india

എസ്.കെ.പി.എസില്‍ വച്ച് നടന്ന സഹോദയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.

Tiju Kannampally  ,  2017-11-14 04:04:25amm

കടുത്തുരുത്തി; 16-ാമത് സഹോദയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സി.ബി.എസ്.ഇ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു.ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡര്‍ അബീഷ് പി ഡൊമിനിക് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച ടൂര്‍ണ്ണമെന്റില്‍ 43 സ്‌കൂളുകള്‍ പങ്കെടുത്തു.ആണ്‍കുട്ടികളുടെ വ്യക്തിഗത ഇനത്തില്‍ ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും, ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാര്‍ രണ്ടാം സ്ഥാനവും നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ലൂര്‍ദ് സ്‌കൂളും ചെങ്ങളം സേക്രഡ് ഹാര്‍ട്ടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡബിള്‍സില്‍ പാമ്പാടി ബി.എം.എം. ഒന്നാം സ്ഥാനത്തും കിളിമല സേക്രഡ് ഹാര്‍ട്ട് രണ്ടാം സ്ഥാനത്തും എത്തി. പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ കോട്ടയം ലൂര്‍ദ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് രണ്ടാം സ്ഥാനം നേടി. സമാപനസമ്മേളനത്തില്‍ വല്ലംബ്രോസന്‍ ബെനഡിക്ടൈന്‍ സഭ പ്രിയോര്‍ ഫാ.ബിജു താഴത്തുചെരുവില്‍OSB സമ്മാനദാനം നിര്‍വ്വഹിച്ചു. കോട്ടയം സഹോദയ പ്രസിഡന്റ് ശ്രീ ബെന്നി ജോര്‍ജ്ജ് അദ്ധക്ഷത വഹിച്ചു. സഹോദയ ട്രഷറര്‍ സി.എമിലി തെക്കേത്തെരുവില്‍ SABS, സ്‌കൂള്‍ മാനേജര്‍ ഫാ.ടോമി തേര്‍വാലക്കട്ടയില്‍ OSB, പ്രിന്‍സിപ്പാള്‍ ഫാ. അജീഷ് കുഞ്ചറക്കാട്ട് OSB എന്നിവര്‍ പ്രസംഗിച്ചു.
 എസ്.കെ.പി.എസില്‍ വച്ച് നടന്ന

Latest

Copyrights@2016.