india

2018 -19 കെ.സി.വൈ.എൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു

Tiju Kannampally  ,  2018-09-24 03:16:28amm

 

2018 -19 കെ.സി.വൈ.എൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു
കെ.സി.വൈ.എൽ. അതിരൂപതാസമിതി സംഘടിപ്പിക്കുന്ന 2018 -19 വർഷ നേതൃത്വ പരിശീലന ക്യാമ്പിന് പാഴുത്തുരുത്ത് മരിയൻ മല ആശ്രമത്തിൽ ഉജ്വല തുടക്കം. ക്യാമ്പിന് മുന്നോടിയായി കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കാമുറിയിൽന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മരിയമല ആശ്രമത്തിന്റെ പ്രിയോർ റവ. ഫാ. ബിജു താഴത്തുചെരുവിൽ ഉദ്ഘടാനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍. അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ.സ്റ്റെഫി കപ്ലങ്ങാട്ട് സ്വാഗതവും അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത് ആമുഖ സന്ദേശവും നല്‍കി. അതിരൂപതട്രഷറര്‍ ശ്രീ ജോണിസ് പി സ്റ്റിഫന്‍ നന്ദി പറഞ്ഞു യോഗം അവസാനിച്ചു. അതിരൂപത ഡയറക്ടര്‍ ശ്രീ ഷെല്ലി ആലപ്പാട്ട് അതിരൂപതഅഡ്വൈസര്‍ സി. ലേഖ SJC എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ക്രിസ്‌തീയ നേതൃത്വഗുണം എന്ന വിഷയത്തെ ആസ്പദമാക്കി അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലെ അധ്യാപകനും പ്രശസ്ത ട്രെയ്‌നറുമായ ശ്രീ ഷാജി സി.എം. ക്ലാസ് നയിച്ചു. ശ്രീ, ജിജോ ചിറ്റിടയിൽ, ഫാ. സൈമൺ പുല്ലാട്ട്, ഫാ.റ്റിനീഷ് പിണർക്കയിൽ, ശ്രീ. റെജിമോൻ കുന്നുപറമ്പിൽ, ശ്രീ. സിറിയക് ചാഴികാടൻ, ടീം ആക്ട് എന്നിവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിന്റെ സമാപന ദിവസം അഭി. പണ്ടാരശ്ശേരിൽ പിതാവ് യുവജനങ്ങളുമായി സംവാദത്തിൽ ഏർപ്പെട്ടു .
90ഓളം യുവജനങ്ങളാണ് കമ്പിൽ പങ്കെടുക്കുവാനായി മരിയൻ മല ആശ്രമത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

കെ.സി.വൈ.എൽ. അതിരൂപതാസമിതി സംഘടിപ്പിക്കുന്ന 2018 -19 വർഷ നേതൃത്വ പരിശീലന ക്യാമ്പിന് പാഴുത്തുരുത്ത് മരിയൻ മല ആശ്രമത്തിൽ ഉജ്വല തുടക്കം. ക്യാമ്പിന് മുന്നോടിയായി കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കാമുറിയിൽന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മരിയമല ആശ്രമത്തിന്റെ പ്രിയോർ റവ. ഫാ. ബിജു താഴത്തുചെരുവിൽ ഉദ്ഘടാനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍. അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ.സ്റ്റെഫി കപ്ലങ്ങാട്ട് സ്വാഗതവും അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത് ആമുഖ സന്ദേശവും നല്‍കി. അതിരൂപതട്രഷറര്‍ ശ്രീ ജോണിസ് പി സ്റ്റിഫന്‍ നന്ദി പറഞ്ഞു യോഗം അവസാനിച്ചു. അതിരൂപത ഡയറക്ടര്‍ ശ്രീ ഷെല്ലി ആലപ്പാട്ട് അതിരൂപതഅഡ്വൈസര്‍ സി. ലേഖ SJC എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് ക്രിസ്‌തീയ നേതൃത്വഗുണം എന്ന വിഷയത്തെ ആസ്പദമാക്കി അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലെ അധ്യാപകനും പ്രശസ്ത ട്രെയ്‌നറുമായ ശ്രീ ഷാജി സി.എം. ക്ലാസ് നയിച്ചു. ശ്രീ, ജിജോ ചിറ്റിടയിൽ, ഫാ. സൈമൺ പുല്ലാട്ട്, ഫാ.റ്റിനീഷ് പിണർക്കയിൽ, ശ്രീ. റെജിമോൻ കുന്നുപറമ്പിൽ, ശ്രീ. സിറിയക് ചാഴികാടൻ, ടീം ആക്ട് എന്നിവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിന്റെ സമാപന ദിവസം അഭി. പണ്ടാരശ്ശേരിൽ പിതാവ് യുവജനങ്ങളുമായി സംവാദത്തിൽ ഏർപ്പെട്ടു .90ഓളം യുവജനങ്ങളാണ് കമ്പിൽ പങ്കെടുക്കുവാനായി മരിയൻ മല ആശ്രമത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

 



Latest

Copyrights@2016.