europe

കലാമേളയിലെ കേമൻമാർ ബെർമിങ്ങാം തന്നെ. ബെർമിങ്ങാമിന് ഓവറോൾ കിരീടം | Photos available

Editor  ,  2017-11-27 11:16:52amm Cinto V John

യു കെ ക്നാനായ മക്കൾക്ക്  ആവേശമായി യു കെ കെ സി എ കലാമേള സമാപിച്ചപ്പോൾ ബിർമിങ്ഹാം യൂണിറ്റിന് നേട്ടങ്ങളുടെ പെരുമഴ. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് (85) കരസ്ഥമാക്കി  ഓവറോൾ ചാംപ്യൻഷിപ്പ്  ബെർമിംഗ്ഹാം യുണിറ്റ് കരസ്ഥമാക്കി.

Sing with MG Sreekumar  മത്സരത്തിൽ ബിർമിങ്ങാം യൂണിറ്റ് അംഗവും യു കെ കെ സി എ ട്രഷററുമായ ബാബു തോട്ടത്തിന്റെ ഭാര്യ സ്മിത തോട്ടം  വിജയിയായി . ജിജോ ഉതുപ്പിന്റെയും, ബിര്‍മിങ്ഹാം യൂണിറ്റിന്റെ ഇപ്പോഴത്തെ യൂണിറ്റ് അഡൈ്വസറും മുന്‍ യു.കെ. വുമണ്‍സ് ഫോറം അഡൈ്വസ് കമ്മറ്റി അംഗവുമായ ലിറ്റി ജിജോയുടെയും മകളായ സൈറ ജിജോ  ""ക്നാനായ  രത്‌നം കരസ്ഥമാക്കി.  സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിൽ നിന്നുമുള്ള ജിഷ ബിനോയി ആയിരുന്നു സീനിയർ വിഭാഗത്തിൽ ക്നാനായ രത്‌നം. മരിയ സോജൻ ലിവർപൂൾ ജൂനിയർ വിഭാഗത്തിൽ ക്നാനായ രത്നം കരസ്ഥമാക്കി.

ആവേശം അലതല്ലിയ ക്നാനായ കേസരി ക്നാനായ മങ്ക മത്സരത്തിൽ ക്നാനായ കേസരിയായി ഹംബർ സൈഡ് യൂണിറ്റിൽ നിന്നുമുള്ള ജോഷി തോമസ് വിജയിച്ചു. ഹംബർ സൈഡ് യൂണിറ്റിന്റെ മുൻനിരയിൽ തന്നെ പ്രവൃത്തിക്കുന്ന ജോഷി പയ്യാവൂർ ടൗൺ പള്ളി ഇടവക ചെറുകരയിൽ തോമസ് എൽസമ്മ ദമ്പതികളുടെ പുത്രൻ ആണ് . ഭാര്യ റെൻസി മക്കൾ ജസ്റ്റിൻ , റീന , ജസ്വിൻ. ചെറിയ യുണിറ്റ് ആണെങ്കിലും വളരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹംബർ സൈഡ് യൂണിറ്റിന് അഭിമാനിക്കാവുന്ന നേട്ടമാണ് കൈവന്നിരിക്കുന്നത് . ക്നാനായ മങ്കയായി തിരഞ്ഞെടുക്കപെട്ട ജിനു അജേഷ് ബിർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറിയും കിടങ്ങൂർ കടുതോടിൽ കുടുംബാംഗവും ആയ അജേഷിന്റെ  ഭാര്യ ആണ്. ജിനു അജേഷ് കാരിത്താസ് ആശുപത്രിയിൽ നഴ്സിംഗ് പഠന കാലത്തു മിസ് കാരിത്താസ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ് .   

മറ്റു മത്സര വിജയികൾ താഴെ പറയും വിധമാണ്

ബിർമിംഗ്ഹാം യൂണിറ്റിന് പുരാതനപ്പാട്ട്, നടവിളി എന്നിവയില്‍ ഒന്നാം സ്ഥാനം.        
ക്നാനായ കേസരി ഫസ്റ്റ് റണ്ണർ അപ്പ് : തോമസ് പാലകൻ ( ബിർമിങ്ഹാം യൂണിറ്റ് ), സെക്കന്റ് റണ്ണർഅപ്പ്: നിബു സിറിയക് ( കോവെന്ററി & വാർവിക്ക്ഷെയർ യൂണിറ്റ്).ക്നാനായ മങ്ക ഫസ്റ്റ് റണ്ണർ അപ്പ്: സുമ നിബു( കോവെന്ററി & വാർവിക്ക്ഷെയർ യൂണിറ്റ്), സെക്കന്റ് റണ്ണർ അപ്പ്: ദിവ്യ ജോബി( ലിവർപൂൾ യൂണിറ്റ്).Mrs .Congineality : ബിബിത ജോബി ( ലിവർപൂൾ യൂണിറ്റ് ), സലീന സജീവ്( നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ്) .Mrs Smile : ഷിബി സിറിയക് ( ലിവർപൂൾയൂണിറ്റ്).

Mr: Talent : ജോബി കുര്യൻ .Mr: Style : ഷിൻസൺ ( കോവെന്ററി യൂണിറ്റ്),
Mr:Elegant : ജോബി ജോസഫ് ( ലിവർപൂൾയൂണിറ്റ്).Mr:Congineality : തോമസുകുട്ടി ജോർജ് ( ലിവർപൂൾ യൂണിറ്റ്).   

 

 പ്രസിഡന്റ്  ജെസ്സിന്‍ ജോണ്‍, സെക്രട്ടറി  അജീഷ് കടുത്തോടില്‍,ട്രഷർ അഭിലാഷ് മയിലപ്പറമ്പിൽ  എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി യുടെ പ്രവർത്തന ശൈലികൊണ്ടാണ് ഏറ്റവും മികച്ച യുനിറ്റുനുള്ള പുരസ്കാരവും ബെർമിങ്ങ്ഹാം യൂണിറ്റ് കരസ്ഥമാക്കിയത്.     

 



Latest

Copyrights@2016.