india

പി.ഒ.സി സുവര്‍ണ്ണജൂബിലി ഏകദിന പഠനശിബിരം ഡിസംബര്‍ 16 ന് ചൈതന്യയില്‍

Tiju Kannampally  ,  2017-12-04 08:14:12amm

പി.ഒ.സി സുവര്‍ണ്ണജൂബിലി ഏകദിന പഠനശിബിരം
ഡിസംബര്‍ 16 ന് കോട്ടയത്ത്
കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പി.ഒ.സി) സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ അഞ്ച് റീജിയണുകളിലായി ഏകദിന പഠനശിബിരവും പ്രതിനിധി സംഗമവും സംഘടിപ്പിക്കുന്നു.  ഡിസംബര്‍ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 3 മണിവരെ കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യയില്‍ കോട്ടയം സോണിന്റെ സംഗമം നടത്തപ്പെടും. കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, പാല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സംഗമത്തില്‍ പങ്കെടുക്കും. കേരള സഭ ദൗത്യനിര്‍വ്വഹണത്തില്‍ സ്വീകരിക്കേണ്ട അജപാലന സാക്ഷ്യവും ജാഗ്രതയും എന്ന വിഷയത്തെ അധികരിച്ചാണ് പഠനശിബിരം സംഘടിപ്പിക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു. 

Latest

Copyrights@2016.