india

കടുത്തുരുത്തി സെന്റ്‌.കുര്യാക്കോസ്‌ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പേട്രൻസ് ഡേയും,മാനേജേഴ്സ് ഫീസ്റ്റും ആലോഷിച്ചു

Tiju Kannampally  ,  2018-07-16 01:10:07amm

കടുത്തുരുത്തി സെന്റ്‌.കുര്യാക്കോസ്‌ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പേട്രൻസ് ഡേയും,മാനേജേഴ്സ് ഫീസ്റ്റും ആലോഷിച്ചു
കടുത്തുരുത്തി: സെന്റ്‌ കുര്യാക്കോസ്‌ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിശുദ്ധ കുര്യാക്കോസിന്റെ മദ്ധ്യസ്ഥതിരുനാളും മാനേജേഴ്‌സ്‌ ഫീസ്റ്റും ആഘോഷിച്ചു. വല്ലംബ്രോസന്‍ ബെനഡിക്‌ടൈന്‍ കോണ്‍ഗ്രിഗേഷന്‍ പ്രിയോര്‍ ഫാ. ബിജു താഴത്തുചെരുവില്‍ ഒ.എസ്‌.ബി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്‌ഘാടനം പാലാ രൂപത മുന്‍ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ നിര്‍വഹിച്ചു. വിശുദ്ധ കുര്യാക്കോസിന്റെ രക്തസാക്ഷിത്വത്തെയും വിശ്വാസതീക്ഷ്‌ണതയെയും അദ്ദേഹം അനുസ്‌മരിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിന്റെ രജതജൂബിലി സ്‌മരണിക `സിനര്‍ജിയ 2018′ പ്രകാശനം ചെയ്‌തു. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍സണ്‍ കൊട്ടുകാപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു.
പി.റ്റി.എ. പ്രസിഡന്റ്‌ റോയ്‌ ചെമ്മനം ആശംസാപ്രസംഗം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. അജീഷ്‌ കുഞ്ചറക്കാട്ട്‌ ഒ.എസ്‌.ബി സ്വാഗതവും മാനേജര്‍ റവ. ഫാ. ടോമി തേര്‍വാലക്കട്ടയില്‍ ഒ.എസ്‌.ബി. മറുപടിയും മാസ്റ്റര്‍ ജിതിന്‍ ജോര്‍ജ്‌ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന്‌ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. തിരുനാള്‍ ദിനത്തോടനുബന്ധിച്ച്‌ ദീപുരാജ്‌ ആലപ്പുഴയും, ഡി4 ഡാന്‍സ്‌ ഫെയിം അജിതും കൂട്ടരും അവതരിപ്പിച്ച `മിമ ഷോ’ അരങ്ങേറി

Latest

Copyrights@2016.