india

കോട്ടയം തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുമായി കെ.എസ്.എസ്.എസ്

Tiju Kannampally  ,  2017-12-04 04:39:23amm

തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുമായി
കെ.എസ്.എസ്.എസ്
 
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ആളുകളെ സ്വയംപര്യാപ്തയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 20-ാമത് ചൈതന്യ കാര്‍ഷികമേളയോടനുബന്ധിച്ച് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നടത്തപ്പെട്ടു. ബഹു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന് ലോഗോ കൈമാറിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മ നിര്‍വ്വഹിച്ചത്. സുരേഷ് കുറുപ്പ് എം.എല്‍.എ, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലില്‍, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് അനില്‍കുമാര്‍ വി.വി,  ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍  സൗമി എസ്.ജെ.സി, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ്, തോമസ് കൊറ്റോടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തയ്യല്‍ തൊഴില്‍ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ച് സ്വയം പര്യാപ്തത കൈവരിക്കുവാന്‍ ആഗ്രഹിക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് ശാസ്ത്രീയ തയ്യല്‍ പരിശിലനത്തോടൊപ്പം ഇതര അനുബന്ധ ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

Latest

Copyrights@2016.