india live Broadcasting

ഫാ.ജെക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ 9"S ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

ഉഴവൂര്‍  : ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റ് അണിയിച്ചൊരുക്കുന്ന 2-മത് ഫാ.ജെക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍  കോട്ടയം അതിരൂപതാതല 9"S ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്  2018 മെയ് 2 മുതല്‍ 6 വരെ ഉഴവൂര്‍ O.L.L.H.S.S ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടുന്നു. മെയ് 2 ന് ഉദ്ഘാടനം ചെയ്യുന്നത് ജെസ്റ്റിന്‍ സ്റ്റീഫന്‍ (Former Santhosh Trophy Kerala Player)മെയ് 6 ന്  Final Match Chief Guest ആയി ഷൈജു ദാമോദരന്‍ (ISL Football Commentator), സിജോമോന്‍ ജോസഫ് മേക്കാട്ടില്‍ (U-19 Indian Cricket Player & Kerala Renji Trophy Player), എന്നിവരാണ്.

Read more

കെ.സി.വൈ.എല്‍ ഉഴവൂര്‍ ഫൊറോനാ ഭാരവാഹികള്‍

കെ.സി.വൈ.എല്‍ ഉഴവൂര്‍ ഫൊറോനാ ഭാരവാഹികളായി ചാപഌയിന്‍ ഫാ.ജോമി പതിപറമ്പില്‍, പ്രസിഡന്റ് ജിസ്സ് അജി (മോനിപ്പള്ളി), സെക്രട്ടറി മാത്തുക്കുട്ടി സണ്ണി (വെളിയന്നൂര്‍), ട്രഷര്‍ സോബിന്‍ തോമസ് (ഇടക്കോലി), വൈസ്പ്രസിഡന്റ് രമ്യ സ്റ്റീഫന്‍ (അരീക്കര), ജോ.സെക്രട്ടറി സീനാ സാബു (ഉഴവൂര്‍), ഡയറക്ട്ടര്‍ റെജി പി.അബ്രാഹം , അഡൈ്വസര്‍ സി.ഫഌവിയ എസ്.ജെ.സി എന്നിവരെ തെരഞ്ഞെടുത്തു.

Read more

ചാരമംഗലത്ത് ദൈവാലയ സംഗീത പഠനത്തിന് തുടക്കമായി

ചാരമംഗലം : കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ചാരമംഗലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ സംഗീതാഭിരുചിയുള്ള കുട്ടികള്‍ക്കായി ദൈവാലയ സംഗീത തുടര്‍ പഠന പരിശീലന പരിപാടി സംഘടിപ്പിച്ചു.അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജോസഫ് മാന്തിയിലാണ് പരിശീലനം നയിക്കുന്നത്.

Read more

യുവജന സംഗമത്തിനായി ക്രൈസ്റ്റ് നഗര്‍ ഒരുങ്ങി കഴിഞ്ഞു

മാനന്തവാടി : KCYL അതിരൂപത സമിതിയും , വിവിധ ഫൊറോനകളും സംയുക്തമായി നടത്തുന്ന SPERANZA യുടെ ഭാഗമായി പെരിക്കല്ലൂര്‍ ഫൊറോനയില്‍ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് ക്യാമ്പ് "IGNITE2018 ന്റെ ഒരുക്കങ്ങള്‍ ആഥിധേയരായ ക്രൈസ്റ്റ് നഗര്‍ St. ജൂഡ് ക്‌നാനായ പള്ളിയില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. ഫൊറോന ചാപ്ലിന്റെയും, ഇടവകവികാരിയുടെയും നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ വിവിധ കമ്മറ്റികളായി തിരിഞ്ഞാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. ഇടവകയ്ക്കും രൂപതയ്ക്കും, നല്ല നേതൃത്വത്തെയും, ശോഭനമായ ഒരു സമൂഹത്തെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പ് ഏപ്രില്‍ 28 ന് രാവിലെ 10ന് തുടങ്ങി 29ന് വൈകിട്ട് സമാപിക്കും. പെരിക്കല്ലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം യുവജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും.

