india
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പി.ജി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും, എം.ജി. യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ "ഇന്‍ഷുറന്‍സ് - നൂതന പ്രവണതകള്‍ " എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ സെമിനാര്‍ 12-ാം തീയ്യതി രാവിലെ 10.30ന് ചേര് സമ്മേളനത്തില്‍ വച്ച് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സെക്രട്ടറി ജനറല്‍ ശ്രീ. പി. വേണു ഗോപാല്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കൊമേഴ്സ് വകുപ്പ് മേധാവി പ്രൊഫ. സ്റ്റീഫന്‍ മാത്യു സ്വാഗതവും, കോട്ടയം ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഷണല്‍ മാനേജര്‍ ശ്രീ. ശ്രീനിവാസ റാവു ആശംസകള്‍ നേരുകയും, കോട്ടയം ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി പി. മനോജ് കുമാര്‍ നന്ദി അറിയിക്കുകയും ചെയ്തു. 12, 13 തീയതികളിലായി നടക്കു ദേശീയ സെമിനാറില്‍ പ്രബന്ധ അവതരണമുള്പ്പടെ ഇന്‍ഷുറന്‍സിന്റെ അനന്ത സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച നടക്കും. ഇന്‍ഷുറന്‍സ് മേഖലയിലെ പ്രഗത്ഭരും ഗവേഷണ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെ 120 ഓളം ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നു. 13ന് ഉച്ചകഴിഞ്ഞ് 2.30ന് ചേരു സമാപന സമ്മേളനത്തില്‍ ന്യൂ ഇന്ത്യ അഷ്യുറന്‍സ് കമ്പനി ലിമിറ്റഡ്, എറണാകുളം റീജിയണല്‍ മാനേജര്‍ ശ്രീ. കെ.ആര് രാധാകൃഷ്ണന് മുഖ്യ അതിഥി ആയിരിക്കും.