india

മദ്യവിരുദ്ധ സമിതി വിമോചന യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കി

Tiju Kannampally  ,  2017-11-21 03:49:12amm

മദ്യവിരുദ്ധ സമിതി വിമോചന യാത്രയ്ക്ക് 
കോട്ടയത്ത് സ്വീകരണം നല്‍കി
കോട്ടയം: ഉദാരമായ മദ്യനയത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന  മദ്യവിമോചന യാത്രയ്ക്ക്  കോട്ടയം അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സ്വീകരണം നല്‍കി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന വിമോചന യാത്രയുടെ നേതാക്കളെ അതിരൂപതാ ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. മാത്യു കുരിയത്തറ സ്വീകരിച്ചു. അതിരൂപതാ പി.ആര്‍.ഒ. റവ. ഡോ. ജോണ്‍ ചേന്നാക്കുഴി സന്നിഹിതനായിരുന്നു. തുടര്‍ന്ന് സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ഫില്‍മോന്‍ കളത്ര, ഫാ. ജോര്‍ജ് കപ്പാമൂട്ടില്‍ അതിരൂപത മദ്യവിരുദ്ധസമിതി ഭാരവാഹികളായ  റവ. ഡോ. മാത്യു കുരിയത്തറ, ജോസ്‌മോന്‍ പുഴക്കരോട്ട്, സണ്ണി തൊട്ടിയില്‍ എന്നിവര്‍  പ്രസംഗിച്ചു. ജാഥാ  ക്യാപ്റ്റന്‍മാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ സന്ദേശം നല്‍കി. 

Latest

Copyrights@2016.