Read more

ചാരമംഗലത്ത് സമുദായ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

ചാരമംഗലം: കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ചാരമംഗലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ക്കായി അര്‍ദ്ധദിന സമുദായ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ചെറിയാന്‍ വളവുങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് തോമസ് മത്തായിനഗര്‍, സെക്രട്ടറി ജോസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇടവകാംഗങ്ങളുടെ സംശയങ്ങള്‍ക്ക് യോഗത്തില്‍ ഉത്തരം നല്‍കുകയും ഇടവകയുടെയും സമുദായത്തിന്റെയും രൂപതയുടെയും ഭാവിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Read more

മടമ്പം CML ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാര്‍

കടുത്തുരുത്തി: കടുത്തുരുത്തി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ കോട്ടയം ക്‌നാനായ അതിരൂപത തല ചെറുപുഷ്പ മിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലബാറിലെ കുടിയേറ്റ മക്കള്‍ മടമ്പം CML ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നീണ്ടൂര്‍ CML ടീമിനെ 42 ന് പരാജയപ്പെടുത്തിയാണ് ട്രോഫി കരസ്തമാക്കിയത്. വിജയികള്‍ക്ക് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കടുത്തുരുത്തി ഫൊറോന വികാരി ഫാ.മാത്യു മണക്കാട്ട് , ഫാ.ലൂക്ക് കരിമ്പില്‍ , CML രൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിയില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രാവിലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടിലൂടെ ഉഴവൂര്‍ CML ടീമിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കടുത്തുരുത്തി St.മൈക്കിള്‍ HSS ഗ്രൗഡില്‍ നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നീണ്ടൂര്‍, മൂന്നാം സ്ഥാനം ചാമക്കാല, നാലാം സ്ഥാനം ഉഴവൂരും നേടി.

Read more

മടമ്പം CML ഫുട്‌ബോള്‍ ടീമിന് സ്വീകരണം നല്കി

കണ്ണൂര്‍ : ഇന്നലെ കടുത്തുരുത്തിയില്‍ വച്ച് നടന്ന കോട്ടയം അതിരൂപത തല CML ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ മടമ്പം CML ടീമിന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് മടമ്പം സണ്‍ഡെ സ്‌കൂളിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ആവശോജ്വലമായ സ്വീകരണം നല്കി. സ്വീകരണ പരിപാടിയില്‍ സണ്‍ഡെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, Sr. ക്രിസ്റ്റീന, ജോളി സാര്‍ , സുജീന്ത്രേട്ടന്‍, കുട്ടികളുടെ മാതാപിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Read more

മടമ്പം CML ടീമിന് കുടിയേറ്റ മണ്ണില്‍ സ്വീകരണം നല്കി

മടമ്പം : കടുത്തുരുത്തിയില്‍ വച്ച് നടന്ന CML ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്ററില്‍ വിജയിച്ച മടമ്പം CML ടീമിന് മടമ്പം കുടിയേറ്റ മണ്ണില്‍ സ്വീകരണം നല്കി. മടമ്പം ലൂര്‍ദ്ദ് മാത ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ അസിസ്റ്റന്റ് വികാരി ഫാ. ജിനു ആവണിക്കുന്നേല്‍ സണ്‍ഡെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, മേരിലാന്റ് HS ഹെഡ്മാസ്റ്ററും, വാര്‍ഡ് കൗണ്‍സിലറുമായ ശ്രീ. ബിനോയ് സാര്‍, ശ്രീ. റെജി സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Read more

രക്ത ദാന ക്യാമ്പ് നടത്തി

കരിങ്കുന്നം: കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് കെ. സി. വൈ. എല്‍ യൂണിറ്റിന്റെയും കരിങ്കുന്നം ജെ.സി.ഐ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയവും രക്തദാന ക്യാമ്പും നടത്തി. തെടുപുഴ IMA ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഔദ്യോഗിക സമ്മേളത്തില്‍ കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് പള്ളി വികാരി ബഹുമാനപ്പെട്ട റെവ.ഫാ.തോമസ് കരിമ്പും കാലായില്‍ അദ്ധ്യക്ഷത വഹിക്കുകയും ജെ.സി.ഐ പ്രസിഡന്റ് ശ്രീ. ബെന്നി അലക്‌സ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. കരിങ്കുന്നം കെ.സി.വൈ.എല്‍ പ്രസിഡന്റ് ശ്രീ.സ്റ്റെബിന്‍ കാവനാല്‍, യൂണിറ്റ് ഡയറക്ടര്‍ ശ്രീ ബാബു ചെള്ളാനി,ഐ.എം.എ സെക്രട്ടറി ഡോ.സോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം ഇടവക ജനങ്ങളും യുവജനങ്ങളും പങ്കെടുത്ത ഈ ക്യാമ്പില്‍ ഇടവകയിലെ സ്ത്രീ ജനങ്ങളുടെയും ഇടവകക്കു പുറത്തു നിന്നുള്ളവരുടെയും പങ്കാളിത്തം വളരെ പ്രശംസനീയമായിരുന്നു.ഫാ.തോമസ് കരിമ്പുംകാലായില്‍, ഫാ.ബിബിന്‍ ചക്കുങ്കല്‍, സി.ഡാലിയ SVM, ശ്രീ. ബാബു ചൊള്ളാനി, ശ്രീ.ബെന്നി അലക്‌സ്, ശ്രീ.സ്റ്റെബിന്‍ കാവനാല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Read more

