india

മാതൃത്വത്തിന്റെ മഹനീയത ഉണർത്തി കിടങ്ങൂർ മേഖല മാതൃദിനാഘോഷം

Tiju Kannampally  ,  2019-05-18 03:50:26amm

മാതൃത്വത്തിന്റെ മഹനീയത ഉണർത്തി കിടങ്ങൂർ മേഖല മാതൃദിനാഘോഷം
കോട്ടയം:മാതൃത്വത്തിന്റെ മഹനീയത ഉണർത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടങ്ങൂർ മേഖലയിൽ മാതൃദിനാചരണം സംഘടിപ്പിച്ചു. ചേർപ്പുങ്കൽ സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ച് ഹാളിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത്  6-ാം വാർഡ് മെമ്പർ സെബാസ്റ്റ്യൻ കോയിക്കൽ നിർവ്വഹിച്ചു. കെ.എസ്.എസ്.എസ് ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്‌സ് സെന്റർ ജോയിന്റ് ഡയറക്ടർ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാ സ്വാശ്രയസംഘം ഫെഡറേഷൻ പ്രതിനിധി മേരി പുന്നൂസ്, കോർഡിനേറ്റർ ബിജി ജോസ്, സിസ്റ്റർ അൽഫോൻസി എസ്.വി.എം എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കട്ടച്ചിറ ഗ്രാമത്തിലെ ബിജോളി തോമസിനെ ആദരിച്ചു. കൂടാതെ ചൈതന്യ ജീവകാരുണ്യനിധി നിർദ്ധനരോഗി ചികിത്സാസഹായ വിതരണവും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ബ്രദർ എബിൻ വട്ടകൊട്ടയിൽ നേതൃത്വം നൽകി. കെ.എസ്.എസ്.എസ് കിടങ്ങൂർ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണത്തിൽ മൂന്നുറോളം മാതാക്കൾ പങ്കെടുത്തു. കിടങ്ങൂർ മേഖല അനിമേറ്റേഴ്‌സ് പരിപാടികൾക്ക് നേതൃത്വം നൽകി

Latest

Copyrights@2016.