america
കെ സി വൈ എൽ അതിരൂപത ഇലക്ഷൻ സമാപിച്ചു ഇനി കാത്തിരിപ്പിന്റെ രണ്ടു ദിനം

കേരളത്തിലെ ആദ്യത്തെ കാതോലിക്ക യുവജന സംഘടനയും കോട്ടയം അതിരൂപതയിലെ യുവജന സംഘടനയുമായ കെ സി വൈ എൽ ന്റെ 2018-2019 പ്രവർത്തന വർഷത്തെ അതിരൂപതാതല തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. മൂന്നുസ്ഥലങ്ങളിലായി നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ബാറുമറിയം പാസ്റ്റര്‍ സെന്ററില്‍ 70 വോട്ടും NR സിറ്റി സെന്റ് മെരീസ് പള്ളിയില്‍ 24 വോട്ടും ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ 166 വോട്ടും രേഖപ്പെടുത്തി .
വോട്ടെണ്ണല്‍ ഡിസംബര്‍ 30ന് ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും.മലബാറിലും ഹൈറേഞ്ചിലുമുള്ള ബാൾറ്റ് പേപ്പർ ചൈതന്യയിൽ എത്തിച്ചതിനു ശേഷം ചൈതന്യയിൽ ഒരുമിച്ച് എണ്ണുന്നത് .ആവേശത്തോടെയാണ് ഇത്തവണ യുവജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് രാവിലെ തന്നെ എത്തിചേര്‍ന്നത്.
താഴെ പറയുന്നവരാണ് ഇക്കുറി KCYL തെരെഞ്ഞെടുപ്പിൽ മാറ്റുരക്കുന്നവർ
പ്രസിഡന്റ് സ്ഥാനത്തേക്ക് ബിബീഷ് ഓലിക്കമുറിയില്‍, ജോമി ജോസ് കൈപ്പാറേട്ട് സെക്രട്ടറി സ്ഥാനത്തേക്ക് ജോയിസ് ചാമക്കാല, റ്റിജിൻ ചേന്നാത്ത്,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിജിൻമോൻ ഒഴുകയിൽ, സ്റ്റെഫി കപ്ലങ്ങാട്ടു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജിസ്മി മണക്കാട്ട്, സ്വർണ കണ്ടാരപ്പള്ളിൽ, ട്രെഷറർ സ്ഥാനത്തേക്ക് അനിറ്റ് ചാക്കോ, ജോണീസ് സ്റ്റീഫൻ, ജ്യോതിഷ് ലൂക്കോസ്
ഏവർക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു . ഇനി കാത്തിരുപ്പിന്റെ രണ്ടു ദിനം. KCYL തെരെഞ്ഞെടുപ്പ് ഇത്ര സുതാര്യമായ രീതിയിൽ സംഘടപ്പിച്ച ഭാരവാഹികളായെയും വൈദീകരയെയും പ്രസിഡന്റ് മെൽബിൻ പുളിയംതോട്ടി അഭിനന്ദിച്ചു .