ആര്‍ച്ച്ബിഷപ് ഡോ. ഏബ്രാഹാം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി

നാഗ്പുര്‍: കോട്ടയം ക്‌നാനായ അതിരൂപതയില്‍നിന്നുള്ള ആ്യ ആര്‍ച്ച്ബിഷപ്പായ ഡോ.ഏബ്രാഹം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ക്കൊപ്പം വൈദിക,സന്യസ്ത, അല്മായ പ്രതിനിധികള്‍ കബറടക്കത്തില്‍ പങ്കെടുത്ത് അന്തിമോമപചാമര്‍പ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ജോസഫ് പണ്ടാരശേരിയും അനുശോചനപ്രസംനടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നു കോട്ടയം അതിരൂപതാംഗങ്ങളായ ഒട്ടറെ വൈദികരും കന്യാസ്ത്രീകളും നാഗ്പുരിലെത്തിയിരുന്നു.
മാര്‍ വിരുത്തക്കുളങ്ങരയുടെ മാതൃഇടവകയായ കല്ലറ പുത്തന്‍പള്ളിയില്‍നിന്നു കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേര്‍ന്നു.ക്‌നാനായ യുവജനങ്ങള്‍ക്ക് വേണ്ടി കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Read more

അഭി. മാര്‍. വിരുത്തി കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച 3.00 ന് നാഗ്പൂരില്‍ | Live Telecast on KnanayaVoice & KVTV LIVE

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും, മഹാരാഷ്ട്ര റീജിയണല്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ന് നാഗ്പൂര്‍ കത്തീഡ്രലില്‍ നടക്കും

ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.
1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.

കെ.സി.വൈ.എല്‍ പേരൂര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.

പേരൂര്‍ ; കെ.സി.വൈ.എല്‍ പേരൂര്‍   യൂണിറ്റ് അണിയിച്ചോരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. മെയ് 18,19,20 തീയതികളില്‍ പേരൂര്‍പള്ളി ഫുട്‌ബോള്‍  മൈതാനത്ത് വച്ചു നടത്തപ്പെടുന്നു. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഉണ്ടായിരിക്കുകയുള്ളു. രജിസ്ട്രര്‍  ചെയ്യേണ്ട നമ്പര്‍.

Dawn  9567177230

Lousan- 9746218784

Read more

ഭൗമദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഭൂമിയെയും ഭൂമിയിലെ സര്‍വ്വചരാചരങ്ങളെയും കാത്ത് സംരക്ഷിക്കുന്നതോടൊപ്പം ഭാവിതലമുറയ്ക്കായി കരുതി ഉപയോഗിക്കുവാന്‍  സാധിക്കുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയ സംഘങ്ങളിലൂടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന പ്രകൃതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എല്‍സമ്മ മാത്യു, കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പത്തോളജിസ്റ്റ് ഡോ. എ.വി. മാത്യു,  കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം ബി.സി.എം കോളേജ്  റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി.  ഇരുനൂറോളം പേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Read more

അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍ പ്രധാന തിരുനാള്‍ ഏപ്രില്‍ 21,22. ക്‌നാനായവോയ്‌സിലും KVTV യിലും തല്‍സമയ സംപ്രേഷണം

അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാപളളിയില്‍ ദൈവകുമാരന്റെ വളര്‍ത്തുപിതാവും തിരുസഭയുടെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ 2018 ഏപ്രില്‍ 16 മുതല്‍ 23 വരെ ഭക്തിയാദരപൂര്‍വ്വം ആചരിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 22 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ.റവ.ഫാ. ജെബി മുഖച്ചിറയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍, റവ.ഫാ. ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍, റവ.ഫാ. രൂപേഷ് മുട്ടത്ത്, റവ.ഫാ.ജേക്കബ് മേക്കര എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. ജിബിന്‍ കാലായില്‍കരോട്ട് തിരുനാള്‍ സന്ദേശം നല്‍കും.12 മണിക്ക് തിരുനാള്‍ പ്രദിക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം.

