india

സഭാ-സമുദായ അവബോധ ക്വിസ്| കരിങ്കുന്നം, സംക്രാന്തി, വാകത്താനം യൂണിറ്റിലെ പ്രതിനിധികള്‍ ജേതാക്കള്‍

Tiju Kannampally  ,  2019-05-21 04:06:22amm

സഭാ-സമുദായ അവബോധ ക്വിസ് 
കരിങ്കുന്നം, സംക്രാന്തി, വാകത്താനം യൂണിറ്റിലെ പ്രതിനിധികള്‍ ജേതാക്കള്‍
ശരിയായ സഭാ-സമുദായ അവബോധം വളര്‍ത്തിയെടുത്ത് വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ട ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ക്കായി മാതൃദിനത്തില്‍ ചൈതന്യയില്‍ സംഘടിപ്പിച്ച മെഗാ സഭാ-സമുദായ അവബോധ ക്വിസില്‍ കരിങ്കുന്നം, സംക്രാന്തി, വാകത്താനം യൂണിറ്റുകള്‍ ജേതാക്കളായി. കാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ സഭാസമുദായ പഠനസഹായി  ആസ്പദമാക്കി സംഘടിപ്പിച്ച മെഗാക്വിസില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 490 ഓളം വനിതകള്‍ പങ്കെടുത്തു. 
മെയ് 17 ന് ചൈതന്യയില്‍ സംഘടിപ്പിച്ച മാതൃസംഗമത്തോടനുബന്ധിച്ച്  പഠനസഹായികളെ അടിസ്ഥാനമാക്കി ഇടവകതലത്തില്‍ പ്രാഥമിക റൗണ്ട് മത്സരം സംഘടിപ്പിച്ചു. വിജയികളെ ഉള്‍പ്പെടുത്തി തുടര്‍ന്ന്  രണ്ടാം റൗണ്ട് മത്സരം നടത്തപ്പെട്ടു. ഇതില്‍ വിജയികളായവര്‍ക്കായി വേദിയില്‍ സംഘടിപ്പിച്ച അവസാന റൗണ്ട് മത്സരത്തില്‍ കരിങ്കുന്നം യൂണിറ്റിലെ ജിന്‍സി ലിജോ നനയാമരുതുങ്കല്‍, ഏലിയാമ്മ മത്തായി കൊച്ചുകറുത്തേടത്ത് എന്നിവര്‍ ഒന്നാം സ്ഥാനവും സംക്രാന്തി യൂണിറ്റിലെ രാജി ജോസഫ് നെല്ലാനിക്കോട്ട്, സിനി ജയ് ജോണ്‍ മുടിയൂര്‍കുന്നേല്‍ എന്നിവര്‍ രണ്ടാംസ്ഥാനവും വാകത്താനം യൂണിറ്റിലെ ലൈസ സാജന്‍ കൊക്കരവാലയില്‍, വിജി മാത്യു കൊക്കരവാലയില്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഫാ. തോമസ് കരിമ്പുംകാലായില്‍, ഫാ. സൈജു പുത്തന്‍പറമ്പില്‍ എന്നിവര്‍ മെഗാക്വിസിന് നേതൃത്വം നല്‍കി. മാതൃദിനപൊതുസമ്മേളനത്തില്‍ മെഗാക്വിസിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

Latest

Copyrights@2016.