america

മോര്‍ട്ടന്‍ഗ്രേവ് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ സകല വിശുദ്ധരുടെയും ദിനാചരണം ഭക്തിനിര്‍ഭരമായി ആചരിച്ചു

Tiju Kannampally  ,  2017-11-07 01:45:47amm സ്റ്റീഫന്‍ ചൊളളമ്പേല്‍

ചിക്കാഗോ; മോര്‍ട്ടന്‍ഗ്രേവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ സകല വിശുദ്ധരുടെയും ദിനാചരണം ഭക്തിനിര്‍ഭരമായി ആചരിച്ചു.മതബോധന സ്‌കൂളിലെ ക്ലാസുകളില്‍ വിശുദ്ധരുടെ ജീവിതത്തെപ്പറ്റി നടത്തിയ പഠനങ്ങള്‍ക്കുശേഷം ദേവാലയത്തിലേക്ക് നടത്തിയ പരേഡില്‍ മതബോധന സ്‌കൂളിലെ 550 കുട്ടികളും അദ്ധ്യാപകരും പങ്കുചേര്‍ന്നു. ദേവാലയത്തില്‍ ഗായക സംഘത്തിന്റെ ലുത്തിനിയാക്കുശേഷം സിസ്റ്റര്‍ ജോവാന്‍ ചൊല്ലികൊടുത്ത പ്രാര്‍ത്ഥന കുട്ടികള്‍ ഏറ്റുചൊല്ലി. കുട്ടികളുടെ പ്രതിനിധി ജയിംസ് കുന്നശ്ശേരി വിശുദ്ധനെപ്പറ്റി സംസാരിച്ചു.ദേവാലയത്തിലെ ചടങ്ങുകളിലും വിശുദ്ധകുര്‍ബാനയിലും വികാരി ഫാ.തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ.ബോബന്‍ വട്ടപുറത്തും കാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനക്കുശേഷം. വിശുദ്ധരുടെ വേഷം അണിഞ്ഞെത്തിയ കുട്ടികള്‍ പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധരെ സൂചിപ്പിക്കുന്ന ബലൂണുകള്‍ ആകാശത്തേക്ക് പറത്തി ത്യാഗത്തിലൂടെയും സേവനത്തിലൂടെയും വളര്‍ന്ന വിശുദ്ധരുടെ ജീവിതമാതൃക പിന്തുടര്‍ന്നുകൊളളാം എന്ന് പരസ്യമായി പ്രക്യാപിച്ചുകൊണ്ട് നടത്തിയ വിശുദ്ധ ദിനാചരണത്തില്‍ പങ്കെടുത്ത കുട്ടികളെ വികാരിമാര്‍ അഭിനന്ദിച്ചു. ചടങ്ങുകള്‍ക്ക് സ്‌കൂള്‍ ഡയറക്ടര്‍മാരായ സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, അദ്ധ്യാപകര്‍ ചര്‍ച്ച് എക്‌സിക്യൂട്ടീവ്, പേരന്റ് വോളന്റിയേഴ്‌സ്, സിസ്‌റ്റേഴ്‌സ്, എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.