Read more

KCYL അതിരൂപത സമിതിയും മടമ്പം ഫൊറോനയും പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മടമ്പം ; KCYL അതിരൂപത സമിതിയും മടമ്പം ഫൊറോനയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്യത്വ പരിശീലന ക്യാമ്പ്  "SPERANZA" (HOPE) മാനന്തവാടി പാവന പാസ്റ്റര്‍ സെന്ററില്‍ മടമ്പം ഫൊറോന പ്രസിഡന്റ് ആല്‍ബര്‍ട്ട് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഫാ.മാത്യുക്കുട്ടി കുളക്കാട്ടുകുടിയില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോനചാപ്‌ളിയന്‍ ഫാ.ഷെല്‍ട്ടന്‍ അപ്പോഴിപറമ്പില്‍ ആമുഖസന്ദേശം നല്‍കി. അതിരുൂപത   പ്രസിഡന്റ് ബിബിഷ് ഓലിക്കമുറിയിലും മലബാര്‍ റീജിയന്‍  പ്രസിഡന്റ്  ജോബിഷ് ഇരിക്കാലിക്കലും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫൊറോന ട്രഷര്‍ രജ്ജിത്ത് വെട്ടിക്കല്‍ യോഗത്തിന് നന്ദി പറഞ്ഞു. സിജിന്‍ ഒഴുകയിന്റെ നേത്യത്വത്തില്‍ team act ക്യാമ്പ് നയിക്കുന്നു.

Read more

രൂപതയിലെ ഏറ്റവും പ്രായമുള്ള അമ്മച്ചിയായ അന്ന മത്തായി മുടികുന്നേലിന്റെ 107th ജന്മദിനം ആഘോഷിച്ചു

ഉഴവൂർ KCYL അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിൽ (ഒരു പക്ഷെ രൂപതയിലെ തന്നെ ) ഏറ്റവും പ്രായമുള്ള അമ്മച്ചിയായ അന്ന മത്തായി മുടികുന്നേലിന്റെ 107th ആം ജന്മദിനം ആഘോഷിച്ചു

Read more

സ്റ്റീഫൻ ജോർജ് Ex. MLA കേരളാ കോൺ. (M) സംസ്ഥാന ജനറൽ സെകട്ടറി

ശ്രീ.സ്റ്റീഫൻ ജോർജ് Ex. MLA കേരളാ കോൺ. (M) സംസ്ഥാന ജനറൽ സെകട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കോട്ടയത്ത് നടന്ന പാർട്ടി യോഗത്തിലാണ് സ്റ്റീഫൻ അടങ്ങുന്ന പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്.

Read more

പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ഉഴവൂര്‍ കെ.സി വൈ.എല്‍.

പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ഉഴവൂര്‍ കെ.സിവൈല്‍
ഉഴവൂര്‍: മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നതരത്തില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഉഴവൂര്‍ കെസിവൈല്‍. മെയ് 1 ന് ലോക തൊഴിലാളി ദിനത്തില്‍ ഉഴവൂര്‍ ടൗണിലെ തൊഴിലാളികളെ ആദരിക്കുന്നു, രാവിലെ 10 ന് സെന്റ് സ്റ്റീഫന്‍ ഫൊറോന പള്ളി പാരിഷ് ഹാളില്‍ വച്ച് പൊതുസമ്മേളനം തുടര്‍ന്ന് തൊഴിലാളികളെ ആദരിക്കലും സ്‌നേഹോപഹാര വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഉഴവൂര്‍ ജോ. ആര്‍.ടി.ഒ. കെ. കെ. സുരേഷ്‌കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കെ.സി.വൈ.എല്‍. പ്രസിഡന്റ് ജോമി ജോസ് അദ്ധ്യക്ഷത വഹിക്കും. 

ഇന്‍ഡോര്‍ ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു

ഇന്‍ഡോര്‍: ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ചിറയില്‍ പുത്തന്‍പുരയില്‍, കെ.സി.വൈ.എല്‍. ഡയറക്ടര്‍ മാത്യു എബ്രഹാം വരകുകാലായില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ജോണ്‍സണ്‍ റോയി കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭി. മാര്‍. വിരുത്തി കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച 3.30 ന് നാഗ്പൂരില്‍

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും, മഹാരാഷ്ട്ര റീജിയണല്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ന് നാഗ്പൂര്‍ കത്തീഡ്രലില്‍ നടക്കും

ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.
1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.

ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.

കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.

1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.

Read more

Copyrights@2016.