america live Broadcasting

കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്തു ചിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘോഷം റദ്ദാക്കി

കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്തു ചിക്കാഗോ മലയാളീ അസോസിയേഷൻ
ഓണാഘോഷം റദ്ദാക്കി
 
കനത്ത മഴയും പ്രളയ കെടുതിയും മൂലം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന  കഷ്ടതകളിൽ   അവർക്കു ആശ്വാസം ആകുവാനും "കേരളത്തോടൊപ്പം" ഞങ്ങളും ഉണ്ട് എന്ന്  ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ചിക്കാഗോ മലയാളീ അസോസിയേഷൻ ആഗസ്ത്  25 നു നടത്താനിരുന്ന ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.  ഓണാഘോഷത്തിനായുള്ള ഫണ്ടും  സംഘടനാ അംഗങ്ങൾ നൽകുന്ന സംഭാവനകളും ഉൾപ്പടെ  മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നും അവർ അറിയിച്ചു.
 
പാരമ്പര്യം കൊണ്ടും അംഗ ബലം കൊണ്ടും പ്രവർത്തന വൈവിധ്യം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളീ അസോസിയേഷന്റെ വളരെ പ്രധാന പെട്ട ഒരു പരിപാടിയാണ് എല്ലാ വർഷവും  വളരെ വിപുലമായ രീതിയിൽ നടത്തുന്ന ഓണാഘോഷം .  ഏറ്റവും അധികം മലയാളികൾ പങ്കെടുക്കുന്ന ഓണാഘോഷവും ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തുന്നതാണ്  ചിക്കാഗോയിലെ വിവിധ സംഘടനകൾ തങ്ങളുടെ ഓണാഘോഷത്തിന്റെ തീയതി നിശ്ചയിക്കുന്നത് പോലും ചിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘോഷത്തിന്റെ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷമാണ് .  ഈ വർഷവും വളരെ വിപുലമായ രീതിയിൽ തന്നെ  ആഘോഷണങ്ങളുടെ തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി കഴിഞ്ഞിരുന്നു.  ബിജി മാണി യുടെയും സിബിൾ ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള  കമ്മിറ്റി   ആസ്വാദ്യകരമായ കലാസന്ധ്യക്കുള്ള തയ്യാറെടുപ്പുകളും  നടത്തിയിരുന്നു. ജോൺസൺ കണ്ണൂക്കാടൻ, ഫിലിപ്പ് പുത്തൻപുരയിൽ, ജിതേഷ് ചുങ്കത്, ഷാബു മാത്യു  എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാ വിശദാംശങ്ങളും  അവലോകനം ചെയ്തു എല്ലാവര്ക്കും സൗജന്യമായി ഓണ സദ്യ നൽകുവാനും തീരുമാനിച്ചിരുന്നു.
 
ഇത്രയൊക്കെ  തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞെങ്കിലും  കേരളത്തിലെ ജനങ്ങൾ ഇങ്ങനെ  പ്രളയത്തിൽ ബുദ്ധിമുട്ടുമ്പോൾ,  "മാനവരെല്ലാവരും ഒന്ന് പോലെ കഴിഞ്ഞിരുന്ന  മാവേലി തമ്പുരാന്റെ  ആഗമനത്തിന്റെ അവസരത്തിൽ" ഈ ആഘോഷങ്ങൾ വേണ്ട എന്ന് വെക്കുവാനും  സാധിക്കുമെകിൽ 15 ലക്ഷം രൂപയെങ്കിലും സമാഹരിച്ചു മുഖ്യമന്ത്രീയുടെ  ദുരിതാശ്വാസ ഫണ്ടിലെത്തിക്കുവാനും ഡയറക്ടർ ബോർഡ് ഏക കണ്ഠമായാണ് തീരുമാനിച്ചത്. 
തങ്ങളുടെ ഓണാഘോഷം വിജയിപ്പിക്കുവാനും സ്പോൺസർ ചെയ്യുവാനും തയ്യാറായവരുടെ നല്ല മനസുകൾക് നന്ദി പറയുകയും അവർ ഈ ഓണാഘോഷത്തിനായി നൽകാമെന്ന് പറഞ്ഞ സ്‌പോൺസർഷിപ് തുക, നൽകിയാൽ ആ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുമെന്നും പ്രസിഡന്റ് രഞ്ജൻ എബ്രഹാം പറഞ്ഞു .  ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ  അയച്ചു കഴിഞ്ഞു. ഇനി നമ്മൾ ലക്‌ഷ്യം വെക്കുന്ന   15 ലക്ഷം എന്ന ലക്ഷ്യത്തിലെത്തുവാൻ ചിക്കാഗോ മലയാളീ അസോസിയേഷനെ സ്നേഹിക്കുന്ന എല്ലാ നല്ലവരും സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വിവിധ ഓൺ ലൈൻ മാർഗത്തിലൂടെ പണം സമാഹരിച്ചാൽ അതിന്റെ ഒരു ഭാഗം സർവീസ് ചാർജ് ആയി കൊടുക്കേണ്ടി വരും എന്നതിനാലും കിട്ടുന്ന പണം മുഴുവനായും എത്രയും വേഗം നാട്ടിലേക്കു അയച്ചു കൊടുക്കണമെന്നതിനാലും  ചിക്കാഗോ മലയാളീ അസോസിയേഷന്റെ ഈ ധനശേഖരണ യത്നത്തിൽ  എല്ലാ വരും ചിക്കാഗോ മലയാളീ അസോസിയേഷൻ ന്റെ പേരിൽ ചെക്ക് തരണമെന്ന് അവർ അഭ്യർത്ഥിച്ചു  ആ തുക നികുതി വിമുക്തമായിരിക്കും.   ചെക്ക് തയാറായാൽ ഏതെങ്കിലും ഭാരവാഹികളെ അറിയിച്ചാൽ, അത് നിങ്ങളുടെ വീടുകളിൽ വന്നു ശേഖരിക്കുവാനും തങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞു,
 
ഡയറക്ടർ ബോർഡ് അംഗങ്ങളായ  അച്ചൻ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ , ജേക്കബ് മാത്യു പുറയംപള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മതിയാസ്‌ പുല്ലാപ്പള്ളിൽ, ഷിബു മുളയാണിക്കുന്നേൽ,
സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കൽ, ടോമി അമ്പേനാട്ട്, ബിജി മാണി എന്നിവരിൽ ആരെയെങ്കിലും ബന്ധപ്പെട്ടാൽ, നിങ്ങളുടെ സംഭാവന സ്വീകരിക്കുവാൻ ഞങ്ങൾ ആവശ്യമായത് ചെയ്യും . കൂടുതൽ വിവരങ്ങൾക്ക്  രഞ്ജൻ എബ്രഹാം  (847 287 0661) ജിമ്മി കണിയാലി  ( 630 903 7680),  ഫിലിപ്പ് പുത്തൻപുരയിൽ (773 4055954), ജോൺസൻ കണ്ണൂക്കാടൻ  ( 847 477 0564 ) , ജിതേഷ് ചുങ്കത് (224 522 9157 ) , ഷാബു മാത്യു  (630 649 4103 )
 
റിപ്പോർട്ട് : ജിമ്മി കണിയാലി

കനത്ത മഴയും പ്രളയ കെടുതിയും മൂലം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന  കഷ്ടതകളിൽ   അവർക്കു ആശ്വാസം ആകുവാനും "കേരളത്തോടൊപ്പം" ഞങ്ങളും ഉണ്ട് എന്ന്  ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ചിക്കാഗോ മലയാളീ അസോസിയേഷൻ ആഗസ്ത്  25 നു നടത്താനിരുന്ന ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.  ഓണാഘോഷത്തിനായുള്ള ഫണ്ടും  സംഘടനാ അംഗങ്ങൾ നൽകുന്ന സംഭാവനകളും ഉൾപ്പടെ  മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നും അവർ അറിയിച്ചു.

