america

സെ.മേരീസ് പാരീഷ് ബുള്ളറ്റിന്റെ 400 -മത്തെ ആഴ്ചപ്പതിപ്പ് പ്രകാശനം ചെയ്തു

Tiju Kannampally  ,  2018-07-16 01:19:11amm

 

സെ.മേരീസ് പാരീഷ് ബുള്ളറ്റിന്റെ
400 -മത്തെ ആഴ്ചപ്പതിപ്പ് പ്രകാശനം ചെയ്തു
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ഇടവകയിൽ നിന്നും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിന്റെ 
400-മത്തെ പതിപ്പിന്റെ പ്രകാശനകർമം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ജൂലൈ 13 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ചിക്കാഗോയിലെ ഇതര സാമൂഹിക സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ മോർട്ടൺഗ്രോവ് സെ.മേരീസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശന കർമ്മത്തിന് വേദിയൊരുക്കിയത്. സെ.മേരീസ് ഇടവക അസിസ്റ്റൻറ് വികാരി ഫാദർ ബിൻസ് ചേത്തലിൽ ബുള്ളറ്റിന്റെ 
400-മത്തെ പതിപ്പ് ബഹു. മുഖ്യമന്ത്രിക്ക് നൽകി പ്രകാശനം നിർവഹിച്ചു. 
തദവസരത്തിൽ പാരീഷ് ബുള്ളറ്റിൻ എഡിറ്റർ സ്റ്റീഫൻ ചൊള്ളമ്പേൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ,റ്റോണി കിഴക്കേക്കുറ്റ്, 
ഇതര സംഘടനകളെ പ്രതിനിധീകരിച്ച് ഫ്രാൻസിസ് കിഴക്കേക്കുറ്റ് (പാരീഷ് കൗൺസിൽ അംഗം),
പീറ്റർ കുളങ്ങര എന്നിവരോടൊപ്പം
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും വേദിയിൽ സന്നിഹിതരായിരുന്നു. സെ.മേരീസ് ക്നാനായ ദേവാലയത്തിൽനിന്നും മുടങ്ങാതെ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിന്റെ
നാനൂറാമത്തെ പതിപ്പിന്റെ പ്രകാശനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടത്തുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് സെ.മേരിസ് ഇടവകാംഗങ്ങൾ.നൂറുകണക്കിന് ജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു.

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ഇടവകയിൽ നിന്നും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിന്റെ 400-മത്തെ പതിപ്പിന്റെ പ്രകാശനകർമം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ജൂലൈ 13 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ചിക്കാഗോയിലെ ഇതര സാമൂഹിക സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ മോർട്ടൺഗ്രോവ് സെ.മേരീസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശന കർമ്മത്തിന് വേദിയൊരുക്കിയത്. സെ.മേരീസ് ഇടവക അസിസ്റ്റൻറ് വികാരി ഫാദർ ബിൻസ് ചേത്തലിൽ ബുള്ളറ്റിന്റെ 400-മത്തെ പതിപ്പ് ബഹു. മുഖ്യമന്ത്രിക്ക് നൽകി പ്രകാശനം നിർവഹിച്ചു. തദവസരത്തിൽ പാരീഷ് ബുള്ളറ്റിൻ എഡിറ്റർ സ്റ്റീഫൻ ചൊള്ളമ്പേൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ,റ്റോണി കിഴക്കേക്കുറ്റ്, ഇതര സംഘടനകളെ പ്രതിനിധീകരിച്ച് ഫ്രാൻസിസ് കിഴക്കേക്കുറ്റ് (പാരീഷ് കൗൺസിൽ അംഗം),പീറ്റർ കുളങ്ങര എന്നിവരോടൊപ്പംവിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും വേദിയിൽ സന്നിഹിതരായിരുന്നു. സെ.മേരീസ് ക്നാനായ ദേവാലയത്തിൽനിന്നും മുടങ്ങാതെ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിന്റെ നാനൂറാമത്തെ പതിപ്പിന്റെ പ്രകാശനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടത്തുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് സെ.മേരിസ് ഇടവകാംഗങ്ങൾ.നൂറുകണക്കിന് ജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു.

 



Latest

Copyrights@2016.