america

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം നടത്തി.

Editor  ,  2019-05-28 08:00:11pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 26 ഞായറാഴ്ച നടത്തപ്പെട്ടു . 27 കുട്ടികളാണ് ആദ്യ കുർബാന സ്വീകരിച്ചത് . കോട്ടയം രൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു . ഇടവക വികാരി ഫാ . തോമസ് മുളവനാൽ , ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്, അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിൽ , ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ഫാ. ലൂക്ക് തിരുനെല്ലിപ്പറമ്പിൽ ,ഫാ. ലിജോ പാത്തിക്കൽ, ഫാ. ബിജു ചൂരപ്പാടത്, ഫാ. ജോനസ് ചെറുനിലത് എന്നിവർ സഹകാർമികർ ആയിരുന്നു . വിശുദ്ധ കുർബാന മദ്ധ്യേ അഭിവന്ദ്യ പിതാവ് പൗരോഹിത്യ ശുശ്രുഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന ബ്രദർ അങ്കിത് തച്ചാറക്ക് ‘സബ് ഡയക്കനേറ്റ്’ പട്ടം നൽകി ആശീർവദിച്ചു. ഇടവകയുടെ ദശവത്സരാഘോഷങ്ങളുടെ മുന്നോടിയായി പുറത്തിറങ്ങുന്ന തീം സോംങിന്റെയും ലോഗോയുടെയും പ്രകാശനം കർമ്മം പിതാവ് നിർവഹിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലം സുത്യർഗ്ഗമായ സേവനങ്ങൾക്ക് ശേഷം വിരമിക്കുന്ന മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ തദവസരത്തിൽ പ്രശംസ ഫലകം നൽകി ആദരിച്ചു. ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം നൈൽസിലുള്ള വൈറ്റ് ഈഗിൾ  ബാങ്ക്വറ്റ് ഹാളിൽ വിരുന്നു സൽക്കാരം നടത്തപ്പെട്ടു . കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുവാനായി ചേർന്ന ഹൃസ്വമീറ്റിംഗിൽ അഭിവന്ദ്യ മൂലക്കാട് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി .ഫാ. തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്തു, ഫാ. ബിൻസ് ചേത്തലിൽ, കെ സി എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ  എന്നിവർ ആശംസ പ്രസംഗം നടത്തി. തദവസരത്തിൽ അധ്യാപകരെ ആദരിച്ചു . കുട്ടികളുടെയും അധ്യാപകരുടെയും പ്രതിനിധികൾ സംസാരിച്ചു . കമ്മറ്റി കൺവീനർ ജോയ്‌സ്‌മോൻ പുത്തൻപുരയിൽ സ്വാഗതവും;  മഞ്ജു കൊല്ലപ്പള്ളി ,മനു തിരുനെല്ലിപ്പറമ്പിൽ എന്നിവർ  നന്ദിയും പറഞ്ഞു . സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവർ പരിപാടികൾക്കു വേണ്ട നേതൃത്വം നൽകി. എന്റർടൈൻമെന്റ് പ്രോഗ്രാമിൽ അനിറ്റ് കിണറിരിക്കുംതൊട്ടിയിൽ എം സി ആയിരുന്നു. ഇടവകയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും, അധ്യാപകരും,  സിസ്റേഴ്സും,  വിവിധ കമ്മറ്റികളും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു . മലബാർ കാറ്ററിംഗ്‌സ് ഡിന്നർ ഒരുക്കി . ബിജു സക്കറിയ വിഡിയോഗ്രഫിയും ഡൊമിനിക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫിയും നിർവഹിച്ചു .

 



Latest

Copyrights@2016.