പാരമ്പര്യം കൊണ്ടും അംഗ ബലം കൊണ്ടും പ്രവർത്തന വൈവിധ്യം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളീ അസോസിയേഷന്റെ വളരെ പ്രധാന പെട്ട ഒരു പരിപാടിയാണ് എല്ലാ വർഷവും  വളരെ വിപുലമായ രീതിയിൽ നടത്തുന്ന ഓണാഘോഷം .  ഏറ്റവും അധികം മലയാളികൾ പങ്കെടുക്കുന്ന ഓണാഘോഷവും ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തുന്നതാണ്  ചിക്കാഗോയിലെ വിവിധ സംഘടനകൾ തങ്ങളുടെ ഓണാഘോഷത്തിന്റെ തീയതി നിശ്ചയിക്കുന്നത് പോലും ചിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘോഷത്തിന്റെ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷമാണ് .  ഈ വർഷവും വളരെ വിപുലമായ രീതിയിൽ തന്നെ  ആഘോഷണങ്ങളുടെ തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി കഴിഞ്ഞിരുന്നു.  ബിജി മാണി യുടെയും സിബിൾ ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള  കമ്മിറ്റി   ആസ്വാദ്യകരമായ കലാസന്ധ്യക്കുള്ള തയ്യാറെടുപ്പുകളും  നടത്തിയിരുന്നു. ജോൺസൺ കണ്ണൂക്കാടൻ, ഫിലിപ്പ് പുത്തൻപുരയിൽ, ജിതേഷ് ചുങ്കത്, ഷാബു മാത്യു  എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാ വിശദാംശങ്ങളും  അവലോകനം ചെയ്തു എല്ലാവര്ക്കും സൗജന്യമായി ഓണ സദ്യ നൽകുവാനും തീരുമാനിച്ചിരുന്നു.

ഇത്രയൊക്കെ  തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞെങ്കിലും  കേരളത്തിലെ ജനങ്ങൾ ഇങ്ങനെ  പ്രളയത്തിൽ ബുദ്ധിമുട്ടുമ്പോൾ,  "മാനവരെല്ലാവരും ഒന്ന് പോലെ കഴിഞ്ഞിരുന്ന  മാവേലി തമ്പുരാന്റെ  ആഗമനത്തിന്റെ അവസരത്തിൽ" ഈ ആഘോഷങ്ങൾ വേണ്ട എന്ന് വെക്കുവാനും  സാധിക്കുമെകിൽ 15 ലക്ഷം രൂപയെങ്കിലും സമാഹരിച്ചു മുഖ്യമന്ത്രീയുടെ  ദുരിതാശ്വാസ ഫണ്ടിലെത്തിക്കുവാനും ഡയറക്ടർ ബോർഡ് ഏക കണ്ഠമായാണ് തീരുമാനിച്ചത്. 

തങ്ങളുടെ ഓണാഘോഷം വിജയിപ്പിക്കുവാനും സ്പോൺസർ ചെയ്യുവാനും തയ്യാറായവരുടെ നല്ല മനസുകൾക് നന്ദി പറയുകയും അവർ ഈ ഓണാഘോഷത്തിനായി നൽകാമെന്ന് പറഞ്ഞ സ്‌പോൺസർഷിപ് തുക, നൽകിയാൽ ആ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുമെന്നും പ്രസിഡന്റ് രഞ്ജൻ എബ്രഹാം പറഞ്ഞു .  ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ  അയച്ചു കഴിഞ്ഞു. ഇനി നമ്മൾ ലക്‌ഷ്യം വെക്കുന്ന   15 ലക്ഷം എന്ന ലക്ഷ്യത്തിലെത്തുവാൻ ചിക്കാഗോ മലയാളീ അസോസിയേഷനെ സ്നേഹിക്കുന്ന എല്ലാ നല്ലവരും സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വിവിധ ഓൺ ലൈൻ മാർഗത്തിലൂടെ പണം സമാഹരിച്ചാൽ അതിന്റെ ഒരു ഭാഗം സർവീസ് ചാർജ് ആയി കൊടുക്കേണ്ടി വരും എന്നതിനാലും കിട്ടുന്ന പണം മുഴുവനായും എത്രയും വേഗം നാട്ടിലേക്കു അയച്ചു കൊടുക്കണമെന്നതിനാലും  ചിക്കാഗോ മലയാളീ അസോസിയേഷന്റെ ഈ ധനശേഖരണ യത്നത്തിൽ  എല്ലാ വരും ചിക്കാഗോ മലയാളീ അസോസിയേഷൻ ന്റെ പേരിൽ ചെക്ക് തരണമെന്ന് അവർ അഭ്യർത്ഥിച്ചു  ആ തുക നികുതി വിമുക്തമായിരിക്കും.   ചെക്ക് തയാറായാൽ ഏതെങ്കിലും ഭാരവാഹികളെ അറിയിച്ചാൽ, അത് നിങ്ങളുടെ വീടുകളിൽ വന്നു ശേഖരിക്കുവാനും തങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞു,

ഡയറക്ടർ ബോർഡ് അംഗങ്ങളായ  അച്ചൻ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ , ജേക്കബ് മാത്യു പുറയംപള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മതിയാസ്‌ പുല്ലാപ്പള്ളിൽ, ഷിബു മുളയാണിക്കുന്നേൽ,സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കൽ, ടോമി അമ്പേനാട്ട്, ബിജി മാണി എന്നിവരിൽ ആരെയെങ്കിലും ബന്ധപ്പെട്ടാൽ, നിങ്ങളുടെ സംഭാവന സ്വീകരിക്കുവാൻ ഞങ്ങൾ ആവശ്യമായത് ചെയ്യും . കൂടുതൽ വിവരങ്ങൾക്ക്  രഞ്ജൻ എബ്രഹാം  (847 287 0661) ജിമ്മി കണിയാലി  ( 630 903 7680),  ഫിലിപ്പ് പുത്തൻപുരയിൽ (773 4055954), ജോൺസൻ കണ്ണൂക്കാടൻ  ( 847 477 0564 ) , ജിതേഷ് ചുങ്കത് (224 522 9157 ) , ഷാബു മാത്യു  (630 649 4103 )

Read more

ചിക്കാഗോ സെന്റ് മേരിസ് പ്രധാന തിരുനാൾ തൽസമയം ഇന്നുമുതൽ | Live On KVTV

ചിക്കാഗോ സെന്റ് മേരിസ് പ്രധാന തിരുനാൾ തൽസമയം ഇന്നുമുതൽ 

ചിക്കാഗോ : സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവക ദൈവലായത്തിന്റെ പ്രധാന തിരുനാൾ ഇന്നു മുതൽ തത്സമയം ക്നാനായ വോയിസിലും KVTV യിലും കാണാവുന്നതാണ്. ഇന്ന് വൈകുന്നേരം 6:30 ന് ഫാ കെവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും , തുടർന്ന് യുവജനങ്ങളുമായി നടത്തുന്ന സംവാദവും തല്സമയം കാണാവുന്നതാണ് . വെള്ളിയും ശനിയും വൈകുന്നേരം വി കുർബാനയും തുടർന്നുള്ള കലാസന്ദ്യയും തത്സമയം കാണാവുന്നതാണ്, ഞായറാഴ്ച ഫാ ബോബൻ വട്ടംപുറം നയിക്കുന്ന റാസ കുർബാനയും പ്രദിക്ഷണവും തത്സമയം ഉണ്ടായിരിക്കുന്നതാണ് 

