india

കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികാഘോഷം ജൂണ്‍ 9 ന്.

Tiju Kannampally  ,  2019-05-24 06:40:31amm

കോട്ടയം: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികാഘോഷം 2019 ജൂണ്‍ 9-ാം തീയതി ഞായറാഴ്‌ച കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു.പെന്താക്കുസ്‌താ ദിനത്തില്‍ നടത്തപ്പെടുന്ന വാര്‍ഷികദിനം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. 2018-2019 വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സണ്‍ഡേ സ്‌കൂളുകള്‍ക്കും മികച്ച സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അഭി. പിതാവ്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. തുടര്‍ന്ന്‌ നടത്തപ്പെടുന്ന അധ്യാപക സെമിനാറില്‍ വിന്‍സന്‍ഷന്‍ സമൂഹത്തിന്റെ കോട്ടയം പ്രൊവിന്‍ഷ്യാള്‍ ഫാ. മാത്യു കാക്കാട്ടുപിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്‌.



Latest

Copyrights@2016.