america

ചിക്കാഗോ സെന്റ് മേരീസ് വൈദിക മന്ദിരത്തിനായി സഹകരിച്ചവരെ മാര്‍ മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു.

Tiju Kannampally  ,  2019-05-31 03:08:02amm

ചിക്കാഗോ: സെ.മേരീസ് ക്നാനായ ഇടവകക്കാരുടെ ചിരകാല സ്വപനമായിരുന്ന വൈദിക മന്ദിരം യാഥാര്‍ഥ്യമായതിന്റെ പിന്നില്‍ പ്രാര്‍ത്ഥനപരമായും ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കി വിജയിപ്പിച്ച ഏവരെയും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു. നാലുലക്ഷം ഡോളര്‍ മുതല്‍ മുടക്കുള്ള ഈ ഭവനപദ്ധതിയിലേക്ക് ആദ്യ സംഭാവനയായി ഒരു ലക്ഷം ഡോളര്‍ നല്‍കിയ ജോസ് -മേരി പിണര്‍ക്കയിലിനെയും , അയ്യയിരത്തില്‍ കൂടുതല്‍ ഡോളര്‍ നല്‍കിയ മേഴ്സി ഉതിര കല്ലുങ്കല്‍, ജോണ്‍ - മോളി പുതുശ്ശേരി, തോമസ് - ഷൈനി കരികുളം, മേരി കാരാപ്പള്ളില്‍ എന്നിവരെയും പിതാവ് പ്രശംസാ ഫലകം നല്‍കി ആദരിച്ചു. കൂടാതെ ഇതിനു വേണ്ടി പ്രയത്നിച്ച കൈക്കാരന്‍മാരെയും വിവിധകമ്മിറ്റി അംഗങ്ങളെയും യോഗം അനുമോദിച്ചു.

 

ചിക്കാഗോ സെന്റ് മേരീസ് വൈദിക മന്ദിരത്തിനായി സഹകരിച്ചവരെ ആദരിച്ചു
യാഥാര്‍ഥ്യമായതിന്റെ

 



Latest

Copyrights@2016.