gulf

റവ.ഫാ.സാബു മാലിതുരുത്തിന് കുവൈറ്റില്‍ ഊഷ്മളമായ സ്വീകരണം.

Tiju Kannampally  ,  2017-12-27 01:19:05amm

റവ.ഫാ.സാബു മാലിതുരുത്തിന് കുവൈറ്റില്‍ ഉഷ്മളമായ സ്വീകരണം.
കുവൈറ്റ്; വി.എസ്തപ്പാനോസ് സഹദായുടെ തിരുനാളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതിന് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതയിലെ കല്ലറ പഴയപളളി വികാരി റവ.ഫാ.സാബു മാലിതുരുത്തിന് കുവൈറ്റ് അന്താരാഷ്ട്രാ വിമാനതാവളത്തില്‍ തിരുനാള്‍ കണ്‍വീനര്‍ തോമസ് അബ്രാഹാമിന്റെയും തിരുനാള്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയും അത്ഭുതപ്രവത്തകനുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 29 വെളളിയാഴ്ച രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ വച്ച് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നു.തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധനിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരുടെയും മഹനീയ സാനിദ്ധ്യം പ്രതീക്ഷിക്കുന്നതായി തിരുനാള്‍ കമ്മിറ്റി അറിയിച്ചു.

Latest

Copyrights@2016.