ്മകള്‍ പങ്കിടുന്ന 25- ാം വര്‍ഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂര്‍ ഒ.എല്‍.എല്‍.എച്ച്.എസ്. 1992 ബാച്ച് സുഹൃത്തുക്കള്‍.
ലോകം എമ്പാടും ചിതറികിടക്കുന്ന സുഹൃത്തുക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് കലാലയ സൗഹൃദത്തിന്റെ 25 -  സില്‍വര്‍ ജൂബിലി ആഘോഷവും, അവിടെ നിന്ന് മുന്നോട്ട് പരസ്പ്പരം സ്‌നേഹിക്കുവാനും, സഹായ ഹസ്തങ്ങള്‍ നല്‍കി കൂട്ടുകാരുടെ ഉയര്‍ച്ചയ്ക്കായി പരസ്പരം കൈകോര്‍ക്കുകയും ചെയ്യുക എന്ന ആശയം ഒ.എല്‍.എല്‍. എച്ച്.എസ്. യു.കെ. ഫ്രണ്ട്‌സിന്റെ ആയിരുന്നു. ആ തുടക്കത്തില്‍ നിന്നും ലോകമെമ്പാടും ഓര്‍മ്മക്കൂട്ടെന്ന സൗഹൃദവൃക്ഷം പടര്‍ന്ന് സോഷ്യല്‍ മീഡിയായിലൂടെ സൗഹൃദത്തിന്റെ വലിയൊരു തണല്‍മരമായി 2018 ഓഗസ്റ്റ് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമ സുദിനത്തിനായി ഒരുങ്ങികഴിഞ്ഞു.
തങ്ങളുടെ മാതൃവിദ്യാലയത്തിനായി വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുവാനും, തങ്ങളില്‍ നിന്നും വേര്‍പെട്ടുപോയ പ്രീയ സുഹൃത്തുക്കളായിരുന്ന റോയി, പീറ്റര്‍ എന്നിവര്‍ക്കായി സ്മരണ അര്‍പ്പിക്കുന്നതിനും ഉള്ള പദ്ധതികള്‍ ഓര്‍മ്മക്കൂട്ട് സൗഹൃദ കമ്മറ്റി നടപ്പിലാക്കുന്നതിനായുള്ള അണിയറപ്രവര്‍ത്തനങ്ങളിലാണ്.
ഓഗസ്റ്റ് മൂന്നാം തിയതി പഴയ ക്ലാസ് മുറികളില്‍ ഒത്തുകൂടി ഓര്‍മ്മകളുടെ മധുരം നുണഞ്ഞ്, സംഗീതവും, നൃത്തവും നിറഞ്ഞ കലാ സന്ധ്യയില്‍ ഗുരുക്കന്‍മാരെ ആദരിച്ച് സകുടുംബം എല്ലാവരും പങ്കുകൊള്ളുമ്പോള്‍ സൗഹൃദകൂട്ടായ്മകളിലെ വിഭിന്നമായ ഒന്നായിരിക്കും ഓര്‍മ്മകൂട്ട് എന്ന ഒ.എല്‍.എല്‍.എച്ച്.എസ്. 92 സില്‍വര്‍ ജൂബിലി ആഘോഷം എന്ന് ഉറപ്പിച്ച് പറയാം.
ആഗസ്റ്റ് മൂന്ന് എന്ന സൗഹൃദത്തിന്റെ തൂലികയില്‍ എഴുതിയ ആ ദിവസത്തിനായി കാത്തിരിക്കുകയാണ് 92- ലെ കൂട്ടുകാര്‍.

 

 



Latest

Copyrights@2016.