europe

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്നാനായ സമരിട്ടൻസ് UKKCA യോടൊപ്പം

Tiju Kannampally  ,  2018-08-24 05:48:04amm

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്നാനായ സമരിട്ടൻസ് UKKCA ക്കു നൽകുന്ന 1000 പൗണ്ടിന്റെ ചെക്ക് ക്നാനായ സമരിട്ടൻസ് ട്രഷറർ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ UK KCA മെഡ്‌വേ യൂണിറ്റ് സെക്രട്ടറി തോമസ് നന്ദി കുന്നേലിന് കൈമാറി.UKKCA . മുൻപ് ജനറൽ സെക്രട്ടറി റോയി സ്റ്റീഫൻ കുന്നേൽ നേതൃത്വം നൽകുന്ന ക്നാനായ സമരിട്ടൻസ് അവശതയനുഭവിയ്ക്കുന്ന ക്നാനായ മക്കൾക്ക് താങ്ങും തണലുമാവാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിയ്ക്കുന്ന എളിയ കൂട്ടായ്മയാണ്. സമാന ചിന്താഗതിക്കാരായ ക്നാനായ മക്കൾ മാസം തോറും നൽകുന്ന പത്തു പൗണ്ട് direct debit സ്വീകരിച്ച് നിരാലംബരും നിർദ്ധനരുമായ ക്നാനായ കുടുംബങ്ങൾക്ക് തുടർച്ചയായ സഹായമാണ് ക്നാനായ സമിരട്ടൽ ന് നൽകിക്കൊണ്ടിരിയ്ക്കുന്നത്. ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ അപേക്ഷിച്ച മലബാറിലെ ആറ് കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസ സഹായത്തിനുമായി 50000 രൂപ വീതം നൽകിയത് ക്നാനായ സമരിട്ടൻസിന്റെ പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ്ക്നാനായ സമരിട്ടൻസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ആഗ്രഹിക്കുന്നവർക്ക് റോയി സ്റ്റീഫനുമായോ മാത്യു പുളിക്കത്തൊട്ടിയുമായോ ബന്ധപ്പെടാവുന്നതാണ്.

 

മെഡ്‌വേ   യോടൊപ്പം

 

 



Latest

Copyrights@2016.