america

ചിക്കാഗോ സെൻ മേരീസ് ക്നാനായ ദേവാലയത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉജ്ജ്വല സ്വീകരണം

Editor  ,  2018-07-18 05:10:46amm

ചിക്കാഗോ സെൻ മേരീസ് ക്നാനായ ദേവാലയ ഓഡിറ്റോറിയത്തിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉജ്ജ്വല സ്വീകരണം.കേരളത്തിൻറെ വികസനത്തിന് പ്രവാസി മലയാളികളുടെ സഹകരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആവശ്യപ്പെട്ടു.ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ഗവൺമെൻറ് വന്നതിനുശേഷമുള്ള കാലയളവിൽ എല്ലാവിധ മേഖലകളിലും നല്ല പുരോഗതി കൊണ്ടുവരുവാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇനിയും നമ്മുടെ നാട് കൂടുതൽ   വികസിക്കേണ്ടിയിരിക്കുന്നു അതിന് പ്രവാസി മലയാളികൾ കൂടി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.   എല്ലാ മതങ്ങളും ഒന്നാണെന്ന ലോകജനതയെ പഠിപ്പിച്ച സ്വാമി വിവേകാനന്ദൻ കാലു കുത്തിയ സ്ഥലത്ത് വരുവാനും അവിടെ മലയാളികൾ വളരെ സൗഹൃദത്തോടെ കൂടി കഴിയുന്നത് കാണുന്നതിനും വളരെയേറെ സന്തോഷമുണ്ട്. നമ്മുടെ സംസ്ഥാനത്തും മതേതരത്വം നിലനിർത്തുവാൻ കർശന നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി മെയ്ദിനത്തിൽ ജീവത്യാഗം ചെയ്ത വരെ അടക്കം ചെയ്ത സ്ഥലം സന്ദർശിച്ച ആദരാഞ്ജലികൾ അര്‍പ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. സ്വാമിവിവേകാനന്ദൻ പ്രസംഗിച്ച സ്ഥലം സന്ദർശിക്കുകയുണ്ടായി. ചെണ്ടമേളത്തിറെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി സെന്റ്.മേരീസ് ക്നാനായ ഹാളിൽ തിങ്ങിനിറഞ്ഞ മലയാളികൾ  അത്യുജ്ജല സ്വീകരണമാണ് മുഖ്യമന്ത്രിക്ക്‌ നൽകിയത്.ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ   ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കേരള മുഖ്യമന്ത്രി സ്വീകരണം ഏറ്റുവാങ്ങുന്നതും പ്രവർത്തനോദ്ഘാടനം നടത്തുന്നത് എന്നും രാഷ്ട്രീയത്തിൽ ഉറച്ച നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും പുലർത്തുന്ന അനിഷേധ്യനായ നേതാവാണ്  ശ്രീ പിണറായി വിജയൻ എന്നും ശ്രീ.ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി.

 ആര്‍.വി.പി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി.

കുന്നത്തുനാട് എം.എല്‍.എ. വി.പി സജീന്ദ്രനുംപ്രസംഗിച്ചു.
ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതിനു പുറമെ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വടംവലി മല്‍സരത്തിന്റെ ഫണ്ട് സമാഹരണ കിക്ക് ഓഫും ചിക്കാഗോ ക്‌നാനായ ചര്‍ച്ചിന്റെ 400ം ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ബുള്ളറ്റിന്റെ കോപ്പി വികാരി ഫാ. വിന്‍സ് ചെത്തലില്‍ ഏറ്റു വാങ്ങി.
സന്തോഷ് നായര്‍ ആയിരുന്നു എംസി. ജസി റിന്‍സി സ്വാഗതം പറഞ്ഞു. ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ഫാ. വിന്‍സ് ചെത്തലില്‍, സിറിയക്ക് കൂവക്കാട്ടില്‍, പോള്‍ പറമ്പി, പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സതീശന്‍ നായര്‍, രഞ്ജന്‍ ഏബ്രഹാം, ബിജി എടാട്ട്, ബിനു പൂത്തറയില്‍, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിംകുറ്റി, പ്രസന്നന്‍ പിള്ള തുടങ്ങിയവര്‍ ആസംസകള്‍ നേറ്ന്നു. ടോമി അമ്പേനാട്ട് നന്ദി പറഞ്ഞു.aഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ആര്‍.വി.പി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു കുന്നത്തുനാട് എം.എല്‍.എ. വി.പി സജീന്ദ്രനുംപ്രസംഗിച്ചു.

ചിക്കാഗോ ക്‌നാനായ ചര്‍ച്ചിന്റെ 400ം ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ബുള്ളറ്റിന്റെ കോപ്പി വികാരി ഫാ. ബിന്‍സ് ചെത്തലില്‍ ഏറ്റു വാങ്ങി.ഇതിനു പുറമെ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വടംവലി മല്‍സരത്തിന്റെ ഫണ്ട് സമാഹരണ കിക്ക് ഓഫും നിര്‍വഹിച്ചു.,   ഫാ. ബിന്‍സ് ചെത്തലില്‍, സിറിയക്ക് കൂവക്കാട്ടില്‍, പോള്‍ പറമ്പി, പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സതീശന്‍ നായര്‍, രഞ്ജന്‍ ഏബ്രഹാം, ബിജി എടാട്ട്, ബിനു പൂത്തറയില്‍, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിംകുറ്റി, പ്രസന്നന്‍ പിള്ള തുടങ്ങിയവര്‍ ആസംസകള്‍ നേര്‍ന്നു.ജെസ്സി റിൻസി സ്വാഗതവും സന്തോഷ് നായർ എം സി യും  ടോമി അമ്പേനാട്ട് നന്ദി പറഞ്ഞു.

പ്രവീൺ തോമസ്, ഷിബു മുളയാനിക്കുന്നേൽ , ജെയ്‌ബു കുളങ്ങര , സതീശൻ നായർ, റിൻസി കുര്യൻ , എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി  

 

 Latest

Copyrights@2016.