ചിക്കാഗോ : സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവക ദൈവലായത്തിന്റെ പ്രധാന തിരുനാൾ ഇന്നു മുതൽ തത്സമയം ക്നാനായ വോയിസിലും KVTV യിലും കാണാവുന്നതാണ്. ഇന്ന് വൈകുന്നേരം 6:30 ന് ഫാ കെവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും , തുടർന്ന് യുവജനങ്ങളുമായി നടത്തുന്ന സംവാദവും തല്സമയം കാണാവുന്നതാണ് . വെള്ളിയും ശനിയും വൈകുന്നേരം വി കുർബാനയും തുടർന്നുള്ള കലാസന്ദ്യയും തത്സമയം കാണാവുന്നതാണ്, ഞായറാഴ്ച ഫാ ബോബൻ വട്ടംപുറം നയിക്കുന്ന റാസ കുർബാനയും പ്രദിക്ഷണവും തത്സമയം ഉണ്ടായിരിക്കുന്നതാണ് ,ഇടവകയിലെ യുവജനങ്ങൾ നേതൃത്വം കൊടുത്ത് നടത്തുന്ന തിരുനാൾ ഇതിനോടകം ഏറെ ശ്രേധേയമായിരിക്കുകയാണ് 

Read more

ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ്

ചിക്കാഗോ:തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിലായിരിക്കുമ്പോൾ ദൈവവുമായുള്ള ബന്ധം ഒരു ബന്ധനമായി തോന്നരുതെന്നും പരിശുദ്ധ അമ്മയുടെ സഹായത്തോടെ ആ ബന്ധത്തിലേക്ക് നാം എത്തിപ്പെടണമെന്നും സെ.മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാൾ ആഘോഷ വാരത്തിലെ രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് വി. ബലി അർപ്പിച്ച്വ ചനസന്ദേശം നല്കുകയായിരുന്നു തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്. വി.ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന രക്തസ്രാവകാരി സ്ത്രീയുടെ കഥ വിവരിച്ചു കൊണ്ട് അദ്ദേഹം തൻറെ വചനസന്ദേശം തുടർന്നു.വിശ്വാസത്തോടെ യേശുവിനെ തൊട്ടാൽ ദൈവത്തിൻറെ ശക്തി നമ്മളിലേക്ക് ഒഴുകിയെത്തുമെന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. മലങ്കര റീത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയിൽ സെ.മേരീസ് ഇടവക വികാരി മോൺസിഞ്ഞോർ.തോമസ് മുളവനാൽ, അസി. വികാരി റെവ.ഫാ. ബിൻസ് ചേത്തലിൽ, റെവ.ഫാ. ബാബു മഠത്തിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. യുവജനങ്ങൾ ഇടവകയുമായി എങ്ങനെ ബന്ധപ്പെട്ടു ജീവിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ യുവജനപ്രതിനിധിയും അറ്റോർണിയുംമായ മിസ്. റ്റീന നെടുംവാമ്പുഴ ചടങ്ങുകളുടെ സമാപനത്തിൽ ജനങ്ങളുമായി പങ്കുവച്ചു. തിരുനാൾ ആഘോഷ വാരത്തിലെ രണ്ടാം ദിനത്തിൽ നടന്ന ദിവ്യബലിയിലും, നൊവേന പ്രാർത്ഥനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

Read more

ചിക്കാഗോ സെ. മേരീസ് മതബോധന സ്കൂൾ ചാരിറ്റി ഫണ്ട് കൈമാറി.

സെ. മേരീസ് മതബോധന സ്കൂൾ ചാരിറ്റി ഫണ്ട് കൈമാറി.
ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിൽ ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച തുകയിൽ ഒരു ഭാഗം പൂഴിക്കോൽ മാർത്ത ഭവന് കൈമാറി. സമൂഹത്തിന്റെ പരിഗണനയും കരുതലും ഏറ്റവും ആവശ്യമായ അൻപതോളം കുട്ടികളെ എടുത്തു വളർത്തുന്ന സ്ഥാപനമാണ് പൂഴിക്കോൽ മാർത്ത ഭവൻ . ഗവണ്മെന്റ് ഗ്രാന്റുകൾ ഒന്നും ഇല്ലാതെയാണ് മറ്റു സ്ഥാപനങ്ങൾ പോലെ ഈ സ്ഥാപനവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു പോരുന്നത് . ചാരിറ്റിക്കായി ഉള്ളതിൽ ഒരു പങ്കു നീക്കിവച്ച ആദ്യകുർബാന കുട്ടികളുടെ വലിയ മനസിനെ മാർത്ത ഭവൻ സിസ്റ്റേഴ്സ് അഭിനന്ദിച്ചു . സെന്റ് മേരീസ് മതബോധന സ്കൂളിനുവേണ്ടി ഡയറക്ടർ സജി പൂത്തൃക്കയിൽ ചാരിറ്റി ഫണ്ട് മാർത്ത ഭവൻ മദർ സിസ്റ്റർ അജിതക്ക് കൈമാറി. ചാരിറ്റി ഫണ്ട് സ്വരൂപിച്ച കുട്ടികളെയും മാതാപിതാക്കളെയും ഇടവക വികാരി ഫാ . തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലും അഭിനന്ദിച്ചു.
സ്റ്റീഫൻ ചെള്ളംമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം ശ്രീ. ജോസ് ഇടിയാലിയും, ശ്രീ. നിണല്‍ മുണ്ടപ്ലാക്കനും 4-ാം തവണയും റഫറിമാര്‍

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം
ശ്രീ. ജോസ് ഇടിയാലിയും, ശ്രീ. നിണല്‍ മുണ്ടപ്ലാക്കനും 
4-ാം തവണയും റഫറിമാര്‍
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് (09-03-2018) ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍ ക്ലബ്ബിനും, ചിക്കാഗോയിലെ വടംവലി പ്രേമികള്‍ക്കും രണ്ടു പേരുകളെ ഉള്ളൂ. ശ്രീ. ജോസ് ഇടിയാലിയും ശ്രീ. നിണല്‍ മുണ്ടപ്ലാക്കനും.
അങ്കത്തട്ടിലെ കമ്പകയറില്‍ മല്ലന്മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍, ആവേശത്താല്‍ ആര്‍പ്പുവിളികളും ആരവങ്ങളും ഉയരുമ്പോഴും യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ കമ്പകയറിലെ റിബണില്‍ മാത്രം കണ്ണും മനസ്സും അര്‍പ്പിച്ച് അര്‍പ്പണബോധത്തോടും നീതിപൂര്‍വ്വം മത്സരം നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷവും യാതൊരു പിഴവും വരുത്താത്ത രണ്ടു വ്യക്തികളാണ് ശ്രീ. നിണല്‍ മുണ്ടപ്ലാക്കനും, ശ്രീ. ജോസ് ഇടിയാലിയും എന്ന് സോഷ്യല്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന പറഞ്ഞു.
മാത്യു തട്ടാമറ്റം

മോർട്ടൺഗ്രോവ് സെ.മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി.

മോർട്ടൺഗ്രോവ് സെ.മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി.

