india

അതിരൂപതയിലെ അജപാലന കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു; ആദ്യസമ്മേളനം ജൂണ്‍ 8ന്

Tiju Kannampally  ,  2019-05-22 04:39:07amm

കോട്ടയം അതിരൂപതയുടെ അജപാലന ദര്‍ശനങ്ങളും പ്രവര്‍ത്തനലക്ഷ്യങ്ങളും നടപ്പിലാക്കുന്നതിനായുള്ള വിവിധ അജപാലന കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു. അതിരൂപതയില്‍ നടപ്പിലാക്കുന്ന വിവിധ അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച്‌ നടപ്പിലാക്കുന്നത്‌ ബൈബിള്‍, മതബോധനം, കരിസ്‌മാറ്റിക്‌, എക്യുമെനിക്കല്‍, വിദ്യാഭ്യാസം, ഫാമിലി, ഹാദുസ,ലേബര്‍, ലിറ്റര്‍ജി, മീഡിയ, പയസ്‌ അസോസിയേഷന്‍,സോഷ്യല്‍ ആക്‌ഷന്‍, ടെമ്പറന്‍സ്‌, വിജിലന്‍സ്‌, വൊക്കേഷന്‍, യൂത്ത്‌ എന്നിങ്ങനെ പതിനാറ്‌ കമ്മീഷനുകളുടെ നേതൃത്വത്തിലാണ്‌. ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്ററിന്റെ നേതൃത്വത്തില്‍ അതത്‌ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ നടപ്പിലാക്കി വരുന്നു. പുനഃസംഘടിപ്പിച്ച കമ്മീഷനുകളുടെ ആദ്യ ഏകദിന കൂടിവരവ്‌ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷയില്‍ ജൂണ്‍ മാസം 8-ാം തീയതി ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുകയാണ്‌. കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദിശാബോധം നല്‍കുന്നതിനും പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി ചേരുന്ന യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാരും അംഗങ്ങളും പങ്കെടുക്കും.



Latest

Copyrights@2016.