america

ഉഴവൂർ പിക്‌നിക് സെപ്റ്റംബർ മാസം പതിനഞ്ചാം തിയതി മിസ്സോറി സിറ്റിയിലെ ഗ്ലെൻ ലേക്ക് കമ്മ്യൂണിറ്റി പാർക്കിൽ

Saju Kannampally  ,  2018-09-10 11:06:22amm

 

ഹൂസ്റ്റൺ:   സ്വന്തം ജന്മനാട്ടുകാരോടുള്ള സൗഹൃദ സ്നേഹം പരസ്പരം   പങ്കിടാൻ  ഹ്യുസ്റ്റണിലും  പരിസര പ്രദേശങ്ങളിലും വസിക്കുന്ന വിശാല ഉഴവൂർ നിവാസികൾ ഒന്നിച്ചു കൂടുന്ന ഈ വർഷത്തെ  ഉഴവൂർ  പിക്‌നിക് സെപ്റ്റംബർ  മാസം പതിനഞ്ചാം  തിയതി  ശനിയാഴ്ച രാവിലെ   പത്തു മണിക്ക്  മിസ്സോറി സിറ്റിയിലെ ഗ്ലെൻ ലേക്ക് കമ്മ്യൂണിറ്റി പാർക്കിൽ (1700  Glenn Lakes Lane, Missouri City, TX 77459 ) വച്ചു നടത്തപ്പെടും.
മുൻകാല  സംഗമങ്ങളും പിക്നിക്കുകളും  അനേകരുടെ പങ്കെടുക്കലാലും  ജന്മനാടിന്റെ മധുര സ്മരണകളാലും ഗൃഹാതുരത്വത്തിൻറ്റെ   വേലിയേറ്റത്താലും പരിചയങ്ങളും ബന്ധങ്ങളും പുതുക്കുന്നതിലുള്ള വ്യഗ്രതയാലും ആവേശകരമാകുകയുണ്ടായി. ഒരേ നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍, ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രവാസി നാട്ടില്‍ ഒന്നിച്ചുചേര്‍ന്ന് സൗഹൃദങ്ങള്‍ പങ്കുവെയ്ക്കാനും പരിചയം പുതുക്കുവാനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനും അവസരം ഒരുക്കുന്നു.  
ഹ്യൂസ്റ്റണിലെ ഈ ഉഴവൂര്‍ കൂട്ടായ്മയിലേയ്ക്ക് എല്ലാ അതിവിശാല ഉഴവൂർ നിവാസികളെയും  സ്വാഗതം ചെയ്യുന്നു. ഗ്രഹാതുരത്വത്തോടെ ഒത്തുചേരാനും പരിചയങ്ങൾ പുതുക്കുവാനും ഇതൊരവസരമാകട്ടെ. 
കൂടുതൽ  വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളില് ബന്ധപെടാവുന്നതാണ്.  

Phoenix Analipara  708-925-4871, Francis Cherukara  713-447-7865, Stephen Cherukara 281-787-9267, Kunjumol Thottaplakil 832-490-9481, Thomas Thottaplakil  832-638-5234

 

 



Latest

Copyrights@2016.