latest

ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജനിന്റെ പ്രവർത്തനോദ്‌ഘാടനം നടത്തി.

Tiju Kannampally  ,  2018-06-15 09:41:29pmm

ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തനോദ്‌ഘാടനം
ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജനിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും വൈസ് ഡയറക്ടേഴ്‌സ് മീറ്റും റീജണൽ കൗൺസിലും ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. റീജണൽ പ്രസിഡന്റ് ജിതിൻ ജോസഫ് ആധ്യക്ഷം വഹിച്ച സമ്മേളനത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂകണ്ടത്തിൽ അമുഖപ്രഭാഷണം നടത്തി. ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോസ് നെടുങ്ങാട്ട് പ്രവർത്തന മാർഗ്ഗരേഖ റീജണൽ വൈസ് ഡയറക്ടർ സി. ദർശനയ്ക്ക് നൽകി പ്രകാശനം ചെയ്തു. മടമ്പം യൂണിറ്റ് അംഗമായ ഹാവിൻ ബിനോയ് കഴിഞ്ഞ പ്രവർത്തന വർഷം തങ്ങൾ സാഗർ രൂപതയിൽ പെട്ട മിഷൻ ഗ്രാമങ്ങളിൽ നടത്തിയ സന്ദർശനം വിവരിച്ചത് ഏറെ ഹൃദയസ്പർശിയായി.  റീജണൽ ഡയറക്ടർ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ, റീജണൽ സെക്രട്ടറി റിയ മേരി തോമസ് , ജനറൽ ഓർഗനൈസർ ലിബിൻ കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. 
വ്യക്തിത്വ വികസനം ചെറുപുഷ്പ മിഷൻലീഗിലൂടെ എന്ന വിഷയത്തിൽ ജോൺസൻ വടക്കേക്കര, കുഞ്ഞുമിഷനറിമാർ പ്രേഷിത യുവത്വത്തിലേക്ക് എന്ന വിഷയത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂകണ്ടത്തിൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ലിബിൻ കെ കുര്യൻ പ്രവർത്തന മാർഗ്ഗരേഖ വിശദീകരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും വൈസ് ഡയറക്ടർമാർ, ഓർഗനൈസർമാർ അടക്കം നൂറോളം അംഗങ്ങൾ പങ്കെടുത്തു. സിറിൽ ചാക്കോ, പത്രോസ് പീറ്റർ, സ്റ്റിമി സ്റ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest

Copyrights@2016.