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 12 മുതൽ 19 വരെ നടത്തപ്പെടുന്ന മാതാവിൻറെ സ്വർഗ്ഗാരോഹണ
തിരുനാളിന് കൊടിയേറി.തിരുന്നാൾ ആഘോഷ ങ്ങളുടെ
പ്രാരംഭ ദിനമായ ഓഗസ്റ്റ് 12-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയിലും തിരുനാളിന് തുടക്കമായ പതാക ഉയർത്തൽ കർമ്മങ്ങളിലും ഇടവക വികാരി റെവ.ഫാദർ തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. സഹകാർമികനായിരുന്ന അസി.വികാരി ഫാദർ ബിൻസ് ചേത്തലിൽ വചനസന്ദേശം നടത്തി.വേദനകളെ വേദമാക്കി മാറ്റിയും നിറഞ്ഞ കണ്ണുകളെ തുളുമ്പാതെ സൂക്ഷിച്ചവളുമായിരുന്ന പരിശുദ്ധ അമ്മ, തൻറെ സ്വപ്നങ്ങളും പ്രാർത്ഥനകളും ജീവിതത്തിൽ നിഷേധിച്ചപ്പോൾ ഒരു നിഷേധിയായി മാറാതെ എപ്പോഴും ദൈവഹിതത്തിനു കീഴടങ്ങിയവളുമാണ് പരി. അമ്മയെന്നും ബഹു. ബിൻസ് അച്ഛൻ തൻറെ വചനസന്ദേശത്തിൽ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

തൻറെ ജനനം മുതൽ മരണം വരെ കൂടെ കൊണ്ടുനടന്ന യേശുനാഥനെ പോലെ പരി. അമ്മയെ നാം കൂടെ ചേർത്തു പിടിക്കുന്നതിന്റെസൗഭാഗ്യം നാം അനുഭവിച്ചറിയണമെന്നും അദ്ദേഹം തൻറെ വചനസന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ആദ്യമായിട്ടാണ്
ഇടവകയിലെ പ്രധാന തിരുനാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷങ്ങളിൽ മാത്രം
ഒതുങ്ങാതെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളിൽ
ഏർപ്പെടുന്നതിനുള്ള ഒരുക്കങ്ങളുമായി ട്ടാണ് അവർ ഈ വർഷത്തെ തിരുനാൾ നടത്തിപ്പിനായി തയ്യാറെടുക്കുന്നത്.
തിരുനാളിനായി സമാഹരിച്ച തുകയില്‍
നിന്നും ചിലവുകള്‍ കുറച്ച് കൂടുതല്‍ പണം കേരളത്തിലെ വിവിധ
കാരുണ്യ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് നൽകുക എന്നതാണ് ലക്ഷ്യം. യുവജനങ്ങളുടെ നേതൃത്വത്തിൽ മുതിർന്നവരെയും ഉൾപ്പെടുത്തി 
ഈ വർഷത്തെ
തിരുനാളിനോടനുബന്ധിച്ചുള്ള കൾച്ചറൽ പ്രോഗ്രം ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കും.
ആഘോഷമായ തിരുനാൾ റാസ കുർബാന ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും.
ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ
നടത്തുന്ന ആരാധന കർമ്മങ്ങളുടെ തീയതിയും, സമയംവിവരങ്ങളും
വിവരിച്ചുകൊണ്ടുള്ള വാർത്താപത്രിക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read more

വില്ലാർവട്ടം രാജകുമാരി ഒരു ക്നാനായ പടയോട്ട കഥ

ബാഹുബലിക്ക് ശേഷം ചരിത്ര താളുകളിൽ ഇടം പിടിച്ചേക്കാവുന്ന പുരാണ കഥയുമായി രംഗത്ത്

ഇന്ത്യയിലെ ഏക സുറിയാനി ക്രിസ്ത്യാനികളുടെ രാജവംശമായ വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജകുമാരിയായ വില്ലാർവട്ടം രാജകുമാരിയുടെ തൻറെ ജനത്തെ പരിരക്ഷിക്കുവാനും ,തൻറെ സാമ്രാജ്യത്തെ രക്ഷിക്കുവാനുള്ള പടയോട്ടത്തിന് കഥയാണ് വില്ലാർവട്ടം രാജകുമാരി എന്ന ബിഗ് ബഡ്ജറ്റ് ചിത്രം .

ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിൽ തൻറെ വിഷ്വൽ മാജിക് കൊണ്ട് സ്വന്തം കഴിവ് തെളിയിച്ച ബിജു ധനപാലൻ ആണ്. കൂടാതെ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ മാരും ഇന്ത്യൻ സിനിമാ രംഗത്തെ പ്രസിദ്ധരായ. എആർ റഹ്മാൻ റസൂൽ പൂക്കുട്ടി , സേതു ശ്രീരാം എന്നിവർ ഈ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നു. റൂബി ഫിലിംസ് നിർമ്മാണ ചുമതല വഹിക്കുന്ന ഈ ചിത്രത്തിൽ ജയന്ത് മാമ്മൻ ആണ് പ്രധാന പ്രൊഡക്ഷൻ കൈകാര്യം ചെയ്യുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിൻറെ കഥയും തിരക്കഥയും എഴുതിയത് ചരിത്രകാരനും സാഹിത്യകാരനുമായ കമാൻഡർ T.O ഏലിയാസ് തന്നെ ആണ്. ബാഹുബലി പത്മാവതി തുടങ്ങിയ ബിഗ് ബഡ്ജറ്റ് വിഷ്യൽ മാജിക് ചിത്രങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രത്തിൻറെ പ്രാരംഭ ചർച്ചകൾ നടന്നുവരുന്നു. ക്നായിതൊമ്മൻറെ നേതൃത്വത്തിൽ AD345 കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ സുറിയാനി ക്രിസ്ത്യാനികളുടെ കഥ പറയുന്ന 30 കോടി മുതൽമുടക്കുള്ള ഈ ചിത്രം മെസപ്പെട്ടോമിയ ,കൊടുങ്ങല്ലൂർ ,ഉദയംപേരൂർ ,കടുത്തുരുത്തി എന്നിവിടങ്ങളിലായി ആണ് ചിത്രീകരിക്കാൻ പ്ലാൻ ചെയ്യുന്നത്.

Read more

സാന്‍ഹൊസെ സെന്റ മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍

സാന്‍ഹൊസെ സെന്റ മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ 2018 ഓഗസ്റ്റ് 17,18,19 തീയതികളില്‍ നടത്തപ്പെടുന്നു. ഓഗസ്റ്റ് 17 വെളളിയാഴ്ച വൈകുന്നേരം 7മണിക്ക് കൊടിയേറ്റ്, വി.കുര്‍ബാന ഫാ.അബ്രഹാം കളരിക്കല്‍. ഓഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ജപമാല, ലദീഞ്ഞ്, സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാന, വചനപ്രഘോഷണം ഫാ. രാജീവ് വലിയവീട്ടില്‍ .9 മണിക്ക് സ്‌നേഹവിരുന്ന്, കലാസന്ധ്യ.പ്രധാന തിരുനാൾ ദിവസമായ ആഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 10 മണിക്ക്  ആഘോഷമായ തിരുനാൾ റാസ.റവ. ഫാദർ. സജി പിണർകയിൽ, ഫാദർ. അബ്രഹാം കളരിക്കൽ ,  ഫാദർ. രാജീവ് വലിയവീട്ടിൽ, ഫാദർ.ജോൺ വെട്ടിക്കനാല്‍ എന്നിവർ  കാർമികത്വം വഹിക്കും. ഫാദർ. സിജു മുടക്കോടില്‍  തിരുനാൾ സന്ദേശം നൽകും. 12.30 തിരുനാൾ പ്രദക്ഷിണം. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.

