ന്യൂജേഴ്സിയിലെ ക്രൈസ്റ്റ് കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയം വെഞ്ചരിച്ചു.
Tiju Kannampally , 2018-09-17 04:06:45amm
ന്യൂജേഴ്സിയിലെ ക്രൈസ്റ്റ് കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയം വെഞ്ചരിച്ചു
ന്യൂജേഴ്സി: വടക്കേ അമേരിക്കയിലെ 14-ാമത്തെ ക്നാനായ കത്തോലിക്കാ ദേവാലയം യാഥാര്‍ത്ഥ്യമായി. ന്യൂജേഴ്സിയിലെ ക്രൈസ്റ്റ് കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തോടെയാണ് 14-ാമത്തെ പള്ളി നിലവില്‍ വന്നത്. പള്ളിയുടെ കൂദാശാകര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. രാവിലെ 9.30-ന് അഭിവന്ദ്യ മെത്രാന്മാരെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് വെഞ്ചരിപ്പിനുശേഷം അഭിവന്ദ്യ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പൊതുസമ്മേളനവും സ്നേഹവിരുന്നും ഇതോടനുബന്ധിച്ച് നടന്നു. ഞായറാഴ്ച നടന്ന ആദ്യത്തെ ദിവ്യബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഇതോടൊപ്പം മൂലക്കാട്ടിന്റെ പിതാവിന്റെ നാമഹേതുക തിരുനാളും ആഘോഷിച്ചു. 135 ഇടവകക്കാരാണ് ഈ പള്ളിയില്‍ ഉള്ളത്. ചടങ്ങില്‍ ക്നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, ചിക്കാഗോ രൂപതാ ചാന്‍സില്‍ ഫാ. ജോണിക്കിട്ടു പുലിശേരില്‍, ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കല്‍ തുടങ്ങി മുപ്പതോളം വൈദികരും സിസ്റ്റേഴ്സും ഇടവകാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.ഫാ.റെനി കട്ടേലാണ് വികാരി.