latest

പരിമിധികളെ മറന്ന് ജില്ലാ പോലീസ് മേധാവിയുമായി സംവദിച്ച് ഭിന്നശേഷിയുള്ള കുരുന്നുകള്‍

Tiju Kannampally  ,  2018-05-21 08:05:23pmm

പരിമിധികളെ മറന്ന് ജില്ലാ പോലീസ് മേധാവിയുമായി
സംവദിച്ച് ഭിന്നശേഷിയുള്ള കുരുന്നുകള്‍
കോട്ടയം: വൈകല്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ട് കൈവല്യങ്ങളാക്കി മാറ്റാമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പോലീസിനെക്കുറിച്ചും പോലീസ് സംവിധാനങ്ങളെക്കുറിച്ചും ചോദിച്ച് മനസിലാക്കുവാന്‍ ഭിന്നശേഷിയുള്ള കുരുന്നുകള്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നപ്പോള്‍ എസ്.പി വി.എം മുഹമ്മദ് റഫീക് ഐ.പി.എസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും നിറമനസ്സോടെ അവരെ സ്വീകരിച്ചു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസും ജനമൈത്രി പോലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചത്. ഭിന്നശേഷിയുള്ള കുരുന്നുകളുമായി സംവദിച്ച വി.എം. മുഹമ്മദ് റഫിക് ഐ.പി.എസ് പോലീസിനെക്കുറിച്ചും ജനമൈത്രി പോലീസ് സംവിധാനത്തെക്കുറിച്ചും വിശദമാക്കി. ഭിന്നശേഷിയുള്ളവര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും കുട്ടികള്‍ ചോദിച്ച് മനസിലാക്കി. കൂടാതെ തങ്ങളുടെ കലാവാസനകള്‍ ജില്ലാ പോലീസ് മേധാവിക്ക് മുന്‍പില്‍ കട്ടികള്‍ അവതരിപ്പിക്കുകയും ചെയ്തു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സി.ബി.ആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മിന്നാമിന്നി ക്യാമ്പിനോടനുബന്ധിച്ചാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയവും ജനമൈത്രി പോലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചത്. പോലീസ് സ്‌റ്റേഷനും പോലീസുകാരെയും കണ്ടതിന്റെയും ജില്ലാ പോലീസ് മേധാവിയുമായി സംസാരിച്ചതിന്റെയും സന്തോഷത്തിലാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ യാത്രയായത്. കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് ജില്ലാ പോലീസ് മേധാവി യാത്രയാക്കിയത്. രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.

Latest

Copyrights@2016.