 വെട്ടിക്കനാല്‍
Read more

ചിക്കാഗോ. ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ 8ന്

ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ എട്ടിന്
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ. ജന്‍മനാടിനോടുള്ള സൗഹൃദ സ്‌നേഹം പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചെ ഒരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ മാസം എട്ടാം തീയതി ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഡെസ്‌പ്ലെയിന്‍സിലെ റിവര്‍ റോഡിലുള്ള ലയണ്‍ വുഡ്‌സ പാര്‍ക്കില്‍ (Lions woods, 21 River Rd, Des plains.) വച്ചു നടത്തപ്പെടും.
ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സൗഹൃദ കൂട്ടാഴ്മയിലേക്ക് ഉഴവൂര്‍ക്കാരായ ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്. 
ബെന്നി കാഞ്ഞിരപാറ 773 983 0497 , മനോജ് അമ്മായിക്കുന്നേല്‍ 847 877 8618, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ 847 772 4292, അലക്‌സ് പടിഞ്ഞാറേല്‍ 847 962 5880, സൈമന്‍ ചക്കാലപടവില്‍ 847 322 0641 , ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് 847 736 0438 , സാബു നടുവീട്ടില്‍ 224 766 0379 , സാബു ഇലവുങ്കല്‍ 847 208 8894 , റ്റോമി നെല്ലാമറ്റം 847 486 4112.

ചിക്കാഗോ. ജന്‍മനാടിനോടുള്ള സൗഹൃദ സ്‌നേഹം പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചെ ഒരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ 8 ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഡെസ്‌പ്ലെയിന്‍സിലെ റിവര്‍ റോഡിലുള്ള ലയണ്‍ വുഡ്‌സ പാര്‍ക്കില്‍ (Lions woods, 21 River Rd, Des plains.) വച്ചു നടത്തപ്പെടും.ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സൗഹൃദ കൂട്ടാഴ്മയിലേക്ക് ഉഴവൂര്‍ക്കാരായ ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്. 

ബെന്നി കാഞ്ഞിരപാറ 773 983 0497 , മനോജ് അമ്മായിക്കുന്നേല്‍ 847 877 8618, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ 847 772 4292, അലക്‌സ് പടിഞ്ഞാറേല്‍ 847 962 5880, സൈമന്‍ ചക്കാലപടവില്‍ 847 322 0641 , ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് 847 736 0438 , സാബു നടുവീട്ടില്‍ 224 766 0379 , സാബു ഇലവുങ്കല്‍ 847 208 8894 , റ്റോമി നെല്ലാമറ്റം 847 486 4112.

Read more

ഡബ്ല്യു എഫ് ജി കൺവെൻഷനിൽ പ്രഭാഷകനായി ക്നാനായക്കാരൻ ജോ മാത്യു കുടിയിരുപ്പിൽ.

ഡബ്ല്യു എഫ് ജി കൺവെൻഷനിൽ പ്രഭാഷകനായി ക്നാനായക്കാരൻ ജോ മാത്യു കുടിയിരുപ്പിൽ.
കാലിഫോർണിയ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ധനകാര്യ ബ്രോക്കറേജ് സ്ഥാപനമായ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിൻറെ രാജ്യാന്തര കൺവെൻഷനിൽ പ്രഭാഷകനായി ഒരു ക്നാനായക്കാരൻ. കാനഡയിലെ മിസ്സിസ്സാഗ നിവാസിയായ ജോ മാത്യു കുടിയിരുപ്പിൽആണ്14000 ആളുകൾ പങ്കെടുത്ത കൂറ്റൻ കൺവെൻഷനിൽ പ്രസംഗിച്ചത്. എഴുപതിനായിരത്തിലേറെ സർക്കാർ അംഗീകൃത ഏജൻറ്മാർ ഉള്ള ഡബ്ലി എഫ് ജി യുടെ രാജ്യാന്തര കൺവെൻഷനിൽ ഒരു മലയാളി പ്രഭാഷകൻ ആകുന്നത് ആദ്യമാണ്.
കാലിഫോർണിയായിൽ ഉള്ള സാൻ ഹോസെയിൽ ജൂലൈ 26 മുതൽ 29 വരെ ആയിരുന്നു കൺവെൻഷൻ.
“മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക; എല്ലാം സ്വയം പഠിക്കാൻ ജീവിതം ഹ്രസ്വമാണ് “എന്ന അമേരിക്കൻ എഴുത്തുകാരൻ സാം ലസ്‌വന്റെ് വാക്കുകളെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ജോയിയുടെ പ്രസംഗം. 2020 ആകുമ്പോഴേക്കും സാമ്പത്തിക സാക്ഷരത കൈവരിക്കാൻ 10 ലക്ഷം കുടുംബങ്ങളെ സഹായിക്കുക എന്ന ഡബ്ലിയു എഫ്‌ ജിയുടെ ദൗത്യം ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും എന്ന് ജോ പറഞ്ഞു.
ഡബ്ലിയു എഫ് ജി യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അടുത്തിടെ ജോ മാത്യു നിയമിതനായിരുന്നു. കോട്ടയം അതിരൂപതയിലെ ഉഴവൂർ ഇടവകക്കാരനായ ജോ 18 വർഷം മുമ്പാണ് കാനഡയിൽ എത്തിയത്. 12 വർഷമായി സ്വകാര്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. കാനഡയിലും അമേരിക്കയിലും ആയി 300ലേറെ അംഗീകൃത ഏജൻറ്മാർ ജോ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

കാലിഫോർണിയ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ധനകാര്യ ബ്രോക്കറേജ് സ്ഥാപനമായ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിൻറെ രാജ്യാന്തര കൺവെൻഷനിൽ പ്രഭാഷകനായി ഒരു ക്നാനായക്കാരൻ. കാനഡയിലെ മിസ്സിസ്സാഗ നിവാസിയായ ജോ മാത്യു കുടിയിരുപ്പിൽആണ്14000 ആളുകൾ പങ്കെടുത്ത കൂറ്റൻ കൺവെൻഷനിൽ പ്രസംഗിച്ചത്. എഴുപതിനായിരത്തിലേറെ സർക്കാർ അംഗീകൃത ഏജൻറ്മാർ ഉള്ള ഡബ്ലി എഫ് ജി യുടെ രാജ്യാന്തര കൺവെൻഷനിൽ ഒരു മലയാളി പ്രഭാഷകൻ ആകുന്നത് ആദ്യമാണ്.കാലിഫോർണിയായിൽ ഉള്ള സാൻ ഹോസെയിൽ ജൂലൈ 26 മുതൽ 29 വരെ ആയിരുന്നു കൺവെൻഷൻ.

“മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക; എല്ലാം സ്വയം പഠിക്കാൻ ജീവിതം ഹ്രസ്വമാണ് “എന്ന അമേരിക്കൻ എഴുത്തുകാരൻ സാം ലസ്‌വന്റെ് വാക്കുകളെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ജോയിയുടെ പ്രസംഗം. 2020 ആകുമ്പോഴേക്കും സാമ്പത്തിക സാക്ഷരത കൈവരിക്കാൻ 10 ലക്ഷം കുടുംബങ്ങളെ സഹായിക്കുക എന്ന ഡബ്ലിയു എഫ്‌ ജിയുടെ ദൗത്യം ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും എന്ന് ജോ പറഞ്ഞു.

