india

ഭവന പുനരുദ്ധാരണം രണ്ടാം ഘട്ട ധനസഹായം വിതരണം നടത്തി.

Tiju Kannampally  ,  2019-05-18 06:15:55amm

ഭവന പുനരുദ്ധാരണം രണ്ടാം ഘട്ട ധനസഹായം
വിതരണം നടത്തി
കോട്ടയം: അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ട ധനസഹായ വിതരണം നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ 15 കുടുംബംഗങ്ങള്‍ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയുടെ ധനസഹായ വിതരണമാണ് നടത്തിയത്.

Latest

Copyrights@2016.