gulf

QKCA ഖത്തർ ദേശീയദിനത്തിന് ഐക്യദാർഢ്യവും മാതാപിതാക്കൾക്കായി സെമിനാറും സംഘടിപ്പിച്ചു

Tiju Kannampally  ,  2017-12-19 04:03:04amm

QKCA ഖത്തർ ദേശീയദിനത്തിന് ഐക്യദാർഢ്യവും  മാതാപിതാക്കൾക്കായി സെമിനാറും സംഘടിപ്പിച്ചു
ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ മാതാപിതാക്കൾക്കായി "പ്രതിഭകൾ, പ്രതീക്ഷകൾ; പ്രതിബദ്ധതയുള്ള രക്ഷിതാക്കൾ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇൻഡ്യൻ കൾച്ചറൽ സെന്ററിൽ ഡിസംബർ 13, ബുധനാഴ്ച വൈകുന്നേരം ആറരയ്ക്ക് ഖത്തർ ദേശീയ ദിനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള ചടങ്ങിനു ശേഷം പ്രശസ്ത മൈന്റ് ട്യൂണർ ഡോ. സി. എ. റസാഖ് ക്ലാസ്സ് എടുത്തു. കോട്ടയം ജില്ലാ അസോസിയേഷനായ കൊഡാക, പാലാ- കടുത്തുരുത്തി നിയോജക മണ്ഡലങ്ങളുടെ കൂട്ടായ്മയായ ഉപഹാർ, ഇടുക്കി ജില്ലാ അസോസിയേഷനായ ഐഡിയ എന്നീ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പടെ നൂറ്റമ്പതിലധികം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകനും നോർക്കയുടെ മുൻ ഡയറക്ടറുമായ ജോപ്പച്ചൻ തെക്കേക്കുറ്റ്, ഉപഹാർ പ്രസിഡന്റ് മനോജ് മാത്യു, ഐഡിയ പ്രസിഡന്റ് ജീസ് ജോസഫ്, ക്യൂ വേവ്സ് ടീം പ്രസിഡന്റ് മഷൂദ് വി. സി. എന്നിവരെ ചടങ്ങിൽ ആദരിച്ചു. QKCA പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ, ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ, കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest

Copyrights@2016.