ഡബ്ലിയു എഫ് ജി യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അടുത്തിടെ ജോ മാത്യു നിയമിതനായിരുന്നു. കോട്ടയം അതിരൂപതയിലെ ഉഴവൂർ ഇടവകക്കാരനായ ജോ 18 വർഷം മുമ്പാണ് കാനഡയിൽ എത്തിയത്. 12 വർഷമായി സ്വകാര്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. കാനഡയിലും അമേരിക്കയിലും ആയി 300ലേറെ അംഗീകൃത ഏജൻറ്മാർ ജോ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Read more

ഡിട്രോയിറ്റ് സെന്റ്. മേരീസ് ക്‌നാനായ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചർച്ചിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ ." /></div><div itemprop="text"><p>
ഡിട്രോയിറ്റ്;&nbsp;&nbsp;ഡിട്രോയിറ്റിലെ ക്നാനായ മക്കളുടെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ 2018 ഓഗസ്റ്റ് 9,10,11,12 തീയതികളിൽ അത്യാഡംബരപൂർവ്വം ആഘോഷിക്കുകയാണ്. തിരുന്നാളാഘോഷങ്ങളിലും തിരുകർമ്മങ്ങളിലും പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം നേടുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നു

ഡിട്രോയിറ്റ്;ഡിട്രോയിറ്റ് ക്നാനായ മക്കളുടെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ 2018 ഓഗസ്റ്റ് 9,10,11,12 തീയതികളിൽ  ആഘോഷിക്കുകയാണ്. ആഗസ്റ്റ് 9 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വി.കുര്‍ബാന, പരേത സ്മരണ. 10 വെളളിയാഴ്ച 7 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, വി.കുര്‍ബാന, ജപമാല. 11 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന റവ.ഫാ.ബിന്‍സ് ചേത്തലില്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം,പരി.കുര്‍ബാനയുടെ ആശീര്‍വാദം. 8 മണിക്ക് സ്‌നേഹവിരുന്ന്. പ്രധാന തിരുനാള്‍ ദിനമായ 12 ഞായറാഴ്ച രാവിലെ 9.30 ന് റവ.ഫാ. ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ജോര്‍ജ് പളളിപ്പറമ്പില്‍, ഫാ.ബിനോയി നെടുംപറമ്പില്‍, ഫാ.റോയി മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. ബിനോയി നെടുംപറമ്പില്‍ OFM Cap. തിരുനാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം.

Read more

പച്ചിക്കര ദമ്പതികള്‍ അറ്റ്‌ലാന്റയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു

പച്ചിക്കര ദമ്പതികള്‍ അറ്റ്‌ലാന്റയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു
ജോയിച്ചന്‍ പുതുക്കുളം
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്‌നാനായക്കാരുടെ ചിരകാല അഭിലാഷമായ കമ്യൂണിറ്റി സെന്ററിന്റെ ഫണ്ടിനുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റിനായുള്ള ആവേശകരമായ ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി -സെലിന്‍ ദമ്പതികള്‍ വിജയം കരസ്ഥമാക്കി. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ (കെ.സി.എ.ജി) പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിക്ക് ജോണി ഇല്ലാക്കാട്ടില്‍ ലേലം വിളിക്ക് നേതൃത്വം നല്‍കി. 
ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബോബന്‍ വട്ടപുറത്ത് അച്ചനു കൊടുത്ത ആദ്യ ടിക്കറ്റ് ബുക്കിലെ ആദ്യ ടിക്കറ്റിനായുള്ള (0001) ലേലം വിളിയാണ് 4800 ഡോളറിനു പച്ചിക്കര ജോയി വിളിച്ച് കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ പള്ളി പെരുന്നാളിനു നടത്തപ്പെട്ട ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി - സെലിന്‍ ദമ്പതികള്‍ വിജയം നേടിയിരുന്നു. 
കെ.സി.എ.ജി വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനവും ഭാര്യ സബീനയുടേയും 10 റാഫിള്‍ ടിക്കറ്റിന്റെ 1000 ഡോളര്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ് കമ്മിറ്റി കോ ചെയര്‍ സാബു ചെമ്മലക്കുഴിക്ക് നല്‍കി ഫണ്ട് റൈസിംഗ് ചടങ്ങ് ഉദ്ഘാടനം നടത്തി. ഫണ്ട് റൈസിംഗ് സംഘാടകനായ ഡൊമിനിക് ചാക്കോനാല്‍, റാഫിള്‍ ടിക്കറ്റ് കോര്‍ഡിനേറ്റര്‍ തോമസ് കല്ലിടാന്തിയും ചേര്‍ന്നു ലേലംവിളി പരിപാടി ആസൂത്രണം ചെയ്തു. കെ.സി.എ.ജി ട്രഷറര്‍ സാജു വട്ടക്കുന്നേന്‍, കമ്മിറ്റി മെമ്പര്‍ ലൂക്കോസ് ചക്കാലപടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
കെ.സി.എ.ജിയുടെ എല്ലാ ഫാമിലിക്കും 100 ഡോളറിന്റെ 10 ടിക്കറ്റുള്ള ഒരു ബുക്ക് വെച്ചാണ് വില്‍ക്കാന്‍ കൊടുത്തിരിക്കുന്നത്. ടയോട്ട ക്യാമറി 2019 മോഡല്‍ കാറാണ് ഒന്നാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും റാഫിള്‍ ടിക്കറ്റിന് നറുക്ക് എടുക്കുന്നതാണ്.

സെ.മേരിസ് ദൈവാലയത്തിലെ സെ. ആൻറണീസ് കൂടാരയോഗം പിക്നിക്ക് നടത്തപ്പെട്ടു.

സെ. ആൻറണീസ് കൂടാരയോഗം പിക്നിക്ക് നടത്തപ്പെട്ടു.
ഷിക്കാഗോ:
മോർട്ടൺ ഗ്രോവ്
സെ.മേരിസ് ദൈവാലയത്തിലെ
സെ.ആൻറണീസ് കൂടാരയോഗം ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് പിക്നിക്ക് സംഘടിപ്പിച്ചു.
 സെ.ആൻറണീസ് കൂടാരയോഗത്തിലെ സജീവപ്രവർത്തകനായ മത്തച്ചൻ ചെമ്മാച്ചേലിന്റെ തടാക തീരത്തുള്ള സ്വന്തം ഭവന മുറ്റമായിരുന്നു പിക്നിക്കിന് വേണ്ടി ഫീൽഡ് യൊരുക്കിയത്. ഇടവക വികാരി റെവ .ഫാ.തോമസ് മുളവനാലിനൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും പിക്നിക്കിൽ പങ്കെടുത്തു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള കായികവിനോദങ്ങൾ, ബോട്ട് റേസിംഗ്, ബാർബിക്യൂ ഒരുക്കങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള പിക്നിക് ആക്ടിവിറ്റികൾ കൊണ്ട് ദിവസം ഉല്ലാസപ്രദമായി രുന്നു.കൂടാരയോഗം കോഡിനേറ്റർ നവീൻ കണിയാംപറമ്പിലിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകരായ സിന്ധു മറ്റത്തിപ്പറമ്പിൽ, ബെന്നി നല്ലുവീട്ടിൽ, ജ്യോതി ആലപ്പാട്ട് എന്നിവർ പിക്നിക്കിന്റെ വിജയത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. പകലന്തിയോളം വരെ നീണ്ട പിക്നിക് ആഘോഷങ്ങളിൽ കൂടാര യോഗത്തിൽ നിന്നും ധാരാളം ജനങ്ങൾ പങ്കെടുത്തു. സെ.മേരിസ് പി.ആർ.ഒ സ്റ്റീഫൻ ചൊള്ളംമ്പേൽ എഴുതി അറിയിച്ചതാണ്.

