america

മിനിസോട്ട ക്നാനായ മിഷ്യനിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാൾ കൊണ്ടാടുന്നു

Saju Kannampally  ,  2019-06-01 10:55:14pmm

 

മിനിസോട്ട - മിനിസോട്ടാ ക്നാനായ കാത്തലിക് മിഷൻ തങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാൾ ജൂൺ 23 ഞായറാഴ്ച കൊണ്ടാടുന്നു. ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ലദീഞ്, പ്രദക്ഷിണം, കഴുന്നെടുക്കൽ എന്നിവ മിനിസോട്ടയിൽ സേവനം ചെയ്യുന്ന മലയാളി വൈദികരുടെ കാർമികത്വത്തിൽ നടക്കും. അതിനു ശേഷം സോഷ്യൽ ഹാളിൽ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .
മിഷ്യൻ ഡയറക്ടർ റെവ ഫാദർ ബിജു പാട്ടശ്ശേരിലും ഭാരവാഹികളും  തിരുനാളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.  വിവരങ്ങൾക്ക് ഡോമി തറയിൽ 6518155212, ഡെന്നിസ് കൊടിഞ്ഞി 7633607127 എന്നിവരുമായി ബന്ധപ്പെടുക.

 

 



Latest

Copyrights@2016.