america

പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉഴവൂർ പിക്ക് നിക് അവിസ്മരണിയമായി.

Tiju Kannampally  ,  2017-09-01 09:51:13pmm സ്റ്റീഫൻ ചൊള്ളമ്പേൽ

 

 പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉഴവൂർ പിക്ക് നിക് അവിസ്മരണിയമായി. 
ചിക്കാഗോ: 
              ഉഴവൂരിൽ നിന്നും മുള്ള പ്രവാസി മലയാളികൾ എല്ലാ വർഷവും ചിക്കഗോയിൽ  നടത്തി വരാരുള്ള  ഈ വർഷത്തെ ഉഴവൂർ പിക്ക് നിക് ആഗസ്റ്റ് മാസം ഇരുപത്തി ഏഴാം തീയതി രാവിലെ 11 മണിക്ക്‌ ഡെസ്പ്ലെയിൻസിലുള്ള  ക്യാമ്പ് ഗ്രൗണ്ട് റോഡ് പാർക്കിൽ വച്ച് നടത്തപ്പെട്ടു,  കായിക മത്സരങ്ങളുടെ ഉദ്ഘാടനം മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ഇടവക വികാരി മോൺ. തോമസ്  മുളവനാൽ നിർവഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധങ്ങളായ കായികവിനോധങ്ങൾ ഒരുക്കിയിരുന്നു. കസേരകളി, വോളിബോൾ, ബാസ്കറ്റ്ബോൾ,ചീട്ടുകളി തുടങ്ങി  വിവിധ വിനോദങ്ങളിൽ മുഴുകി  ജനം പിക്ക് നിക്  ഡേ  ഒരു ഉത്സവമാക്കി.
കേരള തനിമയിൽ പാചകം ചെയ്ത നാടൻ വിഭവങ്ങൾ ഏവരുടെയും ഇഷ്ടഭോജനമായി. കൂടാതെ വെജിറ്റേറിയൻ/നോൺവെജിറ്റേറിയൻ തരം തിരിച്ചുള്ള  ബാർബിക്ക്യൂവും ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയിരുന്നു . .കോട്ടയം ജില്ലയിൽ നിന്ന് 32 കി.മീ അകലെ സ്ഥിതി ചെയ്യുന്ന  ഈ വികസിത നഗരം ഇന്ത്യയുടെ പത്താമത്തെ പ്രസിഡണ്ടായിരുന്ന ശ്രീ .K. R. നാരായാണന്റെ ജന്മദേശവും കൂടിയാണ്. ഉഴവൂർക്കരായ നിരവധി പേർ ഈ വർഷത്തെ പിക്ക്നിക്കിൽ പങ്കെടുത്തു സംഘാടകരുടെ കൃത്യനിഷ്ടതയിലുള്ള നേതൃത്വ ക്രമീകരണങ്ങൾ പിക്ക്നിക്കിന്റെ വിജയത്തിന് സഹായകമായി.
                റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളബേൽ                                                 
സ്റ്റീഫൻ ചൊള്ളമ്പേൽ 

 ചിക്കാഗോ: ഉഴവൂരിൽ നിന്നും മുള്ള പ്രവാസി മലയാളികൾ എല്ലാ വർഷവും ചിക്കഗോയിൽ  നടത്തി വരാരുള്ള  ഈ വർഷത്തെ ഉഴവൂർ പിക്ക് നിക് ആഗസ്റ്റ് മാസം ഇരുപത്തി ഏഴാം തീയതി രാവിലെ 11 മണിക്ക്‌ ഡെസ്പ്ലെയിൻസിലുള്ള  ക്യാമ്പ് ഗ്രൗണ്ട് റോഡ് പാർക്കിൽ വച്ച് നടത്തപ്പെട്ടു,  കായിക മത്സരങ്ങളുടെ ഉദ്ഘാടനം മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ഇടവക വികാരി മോൺ. തോമസ്  മുളവനാൽ നിർവഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധങ്ങളായ കായികവിനോധങ്ങൾ ഒരുക്കിയിരുന്നു. കസേരകളി, വോളിബോൾ, ബാസ്കറ്റ്ബോൾ,ചീട്ടുകളി തുടങ്ങി  വിവിധ വിനോദങ്ങളിൽ മുഴുകി  ജനം പിക്ക് നിക്  ഡേ  ഒരു ഉത്സവമാക്കി.കേരള തനിമയിൽ പാചകം ചെയ്ത നാടൻ വിഭവങ്ങൾ ഏവരുടെയും ഇഷ്ടഭോജനമായി. കൂടാതെ വെജിറ്റേറിയൻ/നോൺവെജിറ്റേറിയൻ തരം തിരിച്ചുള്ള  ബാർബിക്ക്യൂവും ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയിരുന്നു . .കോട്ടയം ജില്ലയിൽ നിന്ന് 32 കി.മീ അകലെ സ്ഥിതി ചെയ്യുന്ന  ഈ വികസിത നഗരം ഇന്ത്യയുടെ പത്താമത്തെ പ്രസിഡണ്ടായിരുന്ന ശ്രീ .K. R. നാരായാണന്റെ ജന്മദേശവും കൂടിയാണ്. ഉഴവൂർക്കരായ നിരവധി പേർ ഈ വർഷത്തെ പിക്ക്നിക്കിൽ പങ്കെടുത്തു സംഘാടകരുടെ കൃത്യനിഷ്ടതയിലുള്ള നേതൃത്വ ക്രമീകരണങ്ങൾ പിക്ക്നിക്കിന്റെ വിജയത്തിന് സഹായകമായി.

 

 

 



Latest

Copyrights@2016.