ഷിക്കാഗോ:മോർട്ടൺ ഗ്രോവ്സെ.മേരിസ് ദൈവാലയത്തിലെ സെ.ആൻറണീസ് കൂടാരയോഗം ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് പിക്നിക്ക് സംഘടിപ്പിച്ചു.സെ.ആൻറണീസ് കൂടാരയോഗത്തിലെ സജീവപ്രവർത്തകനായ മത്തച്ചൻ ചെമ്മാച്ചേലിന്റെ തടാക തീരത്തുള്ള സ്വന്തം ഭവന മുറ്റമായിരുന്നു പിക്നിക്കിന് വേണ്ടി ഫീൽഡ് യൊരുക്കിയത്. ഇടവക വികാരി റെവ .ഫാ.തോമസ് മുളവനാലിനൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും പിക്നിക്കിൽ പങ്കെടുത്തു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള കായികവിനോദങ്ങൾ, ബോട്ട് റേസിംഗ്, ബാർബിക്യൂ ഒരുക്കങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള പിക്നിക് ആക്ടിവിറ്റികൾ കൊണ്ട് ദിവസം ഉല്ലാസപ്രദമായി രുന്നു.കൂടാരയോഗം കോഡിനേറ്റർ നവീൻ കണിയാംപറമ്പിലിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകരായ സിന്ധു മറ്റത്തിപ്പറമ്പിൽ, ബെന്നി നല്ലുവീട്ടിൽ, ജ്യോതി ആലപ്പാട്ട് എന്നിവർ പിക്നിക്കിന്റെ വിജയത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. പകലന്തിയോളം വരെ നീണ്ട പിക്നിക് ആഘോഷങ്ങളിൽ കൂടാര യോഗത്തിൽ നിന്നും ധാരാളം ജനങ്ങൾ പങ്കെടുത്തു. 

Read more

ഷിക്കാഗോ ’ഫൊറെയിൻ ഫെസ്റ്റ് ‘ ഒക്ടോബർ 27ന്‌.

ഷിക്കാഗോ ’ഫൊറെയിൻ ഫെസ്റ്റ് ‘ ഒക്ടോബർ 27ന്‌.
വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന
ദേവാലയത്തിന്റെ കീഴിലുള്ള മോർട്ടൺഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട
എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വർഷത്തെ “ഫൊറെയിൻ
ഫെസ്റ്റ്” ഒക്ടോബർ 27-ന് ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ വൈകീട്ട് ആറുമണി
വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ വച്ച്
നടത്തപ്പെടുന്നു. അന്ന് നടക്കുന്ന പരിപാടികളുടെ വിജയകരമായ
പ്രവർത്തനത്തിന് വിവിധതരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചു. സേക്രഡ്
ഫൊറോന വികാരി റെവ.ഫാദർ എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തിൽ ചേർന്ന
കോൺഫറൻസ് യോഗത്തിലാണ് വിവിധ കമ്മിറ്റിയിലേക്കുള്ളഅംഗങ്ങളെ
തിരഞ്ഞെടുത്തത്. കത്തോലിക്ക വിശ്വാസത്തെയും കനാനായ പാരമ്പര്യങ്ങളെയും
മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതൽ കരുത്താർജിപ്പിക്കുകയെന്നീ
ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വർഷത്തെ ഫൊറെയിൻ ഫെസ്റ്റ്ന്റെ വിവിധ
കമ്മ്റ്റി കണ്‌വീനർമാർ താഴെപ്പറയുന്നവരാണ്. ജനറൽ കൺവീനർ: സഖറിയ
ചേലയ്ക്കൽ, ഫൈനാൻസ്: പോൾസൺ കുളങ്ങര, ഫുഡ്: കുരിയൻ നെല്ലാമറ്റം,
ലിറ്റർജി: ഫിലിപ്പ് കണ്ണോത്തറ, സെമിനാർ: ജെയ്മോൻ നന്ദികാട്ട്,
എന്റെർടെയിൻമെൻറ്: സിമി തൈമ്യാലിൽ (ഡിട്രോയിറ്റ്), യൂത്ത്: സാബു
മുത്തോലത്ത്, ഇൻഫെന്റെസ്: ട്വിങ്കിൾ തോട്ടിച്ചിറയിൽ, ചിൽഡ്രൻ:ബിനു
ഇടകരയിൽ, ഏഞ്ചൽസ് മീറ്റ്: ജ്യോതി ആലപ്പാട്ട്, 
പബ്ലിസിറ്റി: സ്റ്റീഫൻ ചൊള്ളമ്പേൽ.

 ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള മോർട്ടൺഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വർഷത്തെ “ഫൊറെയിൻ ഫെസ്റ്റ്” ഒക്ടോബർ 27-ന് ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ വൈകീട്ട് ആറുമണി വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ വച്ച്നടത്തപ്പെടുന്നു. അന്ന് നടക്കുന്ന പരിപാടികളുടെ വിജയകരമായ പ്രവർത്തനത്തിന് വിവിധതരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചു. സേക്രഡ്ഫൊറോന വികാരി റെവ.ഫാദർ എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തിൽ ചേർന്ന കോൺഫറൻസ് യോഗത്തിലാണ് വിവിധ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്. കത്തോലിക്ക വിശ്വാസത്തെയും കനാനായ പാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതൽ കരുത്താർജിപ്പിക്കുകയെന്നീ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വർഷത്തെ ഫൊറെയിൻ ഫെസ്റ്റ്ന്റെ വിവിധ

കമ്മിറ്റി കണ്‌വീനർമാർ താഴെപ്പറയുന്നവരാണ്. ജനറൽ കൺവീനർ: സഖറിയ ചേലയ്ക്കൽ, ഫൈനാൻസ്: പോൾസൺ കുളങ്ങര, ഫുഡ്: കുരിയൻ നെല്ലാമറ്റം, ലിറ്റർജി: ഫിലിപ്പ് കണ്ണോത്തറ, സെമിനാർ: ജെയ്മോൻ നന്ദികാട്ട്,എന്റെർടെയിൻമെൻറ്: സിമി തൈമ്യാലിൽ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇൻഫെന്റെസ്: ട്വിങ്കിൾ തോട്ടിച്ചിറയിൽ, ചിൽഡ്രൻ:ബിനു ഇടകരയിൽ, ഏഞ്ചൽസ് മീറ്റ്: ജ്യോതി ആലപ്പാട്ട്, പബ്ലിസിറ്റി: സ്റ്റീഫൻ ചൊള്ളമ്പേൽ.

Read more

ചിക്കാഗോ മലയാളി മെയിൽ നേഴ്‌സസ് അസോസിയേഷന്റെ കുടുംബ സംഗമവും സമ്മർ പിക്ക്നിക്കും നടത്തപ്പെട്ടു

ചിക്കാഗോയിലെ മലയാളി മെയിൽ നേഴ്‌സസ് അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമവും സമ്മർ പിക്ക്നിക്കും മൗണ്ട് പ്രോസ്‌പെക്റ്റിലെ റിവർ ട്രെയ്ൽസ് പാർക്കിൽ വച്ച് നടത്തപ്പെട്ടു.  ചിക്കാഗോ പ്രദേശത്ത് താമസമാക്കിയിരിക്കുന്ന മെയിൽ നേഴ്‌സുമാരുടെ കൂട്ടായ്‍മയമാണ് മാമൻസ് എന്നറിയപ്പെടുന്ന മലയാളി മെയിൽ നേഴ്‌സസ് അസോസിയേഷൻ. 2017 ൽ ആരംഭിച്ച ഈ സംഘടനയിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ നൂറിലധികം അംഗങ്ങൾ അംഗത്വം എടുത്ത് സഹകരിക്കുന്നുണ്ട്. മാമൻസിന്റെ പ്രഥമ കുടുംബ സംഗമത്തിൽ നിരവധിപേരാണ് കുടുംബസമേതം പങ്കെടുത്തത്. സ്വാദിഷ്ടമായ ഭക്ഷണവും നിരവധി ഗെയിമുകളുമോക്കെകൊണ്ട് സമ്പന്നമായിരുന്ന സംഗമത്തിന് നേതൃത്വം നൽകിയത് അസോസിയേഷൻ പ്രസിഡണ്ട് ജിജോ വർഗ്ഗീസ്, വൈസ് പ്രസിഡണ്ട് രാജുമോൻ ഒഴുകയിൽ, സെക്രട്ടറി മിഥുൻ ജോയി, ട്രഷറർ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്. പ്രഥമ കുടുംബ സംഗമം വിജയകരമായി സംഘടിപ്പിക്കുവാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരിൽ പ്രസിഡണ്ട് ജിജോ വർഗ്ഗീസ് നന്ദി അറിയിച്ചു. 
Read more

