india

മോസ്‌കോയ്ക്കു മുന്‍പേ കല്ലറയില്‍ ഫുട്ബോൾ ആരവങ്ങൾ

Tiju Kannampally  ,  2018-07-13 03:58:55amm

ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾ റഷ്യയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ ആരംഭിക്കുന്നതിനു  മുന്‍പേ കല്ലറ സെൻ.തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്രാൻസും- ക്രൊയേഷ്യ ഏറ്റുമുട്ടി. സ്കൂൾ ഫുട്ബോൾ ടീമംഗങ്ങള്‍ ക്രൊയേഷ്യയുടെയും  ഫ്രാന്‍സിന്റെയും ജേഴ്‌സിയണിഞ്ഞ്‌ ഏറ്റുമുട്ടിയപ്പോൾ അധ്യാപകരും കുട്ടികളും ആവേശത്തിലായി. മത്സരത്തിൽ ക്രൊയേഷ്യ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു.ഫൈനലിൽ വരുന്ന ടീമുകളെ പ്രവചിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ  ഏഴാം ക്ലാസുകാരൻ രഞ്ജിത്ത് സമ്മാനം നേടി. മത്സരം പഞ്ചായത്ത് മെമ്പർ പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫിയും സമ്മാനവും ഹെഡ്മാസ്റ്റർ ആര്‍.സി. വിൻസെൻറ് നല്‍കി. കായികാധ്യാപകൻ സിബിതോമസ് മത്സരത്തിന് നേതൃത്വം നൽകി.

 

മോസ്‌കോയ്ക്കു മുന്‍പേ കല്ലറയില്‍ ലുഷ്‌നികി  ഫ്രാന്‍സ്  ക്രൊയേഷ്യയുടെയും ജെഴ്‌സിയണിഞ്ഞ് ടീം ആര്‍.സി നല്‍കി ടീമംഗങ്ങള്‍

 

 



Latest

Copyrights@2016.