america

ലോസ് ഏഞ്ചൽസിൽ ക്നാനായ നൈറ്റ് നവംബർ 11ന്

Cijoy Parapally  ,  2017-11-07 12:24:04amm

ലോസ് ഏഞ്ചൽസ്: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി) യുടെ നേതൃത്വത്തിൽ ക്നാനായ നൈറ്റ് സംഘടിപ്പിക്കുന്നു. നവംബർ 11ന് വൈകുന്നേരം ഏഴു മണി മുതൽ ലോസ് ഏഞ്ചൽസ് സെന്റ് കാസിമിഴ്‌സ് കാത്തോലിക് പള്ളിയുടെ ഹാളിൽ വച്ചാണ് പരിപാടികൾ നടക്കുന്നത്. ഇതിനു മുന്നോടിയായി ജനറൽ ബോഡി മീറ്റിങ്ങും ഗോൾഡൻ ഏജ് ഫോറം മീറ്റിങ്ങും നടക്കും.

 

കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ, വൈസ് പ്രസിഡണ്ട് ടീന മാനുങ്കൽ, സെക്രട്ടറി ജോൺ വള്ളിപ്പടവിൽ, ജോ. സെക്രട്ടറി ദീപക് മുണ്ടുപാലത്തുങ്കൽ, ട്രഷറർ ചാക്കോ തെക്കേക്കരോട്ട്, കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.



Latest

Copyrights@2016.