ഹ്യൂസ്റ്റൺ കടലിൽ കാണാതായ ജിനു ജോസഫ്ൻറെ മൃതദേഹം കണ്ടെത്തി

ഹ്യൂസ്റ്റൺ :കടലിൽ ബോട്ട് യാത്രക്കിടയിൽ കാണാതായ  നീറിക്കാട്‌ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ മൃതദേഹം കണ്ടെത്തി . ഹ്യുസ്റ്റണിൽ കൂട്ടുകാർക്കൊപ്പം ബോട്ടിംഗ്ന് കടലിൽ പായ്‌വഴി മുങ്ങി മരിക്കുകയായിരുന്നു . ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ് . സംസ്കാരം പിന്നീട്.

More info - 847-528-0492

Read more

ജെക്സ് നേടിയകാലായിൽ മിസ്റ്റർ ക്നാ അന്ന അരീച്ചിറ മിസ്സ്‌ ക്നാ

ജെക്സ് നേടിയകാലായിൽ മിസ്റ്റർ ക്നാ അന്ന അരീച്ചിറ മിസ്സ്‌ ക്നാ 
അറ്റ്ലാന്റ : കെ സി സി എൻ എ അറ്റ്ലാന്റാ കൺവെൻഷനിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരമായിരുന്നു ബാറ്റിൽ ഓഫ് ദി സിറ്റി , അതിലൂടെ നടന്ന മിസ്സ് ക്നാ മിസ്റ്റർ ക്നാ മത്സരത്തിൽ ചിക്കാഗോയിലെ ജെക്സ് നേടിയകലാ ഒന്നാം സ്ഥാനത്ത് എത്തി മിസ്റ്റർ ക്നാ  2018 ആയി തെരഞ്ഞെടുക്കപ്പെട്ടു . ന്യൂയോർക്കിൽ നിന്നും എത്തിയ അന്നാ അരീച്ചിറ മിസ്സ് ക്നാ ആയി തെരഞ്ഞെടുക്കപ്പെട്ടു, അന്നാ അരിച്ചിറ ഫിലാഡൽഫിയയിൽ നടന്ന ഫൊക്കാന കൺവെൻഷനിലും മിസ് കേരള ആയി തെരഞ്ഞെടുക്കപെട്ടിരുന്നു. ചിക്കാഗോ നേടിയകാലയിൽ ടോമി ഡെല്ലാ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ജേക്സ് , ജോഷ് , ജയ്ക് എന്നിവർ സഹോദരങ്ങളാണ്. 

ചിക്കാഗോ കെ.സി.എസ്. ഓണാഘോഷം ആഗസ്റ്റ് 26 ന്

ചിക്കാഗോ കെ.സി.എസ്.
 ഓണാഘോഷം ആഗസ്റ്റ് 26 ന്
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷവും, കോട്ടയം അതിരൂപതയുടെ 107-ാമത് ജന്മദിനാഘോഷവും ആഗസ്റ്റ് 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ക്‌നാനായ സെന്ററില്‍വെച്ച് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി നടത്തപ്പെടുന്നു. കെ.സി.എസ്. മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ എള്ളങ്കിയില്‍, ജോയി ചെമ്മാച്ചേല്‍ എന്നിവരായിരിക്കും ഓണാഘോഷപരിപാടികളുടെ വിശിഷ്ടാതിഥികള്‍. ചെണ്ടമേളം, താലപ്പൊലി,  പുലികളി തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും. വൈകുന്നേരം 5 മണിമുതല്‍ 6.30 വരെയായിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തെത്തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ നടത്തപ്പെടും. ഓണാഘോഷങ്ങള്‍ക്ക് ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍,  ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ജോബി ഓളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. കെ.സി.എസിന്റെ ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. 
റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍

കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ചിക്കാഗോയിലെ യുവജനങ്ങള്‍

കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ചിക്കാഗോയിലെ യുവജനങ്ങള്‍
കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ചിക്കാഗോയിലെ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ യുവജനങ്ങള്‍. ഈ വര്‍ഷത്തെ ഇടവകയിലെ പ്രധാന തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന യുവജനങ്ങള്‍ തിരുനാളിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി അവര്‍ വ്യത്യസ്തരാകുന്നത്. പ്രധാന തിരുനാളിനായി വിവിധ സുമനസ്സുകളില്‍ നിന്നും സമാഹരിച്ച തുകയില്‍ തിരുനാള്‍ ചിലവുകള്‍ കുറച്ച് കൂടുതല്‍ പണം കേരളത്തിലെ വിവിധ കാരുണ്യ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് നല്‍കിയാണ് കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയത്. ആദ്യമായിട്ടാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷം മാത്രമാകരുത് നമ്മുടെ തിരുനാള്‍ അതിനോടൊപ്പം വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യണം എന്ന ചിന്തയിലാണ് ഈ വര്‍ഷം ഈ കര്‍മ്മപദ്ധതിയുമായി യുവജനങ്ങള്‍ മുന്നോട്ട് വന്നത്. വികാരി മോണ്‍ തോമസ് മുളവനാല്‍ ഇതിന് നേതൃത്വം നല്‍കുന്നു

ചിക്കാഗോ:മോർട്ടൺഗ്രോവ് സെന്റ്.മേരീസില്‍ സ്വർഗ്ഗാരോഹണ തിരുനാളിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

യൂത്ത് തിരുനാൾ" ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 12 മുതൽ 19 വരെ നടത്തുവാൻ ഇരിക്കുന്ന മാതാവിൻറെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി യുവജനങ്ങളുടെ നേതൃത്വത്തിൽ മുതിർന്നവരെയും ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന കോമഡി സ്കിറ്റ് ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ചുള്ള കൾച്ചറൽ പ്രോഗ്രാമിലെ മുഖ്യആകർഷണമായിരിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ നടത്തുന്ന ആരാധന കർമ്മങ്ങളുടെ തീയതിയും, സമയംവിവരങ്ങളും വിവരിച്ചുകൊണ്ടുള്ള വാർത്താപത്രിക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 12 മുതൽ 19 വരെ നടത്തുവാൻ ഇരിക്കുന്ന മാതാവിൻറെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി യുവജനങ്ങളുടെ നേതൃത്വത്തിൽ മുതിർന്നവരെയും ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന കോമഡി സ്കിറ്റ് ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ചുള്ള കൾച്ചറൽ പ്രോഗ്രാമിലെ മുഖ്യആകർഷണമായിരിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ നടത്തുന്ന ആരാധന കർമ്മങ്ങളുടെ തീയതിയും, സമയംവിവരങ്ങളും വിവരിച്ചുകൊണ്ടുള്ള വാർത്താപത്രിക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Read more

Copyrights@2016.